മക്കളോട് പറയാനും, കുറച്ചെങ്കിലും നിർബന്ധിച്ചായാലും പഠിപ്പിക്കാനുമാണ് !
നമുക്കറിയാവുന്ന കാര്യങ്ങൾ തന്നെ .
ഒന്നുകൂടി ഓർമിപ്പിക്കുന്നു എന്നു മാത്രം.
ഒരു ഘട്ടം മുതൽ അവർ എല്ലാം അറിഞ്ഞിരിക്കണം.
ഗ്യാസ് സിലിണ്ടർ ഓഫ് ചെയ്യാനും ഓൺ ചെയ്യാനും
കത്തിക്കാനും അവരെ പഠിപ്പിക്കണം.
മുതിർന്നവരുടെ അഭാവത്തിൽ അവർ അത് ചെയ്യരുതെന്നും പറയണം.
പഠിച്ചിരിക്കാൻ വേണ്ടി മാത്രം .
നമ്മുടെ അഭാവത്തിൽ, പഠിക്കാതെ ഒരുപക്ഷേ അവരതിന് ശ്രമിച്ചാലുള്ള സ്ഥിതി ആലോചിച്ചുനോക്കൂ!
ആ ഘട്ടം ഏത് എന്നത് നമ്മൾ തന്നെ സ്വയം ബോധ്യപ്പെടേണ്ട ഒന്നാണ് .
അവർ സൂപ്പർ മാർക്കറ്റിൽ പോയി സാധനങ്ങൾ വാങ്ങി വരട്ടെ.
ഉഴുന്നും ചെറുപയറും തമ്മിലുള്ള വ്യത്യാസവും മല്ലിപ്പൊടിയും മസാലപ്പൊടിയും തമ്മിലുള്ള വ്യത്യാസവും അവർ അറിഞ്ഞിരിക്കണം.
വെളിച്ചെണ്ണയുടെ വില അവർ അറിയണം.
അവരുടെ അടിവസ്ത്രങ്ങൾ അവർ തന്നെ കഴുകാൻ പ്രേരിപ്പിക്കണം.
ബുദ്ധിമുട്ടാണ് , എങ്കിലും നിരന്തരം ശ്രമിച്ചാൽ നടന്നേക്കും.
എങ്കിൽ അതൊരു നല്ല തുടക്കമാണ് .
തുണികൾ ഇസ്തിരിയിടാൻ അവരെ പഠിപ്പിക്കണം.
ഒന്ന് പാൽ തിളപ്പിക്കാനും ചായ ഇടാനും അവർ പഠിക്കുന്നത് നല്ലതല്ലേ?
ഒന്നും അവരുടെ പഠിക്കാനും കളിക്കാനും ഉള്ള സമയം കളഞ്ഞിട്ട് വേണ്ട.
അവർ ഫ്രീ ആകുന്ന സമയങ്ങളിൽ നമ്മൾ ഫ്രീ ആണെങ്കിൽ ഇതൊക്കെ ഒന്ന് പരിശീലിപ്പിച്ചാൽ മതി.
വീട് മാത്രമല്ല സ്വന്തം ശരീരം വൃത്തിയായി സൂക്ഷിക്കാനും അവർക്ക് പറഞ്ഞു കൊടുക്കണം.
വീട്ടിലെ ചെടികൾക്ക് അവരും വെള്ളം തളിക്കട്ടെ.
വീട് തൂക്കാനും തുടക്കാനും പഠിപ്പിക്കുന്നതിലും തെറ്റില്ല.
ചില ഉദാഹരണങ്ങൾ പറഞ്ഞു എന്നേയുള്ളൂ.
മറ്റുള്ളവ നമുക്ക് തന്നെ കണ്ടെത്താം.
എല്ലാം പഠിപ്പിക്കുകയാണ്, നിർബന്ധിച്ചു ചെയ്യിക്കുകയല്ല വേണ്ടത്.
അതേസമയം ചെയ്യാൻ പ്രേരിപ്പിക്കാം.
ഭാവിയിൽ അവർ ഉത്തരവാദിത്വമുള്ള കുടുംബജീവിയും സമൂഹജീവിയുമായി മാറട്ടെ.
💙💙നിറയട്ടെ പോസിറ്റിവിറ്റി എമ്പാടും💙💙
പ്രശാന്ത് വാസുദേവ്✍



