എല്ലാവർക്കും നമസ്കാരം
Simple powerful and healthy ആയിട്ടുള്ള ഒരു പ്രാതൽ ആണ് ഇന്നത്തെ വിഭവം. അരിയും പരിപ്പു വർഗങ്ങളും ചേർത്തുണ്ടാക്കുന്ന ദോശ. ഞങ്ങൾ കറപിറ ദോശ എന്നാണ് പറയാറ്. കാരണം കറപിറോന്നാണ് അരച്ചെടുത്ത് ഉണ്ടാക്കുന്ന ദോശ ആയതുകൊണ്ട്. മയത്തിൽ അരയ്ക്കരുത്. നല്ല മുരിങ്ങയില ഉണ്ടെങ്കിൽ മാവിൽ ഒരുപിടി ചേർത്ത് ചൂടായ ദോശക്കല്ലിൽ ഒരു കയിൽ മാവൊഴിച്ച് പരത്തി വെളിച്ചെണ്ണ തളിച്ച് ഒരുഭാഗം മൊരിഞ്ഞു വരുമ്പോൾ മറിച്ചിട്ട് കുറച്ചു നേരം കഴിഞ്ഞ് ദോശക്കല്ലിൽ നിന്നും വാങ്ങി പ്ലേറ്റിൽ വച്ച് വെളിച്ചെണ്ണയിൽ ചാലിച്ച പൊടിയുടെ കൂടെ ചൂടോടെ കഴിക്കാൻ എന്താ രസം, എന്താ രുചി. വായിൽ വെള്ളമൂറുന്നു ല്ലേ .
കറപിറ ദോശ/മൾട്ടി ഗ്രെയിൻ ദോശ/മുരിങ്ങയില ദോശ
ആവശ്യമുള്ള സാധനങ്ങൾ
ഉണക്കലരി – 1 കപ്പ്
ഉഴുന്ന് – 1/2 കപ്പ്
തുവരപ്പരിപ്പ് – 1/2 കപ്പ്
കടലപ്പരിപ്പ് – 1/2 കപ്പ്
ചെറുപയർ – 1/2 കപ്പ്
ജീരകം – 1 ടീ സ്പൂൺ
കുരുമുളക് -1 ടീ സ്പൂൺ
ഉണക്കമുളക് – 6-8 എണ്ണം
ചെറിയ ഉള്ളി – 10-12
ഉപ്പ് പാകത്തിന്
കറിവേപ്പില 2-3 തണ്ട്
വെളിച്ചെണ്ണ/നല്ലെണ്ണ ദോശയുണ്ടാക്കാൻ വേണ്ടത്.
ഉണ്ടാക്കുന്ന വിധം
അരിയും പരിപ്പുകളും നന്നായി കഴുകി ജീരകവും, കുരുമുളകും മുളകും ചേർത്ത് മൂന്നു നാലു മണിക്കൂർ കുതിർത്ത് ഉള്ളിയും കറിവേപ്പിലയും ചേർത്ത് കറപിറാന്ന് (coarsely) അരച്ചെടുക്കുക
അരച്ച മാവു കൊണ്ട് സാധാരണ ദോശ ഉണ്ടാക്കുന്നത് പോലെ ഉണ്ടാക്കുക. ദോശ നല്ലകട്ടിയുണ്ടാവും
പൊടി അല്ലെങ്കിൽ ഉള്ളി ചമ്മന്തിയും കൂട്ടി കഴിക്കാം.
കറ പിറ ദോശ ഒന്ന് പരീക്ഷിച്ചു കളയാം
Super
