പടവലങ്ങയുടെ ഗുണങ്ങൾ
പ്രമേഹരോഗശമനം, കരളിന്റെസംരക്ഷണം, രോഗാണു നാശകത്വം എന്നീ നിലകളില്‍ കയ്പന്‍ പടവലം ഏറെ ഫലപ്രദമാണ്. പടവലത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇക്കാരണത്താല്‍ ദഹനത്തെ സഹായിക്കുകയും വയറിലുണ്ടാകുന്ന അള്‍സറിനെ ചെറുക്കുകയും ചെയ്യുന്നു. വിറ്റാമിന്‍ സിയുടെ ശേഖരമുള്ളതിനാല്‍ രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നു. വിറ്റാമിന്‍ എ, ബി, കെ, കാല്‍സ്യം,ഇരുമ്പ് എന്നിവയും ധാരാളമായി ഇതിൽ അടങ്ങിയിരിക്കുന്നു.
പടവലം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മം വരളാതിരിക്കാനും സഹായിക്കും. ദഹനം സുഗമമാക്കാന്‍ സഹായിക്കുന്ന പച്ചക്കറിയുമാണിത്. കരള്‍ രോഗങ്ങള്‍, പിത്താശയക്കല്ല് എന്നിവയ്ക്ക് ശമനം നല്‍കാനും പടവലം സഹായകമാണ്. വയര്‍ ശുദ്ധീകരിക്കാന്‍ പടവലത്തിന്റെ ജ്യൂസ്കഴിക്കാം. കേരളത്തിലെ കാലാവസ്ഥയില്‍ കഠിനശ്രമങ്ങളൊന്നും കൂടാതെ തന്നെ വളര്‍ത്താവുന്ന പച്ചക്കറിയാണ് പടവലം. കയ്പന്‍ പടവലം എന്ന ഇനത്തിന് ഔഷധമൂല്യം ഏറെയാണ്. ആയുര്‍വേദ ഔഷധങ്ങളുടെ നിര്‍മ്മാണത്തിന് കയ്പന്‍ പടവലം ഉപയോഗിക്കുന്നുണ്ട്.




ഇനി പടവലങ്ങ കൂട്ടിയിട്ട് തന്നെ കാര്യം
പുതിയ അറിവുകൾ 🙏
പടവൽ – കൊള്ളാലോ
നല്ലറിവുകൾ