ഇന്ന് ഞാൻ പരിചയപ്പെടുത്തുന്നത് ചൂട് സമയങ്ങളിൽ അല്പം ഉന്മേഷവും ആരോഗ്യവും നൽകുന്ന ഒരു “മുന്തിരി ജ്യൂസ് ” ന്റെ റെസിപ്പി ആണ്. അത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നമുക്ക് നോക്കാം.
ആവശ്യമായ ചേരുവകൾ











മുന്തിരി(ജ്യൂസ് മുന്തിരി)
അര കിലോ
പഞ്ചസാര
അഞ്ച് ടേബിൾ സ്പൂൺ
ഏലയ്ക്ക
രണ്ട് എണ്ണം
ഇഞ്ചി നീര്
കാൽ ടീസ്പൂൺ
വെള്ളം
മൂന്നു ഗ്ലാസ്
തയ്യാറാക്കുന്ന വിധം









ആദ്യമായി മുന്തിരി ഉപ്പു ചേർത്ത വെള്ളത്തിൽ നന്നായി കഴുകിയതിനു ശേഷം കുറച്ചു സമയം വെള്ളത്തിൽ ഇട്ടു വയ്ക്കുക.
പിന്നീട് ഒരു പാത്രത്തിൽ മൂന്നു ഗ്ലാസ് വെള്ളം ഒഴിച്ച് തിളപ്പിക്കുക. തിളച്ചു വരുന്ന വെള്ളത്തിലേക്ക് കഴുകി വൃത്തിയാക്കിയ മുന്തിരി ചേർത്തു നന്നായി വേവിക്കുക. പുറത്തെ തൊലി വേർപെട്ട് നന്നായി വെന്ത മുന്തിരിയിലേക്ക് പഞ്ചസാര, ഇഞ്ചിനീര്, ഏലക്ക എന്നിവ ചേർത്ത് വീണ്ടും നന്നായി തിളപ്പിച്ച് തീ ഓഫ് ചെയ്ത് മാറ്റി വെക്കുക.
നന്നായി ആറിയതിന് ശേഷം ഒരു മിക്സിയുടെ ജാറിൽ രണ്ടു പ്രാവശ്യം ആയി അടിച്ചെടുക്കുക. അതിനു ശേഷം ജ്യൂസ് അരിപ്പയിൽ അരിച്ച് ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചു കുടിക്കാവുന്നതാണ്.
ഈ അടിപൊളി
ജ്യൂസ് എല്ലാവരും ഉണ്ടാക്കി നോക്കുമല്ലോ. പുതുമയുള്ള മറ്റൊരു റെസിപ്പിയുമായി അടുത്ത ആഴ്ച കാണാം.
Recipe
Super