എല്ലാവർക്കും നമസ്കാരം
രുചികരമവും പോഷക സമൃദ്ധവും വളരെ പെട്ടെന്ന് ഊർജ്ജം പ്രദാനം ചെയ്യാൻ കഴിവുമുള്ള പനീർ/പാൽക്കട്ടി മസാലയൊക്കെ ചേർത്ത് ചപ്പാത്തി/പൂരിയുടെ കൂടെ കഴിക്കാൻ പറ്റുന്ന ഒരടിപൊളി കോർമ ഉണ്ടാക്കിയാലോ
ഉണ്ടാക്കുന്ന വിധം നോക്കാം.
പനീർ കോർമ
ആവശ്യമുള്ള സാധനങ്ങൾ
പനീർ (cottage cheese) – 250 gm
ഉള്ളി – 1
വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് – 1 ടീ സ്പൂൺ
പച്ചമുളക് – 2
പാചക എണ്ണ – 5 ടേബിൾ സ്പൂൺ
മല്ലിപൊടി – 1 ടീ സ്പൂൺ
മുളകുപൊടി – 1 ടീ സ്പൂൺ
മഞ്ഞൾപൊടി – 1/4 ടീ
സ്പൂൺ
ജീരകപ്പൊടി – 1/4 ടീ സ്പൂൺ
ഏലക്ക – 1
ഗ്രാമ്പൂ – 2
പട്ട – 1കഷണം.
തക്കാളി – 1
ഉപ്പ് പാകത്തിന്
തേങ്ങ ചിരകിയത് – 1/4 കപ്പ്
ഗരം മസാലപൊടി – 1/2 ടീ സ്പൂൺ
മല്ലിയില അരിഞ്ഞത് കുറച്ച്
വെള്ളം – 1/2 കപ്പ്
ഉണ്ടാക്കുന്ന വിധം
തക്കാളി തിളച്ച വെള്ളത്തിൽ കുറച്ചു നേരം ഇട്ടു വച്ച് തൊലി കളഞ്ഞ് നന്നായി അരച്ചെടുക്കുക.
തേങ്ങ ചിരകിയത് നല്ല മയത്തിൽ അരച്ചു വയ്ക്കുക.
എണ്ണ ചൂടാക്കി പനീർ കഷണങ്ങൾ ചെറുതായി വറുത്തു കോരുക.
അതേ എണ്ണയിൽ ഉള്ളി ചെറുതായി അരിഞ്ഞത് വഴറ്റുക. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് മൂത്ത മണം വരുന്നതുവരെ വഴറ്റുക.
ഏലക്ക, ഗ്രാമ്പൂ, പട്ട ചേർത്തിളക്കി എല്ലാ മസാല പൊടികളും ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റുക.
ഇനി അരച്ചു വച്ച തക്കാളി ചേർത്തിളക്കി എണ്ണ തെളിയുന്നത് വരെ പാകം ചെയ്യാം. ഇടയ്ക്ക് ഇളക്കി കൊടുക്കാൻ മറക്കല്ലേ.
അര കപ്പ് വെള്ളം ചേർത്ത് തിളപ്പിക്കുക. പനീറും പാകത്തിന് ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കുക.
തേങ്ങ അരച്ചത് ചേർത്ത് കുറച്ചു നേരം കൂടി പാകം ചെയ്യാം.
ഗ്രേവി കട്ടിയായി തുടങ്ങുമ്പോൾ ഗരം മസാലപ്പൊടി, മല്ലിയില, പച്ചമുളക് കീറിയതും ചേർത്ത് കുറച്ചു നേരം കൂടി പാകം ചെയ്ത് സ്റ്റൗവ് ഓഫ് ചെയ്ത് കറി അടച്ചു വയ്ക്കുക.
അല്പനേരം കഴിഞ്ഞ് ചപ്പാത്തി/പൂരി/പുലാവ് ഇവയുടെ കൂടെ വിളമ്പാം രുചികരമായ പനീർ കോർമ.
Super