ന്യൂയോർക്ക് – ഫോമാ നേതാവും മുൻ ജോയിന്റ് സെക്രട്ടറിയും, മുൻ ഉപദേശക സമിതി ചെയർമാനും, ന്യൂയോർക്ക് റീജിയൺ വൈസ് പ്രസിഡന്റും , നാഷണൽ ജോയിന്റ് സെക്രട്ടറിയുമായ ശ്രീ. സ്റ്റാൻലി കളത്തിലിന്റെ പിതാവ്, കഴിഞ്ഞദിവസം അരിസോണയിലെ ഫീനിക്സിൽ നിര്യാതനായ കളത്തിൽ ശ്രീ . കെ വി . ഫിലിപ്പിന്റെ (കുഞ്ഞുമോൻ – 86 വയസ്സ്) സംസ്‌ക്കാരം ഓഗസ്റ് 16 ശനിയാഴ്ച ന്യു യോർക്കിൽ നടക്കും.
റിട്ടയേർഡ് മിലിട്ടറി പോലീസ് ഓഫീസർ . മികച്ച സ്പോർട്സ്മാൻ, മികച്ച വോളിബാൾ താരം എന്നീ നിലകളിൽ അദ്ദേഹം ശോഭിച്ചിരുന്നു. അടൂർ പറക്കോട് കുളഞ്ഞിയിൽ പുത്തൻവീട് കുടുംഭഗമായ ഏലിയാമ്മ ഫിലിപ്പ് ആണ് ഭാര്യ.
മക്കൾ : – സ്റ്റാൻലി കളത്തിൽ, മേബിൾ, സ്റ്റീജാ, റോസൻ. മരുമക്കൾ :- ബിന്ദു വറുഗീസ് , ജോയ്‌സ് എബ്രഹാം , ലിറ്റു ജോസഫ് , എജി ജോർജ് . കൊച്ചുമക്കൾ :- സ്നേഹ കളത്തിൽ . ജോബിൻ എബ്രഹാം , റിയ ജോസഫ് , സ്‌റ്റീവ് കളത്തിൽ, രൂബേൻ ജോസഫ് , ആബി ഗേൾ ജോർജ് , സൈറ കളത്തിൽ , ഐഡൻ ജോർജ്, സഹോദരങ്ങൾ : സാറാമ്മ ജോൺ ( ആൽബനി ) കളത്തിൽ വറുഗീസ് (ഡെമോക്രാറ്റ് നേതാവും പാർട്ടി നാസു കൗണ്ടി വൈസ് ചെയർ , മുൻ ഹ്യൂമൺ റൈറ്റ് കമ്മീഷണർ കൂടിയായ) പരേതയായ ഏലിയാമ്മ വറുഗീസ് ( സിറാക്യൂസ് ) എന്നിവർ സഹോദരങ്ങൾആണ് .
പൊതുദർശനം: 08-15-2025 വെള്ളിയാഴ്ച വൈകിട്ട് 5:00 PM മുതൽ 9:00 പി. എം വരേയും. സംസ്കാര ശുശ്രൂഷകൾ, 08-16-25 ശനിയാഴ്ച്ച രാവിലെ 9:00 മണി മുതൽ 12:00 വരെയുമുള്ള സമയങ്ങളിൽ ന്യൂയോക്കിൽ ലോങ്ങ് ഐലൻഡ് മാർത്തോമാ പള്ളിയിൽ വച്ച് നടത്തപ്പെടും. ശുശ്രൂഷകൾക്കു ശേഷം 12:00 ന് ന്യൂയോർക്കിലെ ഗ്രേറ്റ്നെക്ക് ഓൾ സെയിന്റ് സിമിത്തേരിയിൽ സംസ്ക്കാരവും നടക്കും. ശുശ്രൂഷകൾക്ക് മാർത്തോമാ സഭ നോർത്ത് അമേരിക്കൻ ഭദ്രാസനാധിപൻ ഡോ . എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ, ഇടവക വികാരി റെവ. ജോസി ജോസഫ് എന്നിവർ നേതൃത്വം നൽകും.
ബന്ധു മിത്രാദികൾ ഇത് ഒരു അറിയിപ്പായി സ്വീകരിക്കുവാൻ കുടുംബാംഗങ്ങൾ അഭ്യർത്ഥിക്കുന്നു. .



