ഈസ്റ്റർ ദിനത്തിൽ തയ്യാറാക്കി എല്ലാവർക്കും ചോറിനൊപ്പം കൊടുത്ത് സന്തോഷം പങ്കിടാൻ ഇതാ ഒരു ‘ഫിഷ് ഫ്രൈ’ റെസിപ്പി. ഇതൊന്ന് ഉണ്ടാക്കി നോക്കൂ. എല്ലാവർക്കും ഒരു പോലെ ഇഷ്ട്ടപെടുന്ന അടിപൊളി ‘മീൻ ഫ്രൈ’.
സാധാരണ ചെയ്യുന്നതിൽ നിന്നും വിപരീതമായി ഇത് എങ്ങനെ ആണ് ഫ്രൈ ചെയുന്നത് എന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ












ഫ്രൈ ചെയ്യാൻ പറ്റുന്ന മീൻ കഴുകി വൃത്തിയാക്കി എടുത്തത് – അര കിലോ
ചെറിയ ഉള്ളി – 5 എണ്ണം
ഇഞ്ചി – ഇടത്തരം വലിപ്പത്തിൽ ഒരു കഷ്ണം
വെളുത്തുള്ളി – 5 അല്ലി
വറ്റൽ മുളക് – 4 എണ്ണം
പച്ചമുളക് – 2 എണ്ണം
കുരുമുളക് – ഒരു ടീസ്പൂൺ
ഉപ്പ് – പാകത്തിന്
കറിവേപ്പില – 2 തണ്ട്
തേങ്ങാപ്പാൽ (കട്ടിപ്പാൽ )- അര കപ്പ്
തയ്യാറാക്കുന്ന വിധം








ഉള്ളി, ഇഞ്ചി, പച്ചമുളക്, വറ്റൽമുളക്, വെളുത്തുള്ളി, കുരുമുളക്, ഉപ്പ്, കറിവേപ്പില ഇത്രയും ഒരു മിക്സിയിൽ നന്നായി അരച്ചെടുക്കുക. ഇതിലേക്ക് കാൽ കപ്പ് തേങ്ങാപാൽ ചേർത്ത് നന്നായി കൈകൊണ്ട് ഇളക്കി വൃത്തിയാക്കി വെച്ച മീൻ എടുത്ത് നന്നായി തേച്ചു പിടിപ്പിക്കുക. അതിനു ശേഷം അടച്ചുവെച്ച് അര മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക.
ഒരു പാൻ ചൂടാക്കി എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ രണ്ടു തണ്ട് കറിവേപ്പില വെച്ചുകൊടുത്ത് അതിനു മുകളിൽ മീൻ നിരത്തി പകുതി വെന്തു കഴിഞ്ഞ് അതിനു മുകളിൽ ഒരു സ്പൂൺ ഉപയോഗിച്ച് തേങ്ങാപാൽ ചേർത്ത് കൊടുക്കുക. ഒരു വശം വെന്തുകഴിഞ്ഞു മീന്റെ മറുവശം പൊള്ളിക്കുക. വീണ്ടും തേങ്ങാപാൽ ഒഴിച്ച് ഫ്രൈ ചെയ്ത് ചൂടോടുകൂടി വിളമ്പാവുന്നതാണ്.
ഈ റെസിപ്പി ഇഷ്ട്ടം ആയാൽ ലൈക്കും കമന്റും ഇടുമല്ലോ.
Super
അടിപൊളി

ഇഷ്ടമായി. ചെയ്തു നോക്കാം
Super