Logo Below Image
Wednesday, July 23, 2025
Logo Below Image
Homeഅമേരിക്കപലതരം പെണ്ണുങ്ങൾ : (ഫീച്ചർ - ഭാഗം 2) ✍ അനിത പൈക്കാട്ട്

പലതരം പെണ്ണുങ്ങൾ : (ഫീച്ചർ – ഭാഗം 2) ✍ അനിത പൈക്കാട്ട്

അനിത പൈക്കാട്ട്

സ്ത്രീജന്മം പുണ്യ ജന്മമാണെന്നു നമ്മൾ പറഞ്ഞു കേട്ടിട്ടില്ലേ, ശെരിയാണോ അത് ?..

അവൾ ഒരു വീടിൻ്റെ വിളക്ക് തന്നെയാണ്

അവൾക്ക് മാത്രം കിട്ടിയ ഒരു പുണ്യമാണ്

പത്ത് മാസം ചുമന്നു, പേറ്റ് നോവ് അറിഞ്ഞു ഒരു കുഞ്ഞിന് ജൻമം നൽകുക, ആ കുഞ്ഞിൻ്റെ മുഖം കാണുന്നതോടുകൂടി എല്ലാനോവും മറക്കുന്നവൾ, അവളാണ് അമ്മ.. സ്ത്രീ.

എൻ്റെ അമ്മ ഉള്ള സമയത്താണ് എൻ്റെ വീടിൻ്റെ അടത്തുള്ള ഒരു വീട്ടിൽ, വീട് എന്നു പറയാൻ പറ്റില്ല ഒരു കിടപ്പ് മുറി… അടുക്കള മാത്രം ഉള്ളതായിരുന്നു, ലൈൻ മുറി എന്നായിരുന്നു ഞങ്ങൾ പറയാറ്,

അവിടെ താമസിക്കാൻ ഒരു ചേച്ചി വന്നു.

എനിക്ക് ഗൾഫിൽ പോകണമായിരുന്നു

അമ്മയെ നോക്കാൻ ആരെ ഏൽപ്പിക്കും എന്നു ചിന്തിക്കുമ്പോഴാണ് അയൽ വീട്ടിലെ ചേച്ചി പറഞ്ഞത് ആ ലൈൻ മുറിയിൽ താമസിക്കുന്ന കനകയോട് ചോദിച്ചു നോക്കു എന്ന്.

അങ്ങിനെ ഞാൻ അവരോട് പോയി ചോദിച്ചു അവർക്ക് ജോലിക്ക് പോകണമായിരുന്നു കുട്ടികളെ നോക്കുന്ന ജോലിയാണ്. എന്നു പറഞ്ഞു. അവർക്ക് വരാൻ പറ്റിയില്ലെങ്കിലും

അവരുമായി ഞാൻ സൗഹൃദത്തിലായി. അവർ പിന്നെ എൻ്റെ വീട്ടിൽ വരുമായിരുന്നു അമ്മക്ക് അവരോട് വലിയ കാര്യമായിരുന്നു പിന്നിട്

അവർ എൻ്റെ വീട്ടിലെ നിത്യ സന്ദർശകയായി മാറി.

നന്നായി അണിഞ്ഞു ഒരുങ്ങി കറുപ്പ് നിറത്തിലും ഒരാന ചന്തമായിരുന്നു കനക ചേച്ചി, ഭർത്താവ് മരിച്ചു രണ്ട് പെൺമക്കൾ ഉള്ളതിനെ കെട്ടിച്ചു വിട്ടു ഭർത്താവിൻ്റെ വിതം കിട്ടിയത് കുറച്ചു കാശായിരുന്നു ഇളയ മകളുടെ കല്യാണത്തിൻ്റെ കടങ്ങൾ ഒക്കെ വീട്ടി ബാക്കിയുള്ളതും വെച്ചു ലൈൻ മുറി വാടകക്ക് എടുത്തു കുറച്ച് വീട്ടുസാധനങ്ങൾ വാങ്ങിയിട്ടു

ജീവിക്കാൻ വേണ്ടി അവർ വീട്ട് ജോലിക്ക് പോകുന്നു.

കനകേച്ചിക്ക് പലഭാവങ്ങളാണ് എന്ന് തോന്നിയിട്ടുണ്ട് എനിക്ക് ചിലദിവസങ്ങൾ ചിരിച്ചും, തമാശ പറഞ്ഞും, നാണം കുണുങ്ങി ഒക്കെ ആവുന്നത് കാണാം. ചിലനേരം അധികം സംസാരിക്കില്ല നെടുവീർപ്പുൾ മാത്രം കേൾക്കാം. കണ്ണിൽ പെയ്യാൻ കുതിക്കുന്ന മഴയെ പോലെ കണ്ണീർ വന്നു നിറഞ്ഞു നിൽക്കുന്നത് കാണാം.

ഒരു ദിവസം ഞാൻ അവരോട് അവരുടെ ഭർത്താവിനെ പറ്റി ചോദിച്ചു ആദ്യം അവർ ഒഴിഞ്ഞു മാറാൻ നോക്കി പക്ഷേ ഞാൻ വിട്ടില്ല പറയാൻ നിർബ്ബദ്ധിച്ചു അവർ മനസ്സില്ല മനസ്സോടെ പറഞ്ഞു തുടങ്ങി. ഏത് ഒരു പെണ്ണിനെപ്പോലെയും വിവാഹ ജീവിതം അവരും ആഗ്രഹിച്ചിരുന്നു, കാണാൻ വെളുത്തു സുമുഖനായ ഒരു ഭർത്താവിനെ കിട്ടിയപ്പോൾ വളരെയേറെ സന്തോഷിച്ചു കാണാൻ വലിയ ഭംഗിയോന്നുമില്ലാത്ത തന്റെ ഭാഗ്യമാണ് ഈ ഭർത്താവ് എന്നു അവർ കരുതി

കല്യാണം കഴിഞ്ഞു കുറച്ചു നാൾ കഴിഞ്ഞു അവരുടെ സന്തോഷം ഒക്കെ അവസാനിച്ചു,

മദ്യപാനിയായ ഭർത്താവ് ജോലി ചെയ്തു കിട്ടുന്ന പണം കൊണ്ടു കള്ള് കുടിക്കും, വീട്ട് കാര്യത്തിന് ഒന്നും കൊടുക്കില്ല, പല ദിവസങ്ങളും പട്ടിണിയാവും ഇങ്ങനെയായാൽ എന്ത് ചെയ്യും രണ്ട് ചെറിയ മക്കൾക്ക് വല്ലതും കഴിക്കാൻ കൊടുക്കണ്ടേ? ഒരു ജോലിക്ക് പോകാൻ അവർ തീരുമാനിച്ചു, മക്കളെ ഭർത്താവിൻ്റെ അമ്മയെ ഏൽപ്പിച്ചു അടുത്തുള്ള ഒരു വീട്ടിൽ ജോലിക്ക് പോയി തുടങ്ങി.

രാവിലെ കനക ചേച്ചിക്ക് കഴിക്കാൻ കൊടുക്കുന്ന ഭക്ഷണവുമെടുത്തു അവർ മക്കൾക്ക് കൊണ്ടു കൊടുക്കുമായിരുന്നു, ജോലി ചെയ്തു തളർന്നു വീട്ടിൽ വന്നാലോ അവിടെയുണ്ടാകും പിടിപ്പത് പണി, രാത്രി ഉറങ്ങാൻ കഴിയില്ല മദ്യപിച്ച് വന്ന ഭർത്താവ് മക്കളുമായി താഴെ കിടക്കുന്ന അവരെ പിടിച്ചു വലിച്ചു കിടക്കയിൽ ഇടും, അയാളുടെ പരാക്രമങ്ങൾ കഴിഞ്ഞ് അയാൾ ഉറങ്ങിയാൽ മക്കളുടെ അടുത്തു വന്നു കിടക്കും, മക്കൾ കേൾക്കാതെ അവർ തേങ്ങിക്കരയും സങ്കടങ്ങർ കണ്ണിരായി ഒഴുകി ഇറങ്ങും.

വർഷങ്ങൾ കഴിഞ്ഞു ആ വിട്ടുകാർ ആ നാട്ടിൽ നിന്ന് പോകുകയായിരുന്നു, മറ്റ് ഒരു ജോലി കിട്ടാതെ ജീവിക്കാൻ മറ്റ് ഒരു വഴിയുമില്ല അപ്പോഴാണ് അതിനടുത്തുള്ള ഒരു ഫാക്ടറിയിൽ ജോലി കിട്ടിയത്, അതിൽ നിന്നു കിട്ടുന്ന പൈസയും ഭർത്താവ് അടികൂടി വാങ്ങി കൊണ്ടുപോകും, കൊടുത്തില്ലേൽ ചോറും കറികളും പറമ്പിലേക്ക് വലിച്ചെറിയും. ജോലി ചെയ്ത് ക്ഷീണിച്ചു വന്നു രാത്രിയിലേക്കുള്ള ഭക്ഷണമെല്ലാമൊരുക്കി കഴിക്കാൻ ഇരിക്കുമ്പോഴായിരിക്കും ഭർത്താവിൻ്റെ നാല് കാലിലുള്ള വരവ്, മക്കൾ പേടിച്ച് അവരെ പറ്റിച്ചേർന്നുനിൽക്കും.

ജീവീതമേ മടുത്തു പക്ഷേ രണ്ട് പെൺമക്കൾ അവരെ ഓർത്തു ജീവിക്കുകയല്ലാതെ നിവൃത്തിയില്ല. ഒരു ദിവസം രാവിലെത്തെക്കും ഉച്ചക്കുമുള്ള ഭക്ഷണമൊരുക്കി കുളിച്ചു ഒരുങ്ങി അവർ ജോലിക്ക് ഓടുകയായിരുന്നു അന്ന് ഒന്നും കഴിക്കാൻ സമയം കിട്ടിയില്ല

തലേന്ന് രാത്രിയും കഴിച്ചിരുന്നില്ല, അവർക്ക് തല കറങ്ങി വീഴുമെന്നു തോന്നിയപ്പോൾ അവർ ഒരു കടയിലെ തൂണ് പിടിച്ച് അവിടെ തളർന്നിരുന്നു പോയി. ഒരു ഫർണ്ണിച്ചർ കടയായിരുന്നു അത് ആ കടക്കാരൻ അവരെ കണ്ട് അവർക്ക് കുടിക്കാൻ വെള്ളം ഒക്കെ കൊടുത്തു എന്ത് പറ്റി എന്നു അയാളുടെ ചോദ്യത്തിന് തല താഴ്ത്തി ഇരിക്കാനെ അവർക്ക് കഴിഞ്ഞുള്ളു, അത് ഒരു ബന്ധത്തിന് തുടക്കമായിരുന്നു ഭാര്യയുമായി പിരിഞ്ഞു നിൽക്കുന്ന അയാളമായി കനകേച്ചി അടുത്തു, അവരുടെ സങ്കടങ്ങൾ അയാൾ കേൾക്കുമായിരുന്നു വയറ് നിറയെ ഭക്ഷണം കഴിച്ചതും അയാൾ വാങ്ങി കൊടുത്തിട്ടായിരുന്നു.

ഒരു പുരുഷൻ്റെ സ്നേഹമെന്തെന്ന് അറിഞ്ഞത് അയാളിൽ നിന്നായിരുന്നു അവർ എല്ലാ വിധത്തിലും അടുപ്പമായിരുന്നു ആ ഇടക്ക് രണ്ട് പെൺമക്കളുടെ കല്യാണവും കഴിഞ്ഞു അയാളും സഹായിച്ചു, അപ്പോഴാണ്

ഭർത്താവിൻ്റെ മരണം അവരിൽ അത് വലിയ ദുഃഖമൊന്നും ഉണ്ടാക്കിയില്ല മക്കൾ ഒക്കെ ഭർത്താക്കൻമാരുമായി സന്തോഷമായി കഴിയുന്നു അവർക്ക് അമ്മയെ സഹായിക്കാനോ കൂടെ നിറുത്താനോ പറ്റുമായിരുന്നില്ല. ഭർത്താവിൻ്റെ വീട്ടിൽ നിന്ന്

ഭർത്താവിൻ്റെ അവകാശം എന്നു പറഞ്ഞു കുറച്ച് രൂപ കൈയിൽ വെച്ചു തന്നുതുമായി ഇറങ്ങി ലൈൻ മുറിയിൽ താമസിക്കാൻ തുടങ്ങി അപ്പോൾ അവർ ആദ്യം ചെയ്തത്

അവർ സ്നേഹിച്ചിരുന്ന ആളെ വിളിച്ചു നമുക്ക് കല്യാണം കഴിക്കാം എന്നു ചോദിച്ചു പക്ഷേ അയാൾക്കത് സമ്മതമായിരുന്നില്ല അയാളുടെ മക്കളുടെ കല്യാണം ഒക്കെ കഴിഞ്ഞിരുന്നു അവർക്ക് നാണക്കേട് ഉണ്ടാകുമെന്നു പറഞ്ഞു അയാൾ ഒഴിഞ്ഞു മാറിക്കളഞ്ഞു. എങ്കിലും അയാളെ വെറുക്കാൻ അവർക്ക് ആവുമായിരുന്നില്ല എനിക്ക് ഒരു ജീവിതം വേണം ഒറ്റക്ക് കഴിയാൻ എനിക്ക് പറ്റില്ല ഒന്ന് വയ്യാണ്ടായാൽ ആരുമില്ല എനിക്ക് എന്ന് ഉറച്ച തീരുമാനം പോലെ അവർ പറയുകയുണ്ടായി

അറുപത് ആയിരിക്കുന്നു അവർക്ക് പ്രായം,

ഒറ്റക്ക് ജീവിക്കുന്നതിൻ്റെ വിഷമം അവർക്കല്ലേ അറിയൂ.

ദിവസങ്ങൾ അങ്ങിനെ കഴിഞ്ഞു അവർ വീണ്ടും വിവാഹിതയായി അന്ന് ആണ് അവർ നെറ്റിയിൽ പൊട്ട് തൊട്ടത് അവർ കല്യാണം കഴിഞ്ഞു പോകുന്നതിൽ ഞാൻ വല്ലാതെ സങ്കടപ്പെട്ടു എൻ്റെ അമ്മ ആയിടക്കാണ് എന്നെ വിട്ടു പോയത് അപ്പോൾ എനിക്ക് കൂട്ടായി കനകയേച്ചി മാത്രമെ ഉണ്ടായിരുന്നുള്ളു അവർ പോയാൽ ഞാൻ ഒറ്റക്കായി പോവില്ലേ എന്ന സങ്കടത്താൽ ഞാൻ കുറേ കരഞ്ഞു പിന്നെ ഓർത്തു അവർ ഇനിയെങ്കിലും നന്നായി ജീവിക്കട്ടെ എന്ന്.

ഒറ്റക്കാവുക എന്നു വെച്ചാൽ അതിനോളം ദുഖകരം മറ്റെന്തുണ്ട് ഒന്ന് മിണ്ടിപ്പറയാൻ ആരുമില്ലാതെ വീടിൻ്റെ നാല് ചുമരുകൾക്കു

ഉള്ളിൽ നിഴൽ പോലും മാറിനിൽക്കുന്ന ചില നേരങ്ങളിൽ ഭ്രാന്തിൻ്റെ കൈപ്പിടിയിൽ നമ്മൾ അമർന്നു പോകും..

തുടരും

അനിത പൈക്കാട്ട്✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ