കുർബ്ബാനാനന്തരം പുരോഹിതൻ നോമ്പുകാലമായിരുന്നതുകൊണ്ടുതന്നെ മൈക്ക് ചുണ്ടോടു അടുപ്പിച്ചു പിടിച്ച് തെല്ല് ഉച്ചത്തിൽതന്നെ പള്ളിയിൽ അനൗൺസ് ചെയ്തു.
“പ്രിയമുള്ളവരെ എല്ലാവർക്കും ഭക്ഷണം പള്ളിക്ക് പുറത്ത് അറേഞ്ച് ചെയ്തിട്ടുണ്ട്. നോമ്പ് നോക്കുന്നവർക്കുള്ള വെജിറ്റേറിയൻ ഭക്ഷണവും നോമ്പ് ഇല്ലാത്തവർക്കുള്ള നോൺവെജ് ഭക്ഷണവും രണ്ടിടത്തായി അറേഞ്ച് ചെയ്തിരിക്കുന്നു. ആയതിനാൽ വിശ്വാസികളേവരും അവരവർക്ക് അനുയോജ്യമായ ക്യൂവിൽ നിന്ന് ഭക്ഷണം വാങ്ങി ഭക്ഷിക്കേണ്ടതാണ്.”
ഇടവകയിലെ എത്ര കുഞ്ഞാടുകൾ നോമ്പ് നോൽക്കുന്നുണ്ട് എന്നറിയാമല്ലോ എന്ന് കരുതി പതുക്കെ പുറത്തേക്ക് ഇറങ്ങി ക്യൂ വീക്ഷിച്ച പുരോഹിതന് ആകെ നിരാശയും ദു:ഖവും അനുഭവപ്പെട്ടു. കാരണം ആൺ പെൺ കുഞ്ഞാടുകൾ മുഴുവൻ മാംസാഹാര ക്യൂവിലായിരുന്നു. വളരെ പ്രായം ചെന്ന ഏതാനും വ്രദ്ധസ്ത്രീകൾ മാത്രം ആണ് സസ്യാഹാര ക്യൂവിൽ ഉണ്ടായിരുന്നത്.
ഈ സമയത്താണ് പുരോഹിതന്റെ അനൗൺസ്മെന്റ് സമയത്ത് പുറത്തേക്കു പോയി സ്വന്തം അത്മാവിന് ലേശം പുകമണം കൊടുത്തതിനു ശേഷം തിരികെ ഭക്ഷണം കഴിക്കാൻ കയറി വന്ന ലോനപ്പൻ ചേട്ടൻ ക്യൂ നിൽക്കുന്നവരെയും താടിക്കു കൈയ്യും കൊടുത്തു മാറി നിൽക്കുന്ന അച്ചനെയും കാണുന്നത്.
ലോനപ്പൻ ചേട്ടൻ ഉച്ചത്തിൽ അച്ഛനോട് ചോദിച്ചു.
‘അച്ഛാ ഈ വെജിറ്റേറിയൻ ഫുഡ് എവിടെയാണ് അറേഞ്ച് ചെയ്തിരിക്കുന്നത്.’
ഇടവകയിലെ ഒരു കുഞ്ഞാട് എങ്കിലും നോമ്പ് നോൽക്കുന്നുണ്ടല്ലൊ എന്ന സന്തോഷത്തിൽ അച്ചൻ താടിക്കു കൊടുത്തിരുന്ന കൈക്ക് റെസ്റ്റ് കൊടുത്തിട്ട് എല്ലാവരോടുമായി ഉറക്കെ പറഞ്ഞു.
“നിങ്ങൾ എല്ലാവരും ഈ ലോനപ്പൻ ചേട്ടനെ കണ്ടു പഠിക്കണം. ഈ പ്രായത്തിലും നോമ്പിന്റെ കാര്യത്തിൽ ലോനപ്പൻ ഒരു വിട്ടുവീഴ്ചക്ക് തയ്യാറല്ല, കണ്ടൊ നിങ്ങൾ.’
ഇതുപറഞ്ഞിട്ട് അച്ചൻ ചൂണ്ടികാണിച്ച സസ്യാഹാര വരിയിൽ നിൽക്കാതെ മാംസാഹാരത്തിന്റെ വരിയിൽ നിൽക്കുന്ന ലോനപ്പനോട് അച്ചൻ ചോദിച്ചു.
വെജ്ജിന്റെ ക്യൂ ഏതാന്ന് ചോദിച്ചിട്ട് ലോനപ്പൻ കുഞ്ഞാടു നിൽക്കുന്നത് എവിടാന്നു വല്ല ബോധവും ഉണ്ടൊ?
‘അച്ചാ ഞാൻ നോൺ വെജ് ന്റെ ക്യൂ ഏതാണന്ന് അറിയാനാ വെജ് ന്റെ ക്യൂ ഏതാന്നു ചോദിച്ചത്.’
തിരിഞ്ഞു നടന്ന അച്ചൻ ആരോടെന്നില്ലാതെ പറഞ്ഞു.
കർത്താവെ കുഞ്ഞാടുകൾ തിരിച്ചു ചിന്തിച്ചു തുടങ്ങിയല്ലൊ…!!
ആളുകളുടെ തല തിരിച്ചിൽ അച്ചന് ഇപ്പോൾ മനസ്സിലായിക്കാണും.
നല്ല നർമ്മം

രസകരം
ആഹാ കൊള്ളാലോ അടിപൊളി