മധുരം മധുരം മലയാളം..
അമ്മതൻ സ്തന്യം മലയാളം..//
മകരന്ദത്തിൻ മധുരം പോലെ
മാകന്ദപ്പൂക്കൾ വിടർന്ന പോലെ..//
ഭൂവനമതിൽ ..മലയാളി മനസ്സിൽ
എന്നെന്നും മലയാളി മനസ്സ്..
എന്നെന്നും മലയാളി മനസ്സ്..//
മലയാളത്തിൻ മധുരം പകരും
മലയാളി മനസ്സിന്റെ ജന്മദിനം
ഇന്ന് മലയാളി മനസ്സിന്റെ ജന്മദിനം
(മധുരം മധുരം മലയാളം ..)
പുതുവർഷത്തിൻ പൊൻകിരണങ്ങൾ
കൈരളിയെ തൊട്ടുണർത്തിയ
നാൾ..//
അക്ഷര നഗരിതൻ മണിമുറ്റത്ത്
അക്ഷരദീപമായ് പ്രഭ ചൊരിഞ്ഞു..//
മലയാളി മനസ്സ്..മലയാളി മനസ്സ്..
മലയാളി മനസ്സ്..
മലയാളത്തിൻ മധുരം പകരും
മലയാളി മനസ്സിന്റെ ജന്മദിനം
ഇന്ന് മലയാളി മനസ്സിന്റെ ജന്മദിനം
(മധുരം മധുരം മലയാളം ..)
ദ്രാവിഡ ഭാഷതൻ സീമന്തപുത്രി
മലയാളം ..മലയാളം ..//
തുഞ്ചന്റെ തത്തതൻ ചെഞ്ചുണ്ടിൽ
ചേലോടെ
തത്തിക്കളിച്ചൊരു
മലയാളം ..മലയാളം ..//
മലയാളമേ നിനക്കായ് പ്രിയമോടെ
അർച്ചന ചെയ്തൊരു വൃത്താന്ത
പത്രം..//
മലയാളി മനസ്സ്..മലയാളി മനസ്സ്..
മലയാളി മനസ്സ്..
മലയാളത്തിൻ മധുരം പകരും
മലയാളി മനസ്സിന്റെ ജന്മദിനം
ഇന്ന് മലയാളി മനസ്സിന്റെ ജന്മദിനം
(മധുരം മധുരം മലയാളം ..)