Tuesday, October 22, 2024
Homeഅമേരിക്കവേൾഡ് മലയാളി കൗൺസിൽ (WMC) അജ്മാൻ പ്രൊവിൻസ് ഓണാഘോഷം സംഘടിപ്പിച്ചു.

വേൾഡ് മലയാളി കൗൺസിൽ (WMC) അജ്മാൻ പ്രൊവിൻസ് ഓണാഘോഷം സംഘടിപ്പിച്ചു.

റിപ്പോർട്ടർ, രവി കൊമ്മേരി. യുഎഇ .

അജ്മാൻ : ലോക മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ വേൾഡ് മലയാളി കൗൺസിൽ (WMC ) യുടെ അജ്മാൻ പ്രൊവിൻസിൻ്റെ ഈ വർഷത്തെ ഓണാഘോഷം ” ഒന്നിച്ചോണം നല്ലോണം 2024″ എന്ന പേരിൽ അജ്മാൻ ക്രൗൺ പാലസ് ഹോട്ടലിൽ വച്ച് ഒക്ബോർ 20 ഞായറാഴ്ച്ച വളരെ സമുന്നതമായി ആഘോഷിച്ചു.

വേൾഡ് മലയാളി കൗൺസിൽ അജ്മാൻ പ്രൊവിൻസ് ആൻ്റ് ഓയാസീസ് കോയിൽസ് പ്രെസൻ്റ്സ് ” ഒന്നിച്ചോണം നല്ലോണം 2024″ എന്ന പേരിൽ കാലത്ത് 10 മണിക്ക് ചെണ്ടമേളം, താലപ്പൊലി, മുത്തുക്കുടകൾ എന്നിവയുടെ അകമ്പടിയിൽ മാവേലി തമ്പുരാൻ്റെ എഴുന്നള്ളിപ്പോടെ ആഘോഷ പരിപാടികൾക്ക് തുടക്കമായി, തുടർന്ന് പ്രൊവിൻസ് ചെയർമാൻ സക്കീർ ഹുസൈൻ്റെ നേതൃത്വത്തിൽ നടന്ന സാംസ്കാരിക പരിപാടിയിൽ അജ്മാൻ പ്രൊവിൻസ് ജനറൽ സിക്രട്ടറി രവി കൊമ്മേരി സ്വാഗതവും, പ്രസിഡണ്ട് ജോഫി ഫിലിപ്പ് അധ്യക്ഷതയും വഹിച്ചു. ഇന്ത്യൻ അസോസിയേഷൻ അജ്മാൻ്റെ പ്രസിഡൻ്റ് അബ്ദുൾ സലാ വിശിഷ്ടാതിഥിയായിരുന്ന ചടങ്ങിൽ മിഡിൽ ഈസ്റ്റിലെ ഇന്ത്യൻ ചാനലായ NTV യുടെ ചെയർമാൻ മാത്തുക്കുട്ടി കടോൺ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.

കൂടാതെ WMC യുടെ ഗ്ലോബൽ പ്രതിനിധികളായി ഗ്ലോബൽ ഗുഡ് വിൽ അംബാസിഡർ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, വൈസ് പ്രസിഡണ്ട് ഷാഹുൽ ഹമീദ്, ജോയിൻ് സിക്രട്ടറി സി എ ബിജു, സി യു മത്തായി, ഗ്ലോബൽ വിമൺസ് ഫോറം ചെയർമാൻ എസ്താർ ഐസ്ക് എന്നിവരും മിഡിൽ ഈസ്റ്റ് റീജിയണൽ ഭാരവാഹികളായി റീജിയണൽ ചെയർമാൻ സന്തോഷ് കേട്ടേത്, പ്രസിഡണ്ട് വിനീഷ് മോഹൻ, സിക്രട്ടറി രാജീവ് കുമാർ, മിഡിൽ ഈസ്റ്റ് വിമൺസ് ഫോറം പ്രസിഡണ്ട് റാണി ലിജേഷ്, സിക്രട്ടറി മിലാന അജിത്ത്, കൂടാതെ എൻവയോൺമെൻ്റ് ഫോറം ചെയർമാൻ ഇഗ്നേഷ്യസ്, കൂടാതെ മിഡിലീസ്റ്റിലെ മറ്റ് പ്രെവിൻസ് ലീഡർമാരായ അജിത് കുമാർ മോഹൻ കാവാലം തുടങ്ങിയവരും വേദിയിൽ സന്നിഹിതരായിരുന്നു.

തുടർന്ന് ദുബായിലെ കലാലയ മ്യൂസിക് ഇൻസ്റ്റിറ്റ്യുട്ടിലെ കുട്ടികൾ അവതരിപ്പിച്ച രംഗപൂജയോടു കൂടി കലാ പരിപാടികൾക്ക് തുടക്കമായി. വളരെ സ്വാദിഷ്ടമായ ഓണസദ്യയോടൊപ്പം മനംകുളിർപ്പിക്കുന്ന കലാപരിപാടികളും, KR ബാൻ്റിൻ്റെ ബാനറിൽ ഗായകൻ കൊല്ലം റസാക്കും സംഘവും അവതരിപ്പിച്ച ഗാനമേളയും പ്രേക്ഷകർക് ആവേശത്തിരയിളക്കമായി. ഇതിലെല്ലാമുപരി യു എ ഇലെ വളരെ നല്ല യുവ സംരംഭകരെ ആദരിക്കുകയും, അജ്മാൻ പ്രൊവിൻസിലെ തന്നെ അംഗങ്ങളുടെ കുട്ടികൾക്ക് എക്സലൻ്റ് എഡ്ജുക്കേഷൻ അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു.

പ്രോഗ്രാം കൺവീനർമാരായ ബാബു പി വി യും, ബിന്ദു ബാബുവും പരിപാടികൾ നിയന്ത്രിച്ചു. പരിപാടിയുടെ അവതാരകനായി ഷനിലും അണിചേർന്നു. തുടർന്ന് പ്രൊവിൻസ് വൈസ് ചെയർമാൻ അനസ് അബൂബക്കർ എല്ലാവർക്കും നന്ദിയും പറഞ്ഞു.

റിപ്പോർട്ടർ,
രവി കൊമ്മേരി. യുഎഇ .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments