കൂടെയുണ്ടാകുമ്പോൾ നമ്മൾ ആരുടെയും വില അറിയാതെ പോകുന്നു.
ആൾ ഇല്ലാതെയാവട്ടെ, അവരുടെ ശ്യൂനതയിൽ നമ്മൾ ഇല്ലാതായിപ്പോകും.
അമ്മ കൂടെയുണ്ടാകുമ്പോൾ നമ്മൾ അവരുടെ വിലമനസ്സിലാക്കുന്നില്ല.
അമ്മ അവിടെയുണ്ടാകും, അവർ എവിടെ പോകാൻ ?
മക്കളെയും കാത്തു വഴിക്കണ്ണുമായി കാത്തിരിക്കുന്ന അമ്മ. മക്കൾ വന്നു കയറിയാൽ അവർക്കുള്ള ഭക്ഷണം എടുത്തു വെച്ചു കഴിച്ചു തിരുന്നത് വരെ അടുത്തു ഇരുന്നു കുറച്ചു കൂടെ കഴിക്ക്, നീ ഇപ്പോൾ വല്ലാതെ ക്ഷീണിച്ചു എന്ന് പതിവ് പോലെ പരാതിയും പറയും.
കുളിച്ച് വന്നാൽ തല തുവർത്തിയില്ല എന്നു പറഞ്ഞു തോർത്തു എടുത്തു മുടി തുമ്പിൽ നിന്നു ഇറ്റു വീഴുന്ന വെള്ളതുള്ളികൾ ടവ്വൽ കൊണ്ട് ഒപ്പിയെടുക്കും.
തണുപ്പ് പിടിച്ചാലോ നെറ്റിയിൽ വിക്സ് പുരട്ടി നന്നായി തടവി തരികയും നല്ല ഒരു ചുക്ക് കാപ്പി ഇട്ടു തരുകയും ചെയ്യുന്ന ഒരെ ഒരാൾ, അത് അമ്മ മാത്രമാണ്.
അമ്മ നഷ്ട്ടപെട്ടപ്പോഴാണ് ഞാൻ ഈ ലോകത്ത് ഒറ്റപ്പെട്ടത്. എനിക്ക് ചുറ്റും ഇരുട്ടായിരുന്നു. എങ്ങിനെ മുന്നോട്ട് പോകണം എന്നെനിക്കറിയില്ലായിരുന്നു. എപ്പോഴും എന്നെ വെറുതെ വിളിച്ചു കൊണ്ടിരിക്കും. ഞാൻ ഒന്നു കിടന്നാൽ അരികിൽ വന്നിരുന്നു എന്ത് പറ്റി എന്നു ചോദിക്കുമ്പോൾ സമാധാനം തരില്ല എന്നും പറഞ്ഞു തിരിഞ്ഞു കിടന്നിരുന്നു.
ഇന്ന് അമ്മ നഷ്ടപെട്ടപ്പോൾ അത് ഓർത്തു നെഞ്ച് നീറി കരയാത്ത ഒരു ദിനം പോലുമില്ല. അന്ന് ഞാൻ കുട്ടിയായിരുന്നത് പോലെ ഇന്നെനിക്ക് വയസ്സായ പോലൊരു തോന്നൽ.
ഒന്ന് തലവേദന വന്നു കിടന്നാൽ എന്ത് പറ്റി നിനക്കെന്നു ചോദിക്കാൻ ആരുമില്ലാത്തൊരവസ്ഥ. അത് അനുഭവിച്ചറിയണം. എൻ്റെ അമ്മ ഉണ്ടായിരുന്നെങ്കിൽ എന്നോർത്തു ഞാൻ എത്ര കരഞ്ഞിട്ടുണ്ടന്നോ.
അമ്മയെ ഒരൊറ്റ തവണയെങ്കിലും ഒന്നു കാണണമെന്നും, ഒന്നു കെട്ടിപ്പിടിക്കണമെന്നും, അമ്മയുടെ തോളിൽ മുഖം അമർത്തി അമ്മയെ സ്നേഹിച്ചത് മതിയായില്ലെന്നും പറയണം.
അമ്മ പോയതിന് ശേഷം, എന്നെ അമ്മയെപ്പോലെ നോക്കാൻ ആരുമില്ല എന്നു പറഞ്ഞു ഒരു കൊച്ചു കുഞ്ഞിനെ പോലെ കരയണം. എൻ്റെ സങ്കടങ്ങൾ കരഞ്ഞു തീർക്കണമായിരുന്നു.
അമ്മ നഷ്ടപെട്ടപ്പോഴാണ് ഈ ലോകത്ത് അമ്മയെക്കാൾ വിലയുള്ളത് മറ്റൊന്നുമില്ലെന്ന് ഞാൻ മനസ്സിലാക്കിയത്.
എല്ലാം അമ്മ ചെയ്യും. അത് അമ്മക്കറിയാം. എന്നു പറഞ്ഞു ഉഴപ്പിയിരുന്ന നാളുകൾ,
അമ്മ ഇല്ലാതായപ്പോൾ എങ്ങിനെയായിരുന്നു ഇത് ചെയ്യേണ്ടിയിരുന്നത്.
ഒന്നും ഞാൻ തിരക്കിയില്ല. അമ്മ ചെയ്യുമ്പോൾ ശ്രദ്ധിച്ചില്ല. ഇന്നും നിരാശയോടെ മറ്റുള്ളവരോട് ചോദിച്ചു ചെയ്യെണ്ടി വന്നിട്ടുണ്ട് പലതും.
ജീവിച്ചിരിക്കുമ്പോൾ എല്ലാരെയും സ്നേഹിക്കുക. മരിച്ചു കഴിഞ്ഞതിന് ശേഷം അവർക്ക് വേണ്ടി ബലിതർപ്പണം ചെയ്തു ആത്മാവിന് ശാന്തി കിട്ടുവാൻ പ്രാർത്ഥിക്കുന്നതിനെക്കാൾ നല്ലതല്ലേ ?
ഇതിനിടെ ഒരു ദിവസം എൻ്റെ വീട്ടിൻ്റെ അടുത്തു ഒരു വീട്ടിൽ പോയിരുന്നു. ഞാൻ
പ്രായമായ ഒരു വലിയമ്മയെ മുറ്റത്തു കസേരയിൽ ഇരുത്തി യിരിക്കുന്നു മകളും ഭർത്താവും. മക്കളും ടി.വി കാണുന്നു. ഇത് എന്തെ ഇവരെ ഇങ്ങനെ പുറത്തു ഇരുത്തിയതെന്നു ചോദിച്ചപ്പോൾ മകൾ പറയുകയാണ് കിടക്കയിൽ മൂത്രം ഒഴിക്കും,
ഇവിടെയാകുമ്പോൾ മുറ്റത്തല്ലേ. വൈകിട്ട് വിട്ടിനുള്ളിൽ കൊണ്ടുപോകും.
വസ്ത്രങ്ങൾ അപ്പോൾ മാറി കൊടുക്കുമെന്നു പറഞ്ഞു.
കസേരയിൽ ഇരുന്നു ഉറക്കം തുങ്ങുന്ന അമ്മയെ കണ്ടു എൻ്റെ നെഞ്ച് തകരുന്നത് പോലെ തോന്നി. വെറുതെ ഞാൻ മുകളിലേക്ക് നോക്കിയപ്പോൾ തെങ്ങ് അടുത്തുണ്ട്. ഉണങ്ങിയ ഓലയും വിളഞ്ഞ തേങ്ങയും ഉണ്ടതിൽ.
ഞാൻ പേടിയോടെ ഇത് പറഞ്ഞപ്പോൾ മകളുടെ ഭർത്താവ് പറഞ്ഞു. അങ്ങിനെ ചാവാനാ വിധിയെങ്കിൽ അങ്ങിനെയങ്ങട് പോകട്ടെയെന്ന്.
ഒരു നിമിഷം ഞാൻ തരിച്ചു നിന്നു പോയി.
ഇതൊന്നും അറിയാതെ ഉറക്കം തൂങ്ങുന്ന ആ അമ്മയെ നോക്കി ഇറ്റു വീഴുന്ന കണ്ണുനീർ തുടച്ചു ഞാൻ ഒന്നും മിണ്ടാതെ നടന്നു.
ആ അമ്മയെ ഓർത്തു ഞാൻ വല്ലാതെ സങ്കടപ്പെടുന്നു.
ഇപ്പോഴും പെറ്റമ്മക്ക് ഇത്രയും വിലയില്ലാതിപ്പോയോ ?
നാളെ ആ മകളുടെ സ്ഥിതിയെന്താവും എന്നു ആ മകൾ ചിന്തിക്കുന്നുണ്ടോ ആവോ ?
തുടരും..




അമ്മ 🙏
അമ്മായില്ലെങ്കിൽ വീടില്ല കുടുംബമില്ല