വ്യക്തിനിയമങ്ങളിൽ അടിസ്ഥാനമായി സമൂഹത്തിന് മുന്നോട്ടു പോകേണ്ടി വരുമ്പോൾ യാഥാസ്ഥിതികൾക്ക് എന്ത് സംഭവിക്കുന്നു? ഒരു പരിധിവരെ എങ്കിലും ദൈവഭയം അഡ്മിനിസ്ട്രേറ്റീവ് ടൂൾ ആയി നിലനിൽക്കുകയാണെങ്കിൽ ഇത് സമൂഹത്തിന് ഗുണം ചെയ്യുമോ?
സൃഷ്ടിക്ക് അപചയം സംഭവിക്കുന്നില്ല ! വ്യക്തികൾ സൃഷ്ടാക്കൾ ആകുമ്പോൾ സ്വാഭാവികമായും അപചയം ഉണ്ടാകാം…
ചരിത്രപരമായി പരിശോധിച്ചാൽ ഇത് കാണാൻ സാധിക്കും.
ഒരാളുടെ സമയം കൂടുതൽ മറ്റൊരാളുടെ അസൗകര്യം മുതലെടുക്കുന്നതിൽ ആയിരിക്കരുത്!
പറ്റാത്തതുകൊണ്ടല്ല വേണ്ടാത്തത് കൊണ്ടാണ് എന്ന് പറഞ്ഞ് മാറി നിൽക്കുമ്പോൾ അത് തിന്മയ്ക്ക് വളരാനുള്ള വളമായി മാറരുത് ! ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കാൻ കർത്തവ്യ ബോധമുള്ളവർ തയ്യാറാവുമ്പോൾ അതിനെ പ്രോത്സാഹിപ്പിക്കാൻ ഉതകുന്ന സംവിധാനത്തിനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നു.
കേട്ടറിഞ്ഞുള്ള കാര്യങ്ങൾ ശരിയെന്ന് രേഖപ്പെടുത്തേണ്ടി വരുമ്പോൾ, അനുവാചകരിലേക്ക് തനിക്ക് ആവശ്യമുള്ളത് മാത്രം എത്തിക്കുക മറ്റുള്ളത് ഹൈഡ് ചെയ്യുക എന്ന സൃഷ്ടാവിന്റെ എന്നതാണ് സൃഷ്ടാവിന്റെ ഉദ്ദേശമെങ്കിൽ ഇത് അപചയത്തിന്റെ നിർമിതി അല്ലേ?
ഒരിക്കൽ ഇല്ലെങ്കിൽ മറ്റൊരിക്കൽ കഷ്ടപ്പെട്ടവർ ആയിരിക്കാം നമ്മളിൽ പലരും ഈ ത്യാഗം നമ്മളിൽ എടുത്ത ധാർമിക ബോധം നമുക്കും സമൂഹത്തിന് പകുത്തു നൽകാനാകും, അതല്ലേ പ്രായോഗികതയുടെ വിജയം?
ഇതിനു തയ്യാറുള്ള നന്മ നിറഞ്ഞ മനസ്സുകളെ കണ്ടെത്തുക എന്നുള്ളത് വളരെ ശ്രമകരമായ ജോലി ഒന്നുമല്ല പക്ഷേ ഇവിടെ ആവശ്യം ഫോളോവേഴ്സിനെ സൃഷ്ടിക്കുക എന്നുള്ളത് മാത്രമാകുമ്പോൾ കഴിവുള്ളവർ മാറ്റിനിർത്തപ്പെടും!
ആരോഗ്യകരമായ മത്സരം സമൂഹത്തിന് ഗുണം ചെയ്യുമ്പോൾ മത്സരം വ്യക്തികൾ തമ്മിൽ ആകുമ്പോൾ അതിന് സമൂഹത്തിന് വലിയ വില നൽകേണ്ടി വരുന്നു !
വ്യക്തി താല്പര്യങ്ങൾക്ക് ഗുണകരമാകുന്ന അനൗചിത്യങ്ങൾ തുടർക്കഥയാവാത്ത നല്ലൊരു നാളേക്ക് വേണ്ടി കാത്തിരിക്കുന്നു!