ഇന്ന് ഞാൻ പരിചയപ്പെടുത്തുന്നത് എല്ലാവർക്കും അറിയാവുന്നതും, പെട്ടന്ന് തയ്യാറാക്കാൻ പറ്റുന്നതുമായ അച്ചപ്പത്തിന്റെ റെസിപ്പി ആണ്. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നമുക്ക് നോക്കാം.
ആവശ്യമായ ചേരുവകൾ
വറുത്ത അരിപ്പൊടി (പത്തിരി, ഇടിയപ്പം ഒക്കെ ഉണ്ടാക്കുന്ന പൊടി )- 3 കപ്പ്
തേങ്ങാപാൽ (നല്ല കട്ടി പാൽ )- രണ്ടേകാൽ കപ്പ്
പഞ്ചസാര – അര കപ്പ്
എള്ള് – ഒന്നേകാൽ ടീസ്പൂൺ
മുട്ട – 2 എണ്ണം
വെളിച്ചെണ്ണ – ആവശ്യത്തിന്
ഉപ്പ് – 2 നുള്ള്
തയ്യാറാക്കുന്ന വിധം
ഒരു മിക്സിയിൽ മുട്ട, പഞ്ചസാര, ഉപ്പ്, തേങ്ങാ പാൽ ഇത്രയും നന്നായി അടിച്ച് ഒരു പാത്രത്തിലേക്ക് മാറ്റി അരിപ്പൊടി കുറേശ്ശെ ആയി ചേർത്ത് നന്നായി ഇളക്കുക (കട്ട ഒന്നും ഇല്ലാതെ). ദോശ മാവിലും കുറച്ചു മാത്രം അയച്ചു വേണം ബാറ്റർ തയ്യാറാക്കാൻ. ഇതിലേക്ക് എള്ള് ചേർത്ത് നന്നായി ഇളക്കി കൊടുത്ത് 10 മിനിറ്റ് മാറ്റി വെക്കുക.
ചുവട് കട്ടിയുള്ള ചീനച്ചട്ടി അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് നന്നായി ചൂടാകുമ്പോൾ അച്ചപ്പത്തിനുള്ള അച്ച് എണ്ണയിൽ മുക്കി ഇടുക. (ബാറ്റർ അച്ചിൽ പിടിച്ചാൽ മാത്രമേ അച്ചപ്പം ഉണ്ടാക്കാൻ പറ്റുകയുള്ളു. അതുകൊണ്ടാണ് അച്ച് എണ്ണയിൽ മുക്കി എപ്പോഴും ഇടുന്നത്.)
ഇനി നല്ല ചൂടോടുകൂടിയ അച്ചിന്റെ മുക്കാൽ ഭാഗം മാവിൽ മുക്കി എണ്ണയിൽ വെക്കുക. അല്പം കഴിയുമ്പോൾ അച്ചിൽ നിന്നും അച്ചപ്പം എണ്ണയിലേക്ക് വീഴും. ഇല്ലെങ്കിൽ പതുക്കെ അച്ച് ഒന്ന് തട്ടികൊടുക്കുക. എന്നിട്ട് തിരിച്ചും മറിച്ചും ഇട്ട് കരിഞ്ഞുപോകാതെ മുഴുവനും വറുത്തെടുക്കുക. ഓരോ പ്രാവശ്യവും മാവ് ഇളക്കിയിട്ടു വേണം അച്ച് മാവിൽ മുക്കാൻ.
രുചികരമായ പ്രത്യേകിച്ചും നാലുമണി പലഹാരം ആയി കഴിക്കാൻ പറ്റുന്ന ഈ അച്ചപ്പം എല്ലാവരും ഉണ്ടാക്കി നോക്കണേ…
ഈ recipe ക്ക് വേണ്ടി നോക്കിയിരിക്കെയായിരുന്നു. അച്ച് വാങ്ങീട്ട് ആറ് മാസമായി
thank you for sharing this easy recipe.
Njan kazhichairunnu adipoli.
Super
Nghanu thinnu
സൂപ്പർ പാചക കുറിപ്പ്


Super

Good