നവവർഷ മേഘമേ എതിരേൽപതില്ലേ
നീ
നവവർഷപുലരിയെ മോദമോടെ
പുതിയ പ്രതീക്ഷകൾ ഇതളിട്ടുണരുന്ന
പുതുവർഷ പുലരിയെ തോഷമോടെ
ഇനിയെത്ര നവ്യാനുഭൂതി നാം
നുകരണം
ഇനിയ വർഷത്തിൻ അനുയാത്രയിൽ
കൊണ്ടും കൊടുത്തും കരഞ്ഞും
ചിരിച്ചും
കൊണ്ടാടണം നമുക്കിക്കൊല്ലമാകവേ
അണിമ നിറയുന്നൊരീ അരിയ
പൂവനിയെ
അണിയിച്ചിടാമിന്നു വാസന്ത ഭൂഷകൾ
സത്ചിന്തതൻ നവരഥ്യയിൽ കൂടി നാം
സഞ്ചരിച്ചീടണം നിർഭയരായ് നിരന്തരം
കനിവിൻ മന്ത്രാക്ഷരി മനസ്സിൽ
ജപിച്ചിനി
കാലത്തോടൊപ്പം കൈകോർത്തിടാം
അറിവിന്റെ ജാലകവിരി മെല്ലെ നീക്കി
അറിയാൻ ശ്രമിച്ചിടാം
നവവർഷസാരത്തെ
പുതുവർഷ പുലരി നീ
പുലർമഞ്ഞുപോലെ
പുത്തനുണർവ്വെന്നിൽ ഏകീടണേ.