Monday, February 9, 2026
Homeഅമേരിക്കമലയാളി മനസ്സ് : അഞ്ചാം വാർഷികവും കുടുംബ സംഗമവും നടന്നു

മലയാളി മനസ്സ് : അഞ്ചാം വാർഷികവും കുടുംബ സംഗമവും നടന്നു

കോട്ടയം : അമേരിക്കയിലെ പെൻസിൽവാനിയ സ്റ്റേറ്റില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ പത്രമായ “മലയാളി മനസ്സിന്‍റെ ” അഞ്ചാം വാർഷികവും കുടുംബ സംഗമവും കോട്ടയം ഞാലിയാകുഴി മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലെ കുര്യൻ മെമ്മോറിയൽ ഓഡിറ്റോറിയത്തില്‍ വെച്ച് നിറഞ്ഞ സദസ്സില്‍ വിശിഷ്ട അതിഥികളുടെ സാന്നിധ്യത്തില്‍ നടന്നു .

വാര്‍ഷിക ആഘോക്ഷം സിനിമ / സീരിയൽ നടൻ റഷീദ് കാരാപ്പുഴ ഉദ്ഘാടനം ചെയ്തു .
ആന്റോ ആന്റണി എം പി ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് മുഖ്യ സന്ദേശം നല്‍കി . പഞ്ചായത്ത് പ്രസിഡന്റ് രമേശ് നടരാജൻ അധ്യക്ഷത വഹിച്ചു . ചീഫ് എഡിറ്റര്‍ രാജു ശങ്കരത്തില്‍ സ്വാഗതം പറഞ്ഞു .

രാവിലെ പത്തിന് ചേര്‍ന്ന സാഹിത്യ സമ്മേളനത്തില്‍ സാഹിത്യകാരെ ആദരിക്കൽ, പുസ്തക പ്രകാശനം, മംഗളപത്ര സമർപ്പണം, മത്സരാർത്ഥികൾക്കുള്ള സമ്മാനദാനം എന്നിവ നടന്നു .വിരൽ ചിത്രങ്ങൾ,കലാ ജ്യോതി ഇടുക്കി അവതരിപ്പിച്ച നൃത്തം വിവിധ കലാപരിപാടികള്‍ എന്നിവ നടന്നു .

വാര്‍ഷിക ആഘോക്ഷ പൊതു സമ്മേളനത്തില്‍ വെച്ച് വിവിധ മേഖലയിലെ പ്രമുഖര്‍ ആശംസകള്‍ നേര്‍ന്നു . മലയാളിമനസ്സിന്‍റെ സ്ഥിരം എഴുത്തുകാർക്കുള്ള ആദരവും അവാർഡ് ദാനവും നടന്നു .നൂറുകണക്കിന് മഹത് വ്യക്തിത്വങ്ങള്‍ പങ്കെടുത്തു .

പ്രവാസി മലയാളികളുടെ ,പ്രത്യേകിച്ച് അമേരിക്കന്‍ മലയാളികളുടെ പ്രമുഖ പത്രമായി “മലയാളി മനസ്സ് “മാറിയെന്ന് ആന്റോ ആന്റണി എം പി മുഖ്യ സന്ദേശത്തില്‍ പറഞ്ഞു .

വാര്‍ത്തകള്‍ക്ക് ഒപ്പം തന്നെ ജീവകാരുണ്യ മേഖലയില്‍ സജീവ സാന്നിധ്യമാണ് “മലയാളി മനസ്സ് ” എന്നും വളരെയേറെ മുന്നേറുവാന്‍ മലയാളി മനസ്സിന് കഴിയട്ടെ എന്നും എം പി ആശംസിച്ചു .

മാനേജിങ് എഡിറ്റര്‍ മാത്യൂ ശങ്കരത്തിൽ റസിഡന്റ് എഡിറ്റര്‍ ജോൺ ശങ്കരത്തിൽ കോർ എപ്പീസ്കോപ്പാ എന്നിവര്‍ ആമുഖ സന്ദേശം കൈമാറി . സാമൂഹിക സാംസ്കാരിക സാഹിത്യ രംഗത്തെ പ്രമുഖര്‍ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com