Wednesday, March 4, 2026
Homeഅമേരിക്ക'ആയുധങ്ങൾ കടത്തുന്ന ഡ്രോണുകൾ അതിർത്തിയിൽ, നിയന്ത്രിക്കണം': പാകിസ്ഥാന് കടുത്ത മുന്നറിയിപ്പ് നൽകിയതായി ഇന്ത്യൻ കരസേനാ മേധാവി

‘ആയുധങ്ങൾ കടത്തുന്ന ഡ്രോണുകൾ അതിർത്തിയിൽ, നിയന്ത്രിക്കണം’: പാകിസ്ഥാന് കടുത്ത മുന്നറിയിപ്പ് നൽകിയതായി ഇന്ത്യൻ കരസേനാ മേധാവി

ദില്ലി : പാകിസ്ഥാനിൽ നിന്നുള്ള ഡ്രോണുകൾ അതിർത്തി ലംഘിച്ച് ഇന്ത്യയിലേക്ക് കടക്കുന്നത് നിയന്ത്രിക്കാൻ പാക് സൈനിക മേധാവിക്ക് നിർദ്ദേശം നൽകിയതായി ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ജമ്മു കശ്മീർ, പഞ്ചാബ് അടക്കം സംസ്ഥാനങ്ങളിൽ, പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഭാഗത്താണ് ഡ്രോണുകൾ കൂടുതൽ പ്രത്യക്ഷപ്പെടുന്നത്.

ആണവായുധ ശേഷിയുള്ള ഇന്ത്യയും പാകിസ്ഥാനും പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും വലിയ ഏറ്റുമുട്ടൽ നടന്നതിന് മാസങ്ങൾക്ക് ശേഷമാണ് ഡ്രോണുകൾ ഇന്ത്യൻ അതിർത്തി ലംഘിക്കുന്നത് തുടർച്ചയാകുന്നത് കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം കശ്മീരിലെ ജമ്മു മേഖലയിലുള്ള അതിർത്തിയിൽ അഞ്ച് ഡ്രോൺ നുഴഞ്ഞുകയറ്റങ്ങൾ ഉണ്ടായതായി ഇന്ത്യൻ സൈനിക വൃത്തങ്ങൾ അറിയിച്ചു.

മറ്റൊരു സംഭവത്തിൽ, കഴിഞ്ഞ വെള്ളിയാഴ്ച പാകിസ്ഥാനിൽ നിന്നുള്ള ഒരു ഡ്രോൺ രണ്ട് പിസ്റ്റളുകൾ, വെടിയുണ്ടകൾ ഒരു ഗ്രനേഡ് എന്നിവ ഇന്ത്യൻ അതിർത്തി കടത്തിയതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ ഇവ കണ്ടെടുക്കുകയും ചെയ്തു. പല തവണ ഇന്ത്യൻ സൈന്യം ഡ്രോണുകൾ വെടിവെച്ചിട്ടിട്ടുണ്ട്.

എന്നാൽ ഇന്ത്യ ഉയർത്തുന്നത് അടിസ്ഥാന രഹിതമായ ആരോപണം മാത്രമാണെന്നാണ് പാകിസ്ഥാൻ പ്രതികരിച്ചത്. കശ്മീർ ഭാഗത്തേക്ക് ഭീകരവാദികൾക്ക് കടക്കാനായി പാകിസ്ഥാൻ സൌകര്യം ചെയ്ത് നൽകുകയാണെന്ന് ഇന്ത്യ ആരോപിച്ചു.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com