പത്രപ്രവർത്തന മേഖലയിലും സാഹിത്യ ലോകത്തും മഹത്തായ പാരമ്പര്യമുള്ള ശങ്കരത്തിൽ കുടുംബത്തിലെ യുവ സാന്നിദ്ധ്യമായ ശ്രീ രാജു ശങ്കരത്തിലിന്റെ പ്രധാന പത്രാധിപത്യത്തിൽ നടത്തുന്ന ‘മലയാളി മനസ്സ് ‘ പ്രസിദ്ധീകരണത്തിന്റെ നാലാം വാർഷികം ആഘോഷിക്കുന്ന ഈ മഹനീയ വേളയിൽ മനസ്സ് നിറഞ്ഞ ആശംസകൾ നേരുന്നു !
അവതരണത്തിലും ഉള്ളടക്കത്തിലും പുതുമയും വ്യത്യസ്തതയും നിലനിർത്തിപ്പോരുന്ന ‘മലയാളി മനസ്സി’ ൻറെ അണിയറയിൽ, പരിചയസമ്പന്നരായ മറ്റു പത്ര പ്രവർത്തകരോടൊപ്പം, മാനേജിംഗ് എഡിറ്ററായി മലയാള മാധ്യമരംഗത്തെ കുലപതിയായ ബഹുമാനപ്പെട്ട മാത്യു ശങ്കരത്തിലും, റസിഡൻറ് എഡിറ്ററായി ദേവലോകം പ്രസ്സ് മാനേജരായിരുന്ന ബഹുമാനപ്പെട്ട ജോൺ ശങ്കരത്തിൽ കോർ എപ്പിസ്കോപ്പയും സേവനം അനുഷ്ഠിക്കുന്നത് ഈ പ്രസിദ്ധീകരണത്തിന് കൂടുതൽ ഊർജവും, ആത്മവിശ്വാസവും നൽകുന്നു.
അമേരിക്കയിൽ മലയാള പത്രപ്രവർത്തനം നടത്തുന്നത് എ അത്ര സുഗമമായ ഒരു ഏർപ്പാടല്ല എന്ന് അനുഭവത്തിൽ നിന്നറിയാം. സമർപ്പണ ബോധത്തോടുകൂടി പ്രവർത്തിക്കുന്നവർക്കു മാത്രമേ ഈ രംഗത്ത് പിടിച്ചുനിൽക്കാൻ കഴിയുകയുള്ളൂ. ഒരിക്കലും വ്യക്തിപരമായ ഒരു സാമ്പത്തിക നേട്ടം ഇതുകൊണ്ട് നേടാനാവില്ല.
പിന്നെ എന്തിന് ഇത്ര ബുദ്ധിമുട്ട് സഹിച്ച് ഇതു നടത്തുന്നു എന്ന് ചിന്തിച്ചേക്കാം-
സാമ്പത്തികം മാത്രമല്ലല്ലോ നമ്മുടെ എല്ലാ പ്രവർത്തനങ്ങളുടെയും ലക്ഷ്യം. ഓരോരുത്തർക്കും ഓരോ കർമ്മവീഥികളുണ്ട്. അറിഞ്ഞോ അറിയാതെയോ നമ്മൾ ആ വഴിയിലൂടെ സഞ്ചരിക്കുന്നു. മറ്റുള്ളവർക്ക് പ്രയോജനപ്രദമായ എന്തെങ്കിലും നന്മകൾ ഉണ്ടാകുമെന്നുള്ള ശുഭാപ്തി വിശ്വാസത്തോടെ-
സാഹിത്യ രംഗത്തേക്കു കടന്നു വരുന്ന യുവ പ്രതിഭകൾക്കു അവസരവും പ്രോത്സാഹനവും നൽകുന്നതോടൊപ്പം തന്നെ, സമൂഹത്തിൽ അവശത അനുഭവിക്കുന്നവർക്ക്ക്കു നൽകിപ്പോരുന്ന സാമ്പത്തിക സഹായവും മലയാളി മനസ്സിൻറെ നല്ല മനസ്സിനെ കാണിക്കുന്നു.
നാലാം വാർഷികം ആഘോഷിക്കുന്ന ‘മലയാളി മനസ്സി’ന് മനസ്സുനിറഞ്ഞ് മംഗളാശംസകൾ നേരുന്നു..!