Sunday, December 22, 2024
Homeഅമേരിക്കകോന്നി മുറിഞ്ഞകല്ലില്‍ കാറും ബസ്സും കൂട്ടിയിടിച്ചു: നവ ദമ്പതികളടക്കം 4 മരണം

കോന്നി മുറിഞ്ഞകല്ലില്‍ കാറും ബസ്സും കൂട്ടിയിടിച്ചു: നവ ദമ്പതികളടക്കം 4 മരണം

പത്തനംതിട്ട :- കോന്നി മുറിഞ്ഞകല്ലില്‍ ശബരിമല തീര്‍ഥാടകരുടെ ബസ്സും കാറും കൂട്ടിയിടിച്ചു .കാര്‍ യാത്രികരായ മല്ലശ്ശേരി മുക്ക് വട്ടക്കുളഞ്ഞി   നിവാസികളായ നാല് പേര് മരിച്ചു. ഒരു കുടുംബത്തിലെ 4 പേരാണ് മരിച്ചത് . പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കാറും, ശബരിമല തീർത്ഥാടകരുടെ ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

വെളുപ്പിനെ നാല് മണിയ്ക്ക് ആണ് അപകടം . മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിലും പത്തനംതിട്ട സ്വകാര്യ ആശുപത്രിയിലും .

മല്ലശ്ശേരി സ്വദേശികളായ നിഖിൽ, അനു, ബിജു പി ജോർജ് (അനുവിന്‍റെ  പിതാവ്), മത്തായി ഈപ്പൻ (നിഖിലിന്‍റെ  പിതാവ്) എന്നിവരാണ് മരിച്ചത്. അടുത്തിടെയാണ് അനുവും നിഖിലും വിവാഹിതരായത്.  സംഭവിച്ചത്.

കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് പോലീസ് പറയുന്നത്. ബിജു ആണ് കാര്‍ ഓടിച്ചിരുന്നത്. അനുവിന്റെ പിതാവ് ബിജു പി. ജോര്‍ജും നിഖിലിന്റെ പിതാവ് ഈപ്പന്‍ മത്തായിയുമായിരുന്നു കാറിന്റെ മുന്‍സീറ്റില്‍ ഉണ്ടായിരുന്നത്. പിന്‍ സീറ്റിലായിരുന്നു നിഖിലും അനുവും.

 വാഹനാപകടം കണ്ടു ഓടിയെത്തിയ നാട്ടുകാരാണ് കാര്‍ വെട്ടിപൊളിച്ച് എല്ലാവരെയും പുറത്ത് എടുത്തത്‌ . പത്തനംതിട്ട എസ് പി അടക്കം സ്ഥലത്ത് എത്തി . പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ ദിനവും അപകടം ഉണ്ടാകുന്നു .

കഴിഞ്ഞ നവംബർ 30 നായിരുന്നു അനുവിന്റെയും നിഖിലിന്റെയും വിവാഹം. മലേഷ്യയിലേക്ക് പോയി മടങ്ങിയെത്തിയ ഇവരെ വിമാനത്താവളത്തിൽ സ്വീകരിക്കാൻ പോയതായിരുന്നു ബിജു ജോർജും മത്തായി ഈപ്പനും. വീട്ടിലേക്ക് എത്തുന്നതിന് ഏഴ് കിലോമീറ്റര്‍ മാത്രം അകലെവെച്ചായിരുന്നു അപകടം. നിഖിലിന്റെ സഹോദരി വിദേശത്ത് നിന്ന് എത്തിയതിന് ശേഷമായിരിക്കും സംസ്കാരം നടക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments