ഇന്ന് ഞാൻ പരിചയപ്പെടുത്തുന്നത് എല്ലാവർക്കും സുപരിചിതമായ “അവലോസ് പൊടിയും അവലോസ് ഉണ്ടയും” ആണ്. ഇത് തയ്യാറാക്കാൻ അല്പം താമസം ഉണ്ടെങ്കിലും ഈ പലഹാരം ഏറെനാൾ കേടുകൂടാതെ ഇരിക്കുന്നതാണ്. ഇനി ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നമുക്ക് നോക്കാം.
ആവശ്യമായ ചേരുവകൾ
പച്ചരി
4 കപ്പ്
തേങ്ങ ചിരകിയത്
5 കപ്പ്
നല്ല ജീരകം
രണ്ട് ടീസ്പൂൺ
ഉപ്പ്
അര ടീസ്പൂൺ
നാരങ്ങനീര്
2 എണ്ണത്തിന്റെ
പഞ്ചസാര
രണ്ട് കപ്പ്
ഏലക്ക
എട്ട് എണ്ണം
എള്ള്
3 ടീ സ്പൂൺ
ചുക്ക്
ഒരു ചെറിയ കഷണം
വെള്ളം
ഒരു കപ്പ്
ഇനി ആദ്യം അവലോസു പൊടി തയ്യാറാക്കുന്നതിനായി പച്ചരി നന്നായി കഴുകി വെള്ളം അരിയുടെ മുകളിൽ നിൽക്കുന്ന പാകത്തിൽ ഒഴിച്ച് കുതിരുന്നതിനായി മൂന്നു മണിക്കൂർ വെക്കുക. ഇനി ഇതിന് ആവശ്യമായ തേങ്ങ ചിരകി വെക്കുക.
കുതിർന്ന അരി വെള്ളം കളഞ്ഞ് ഒരു അരിപ്പ പാത്രത്തിലിട്ട് കുറച്ച് സമയം വെക്കുക. വെള്ളം മുഴുവൻ പോകുന്നതിനു വേണ്ടിയാണ് ഇങ്ങനെ വെക്കുന്നത്. അതിനുശേഷം ഒരു മിക്സിയിൽ കുറേശ്ശേ ഇട്ട് തരിയോടുകൂടി പൊടിച്ചെടുക്കുക. പൊടിച്ചുവെച്ച അരിയും ചിരകിവച്ച തേങ്ങയും ഉപ്പും ചേർത്ത് നന്നായി കൈകൊണ്ട് നനയ്ക്കുക. എന്നിട്ട് പൊടി നന്നായി കൂട്ടി വെച്ച് അമർത്തി മൂടി ഒന്നര മണിക്കൂർ വെക്കുക.
ഒരു ഉരുളി അടുപ്പിൽ വച്ച് ചൂടാക്കുക. ഇതിലേക്ക് ചുക്ക്, ജീരകം, ഏലക്ക എന്നിവയിട്ട് വറക്കുക. ജീരകം പൊട്ടി വരുമ്പോൾ അരിപ്പൊടി അതിലേക്ക് ഇട്ട് കരിഞ്ഞു പോകാതെ നന്നായി ഇളക്കി ചുവന്ന നിറം ആകുമ്പോൾ തീ ഓഫ് ചെയ്ത് മാറ്റുക.
ചൂട് പോകുമ്പോൾ ഒരു അരിപ്പയിൽ അരിച്ചു മാറ്റുമ്പോൾ കിട്ടുന്ന വലിയ തരി മിക്സിയിൽ പൊടിച്ച് ഇതിൽ ചേർത്ത് നന്നായി ഇളക്കുക.
വീണ്ടും അതേ ഉരുളിയിൽ എള്ള് ഇട്ട് വറക്കുക. മുഴുവനും പൊട്ടിക്കഴിഞ്ഞ് പൊടിയിൽ ചേർത്തു ഒരു സ്പൂൺ ഉപയോഗിച്ച് നന്നായി ഇളക്കി കൊടുക്കുക. ഇപ്പോൾ അവലോസ് പൊടി റെഡിയായി.
ഇനി ഈ പൊടി ഉപയോഗിച്ച് നമുക്ക് അവലോസ് ഉണ്ട തയ്യാറാക്കാം.
ഒരു ഉരുളി അടുപ്പിൽ വച്ച് വെള്ളം, പഞ്ചസാര, നാരങ്ങാനീര് ഇത്രയും ചേർത്ത് പാനി ആക്കുക. ഒരു നൂൽ പരുവത്തിന് തൊട്ടുമുൻപ് അവലോസ് പൊടി കുറേശ്ശെ ആയി ചേർത്ത് ഇളക്കി കൊടുക്കുക. (കുറച്ചു പൊടി ബാക്കി വെക്കണം) പാനിയുടെ പാകത്തിന് പൊടി ചേർത്ത് ഇളക്കി ചൂട് മുഴുവൻ പോകുന്നതിന് മുമ്പ് കുറച്ചു വീതം കയ്യിലെടുത്ത് ചെറിയ ബോൾസ് ആക്കി ബാക്കിവെച്ച പൊടിയിൽ ഇട്ട് പുരട്ടി മാറ്റിവയ്ക്കുക.
ആറിയതിനുശേഷം വായു കടക്കാത്ത കണ്ടെയ്നറിൽ ഇട്ട് അടച്ചുവെച്ച് സൂക്ഷിച്ചാൽ കുറെ ദിവസം കേടുകൂടാതെ ഇരിക്കും.
സമയം കിട്ടുമ്പോൾ ഇത് എല്ലാവരും ഉണ്ടാക്കി നോക്കുമല്ലോ. അടിപൊളി രുചിയോടു കൂടിയ സോഫ്റ്റ് ആയ മായം കലരാത്ത വീട്ടിലുണ്ടാക്കിയ നല്ല ഒരു പലഹാരമായ അവലോസുണ്ട എല്ലാവർക്കും കഴിക്കാമല്ലോ….
അടിപൊളി പാചക കുറിപ്പ്

സൂപ്പർ
വളരെ കൃത്യം…
ആർക്കും ഉണ്ടാക്കാവുന്ന പാചക കുറിപ്പ്
Super

Super
Yummmm!!!! This recepie is a must try