Friday, February 20, 2026
Homeകേരളംസ്ത്രീധന പീഡന കേസിൽ ശിക്ഷിക്കപ്പെട്ടയാൾക്ക് ഭാര്യയുടെ സ്വത്തിൽ അവകാശമില്ല -ഹൈകോടതി.

സ്ത്രീധന പീഡന കേസിൽ ശിക്ഷിക്കപ്പെട്ടയാൾക്ക് ഭാര്യയുടെ സ്വത്തിൽ അവകാശമില്ല -ഹൈകോടതി.

കൊച്ചി: സ്ത്രീധന പീഡനത്തെ തുടർന്ന് ഭാര്യ കൊല്ലപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ടയാൾക്ക് ഭാര്യയുടെ പേരിലുള്ള സ്വത്തിന് അവകാശമില്ലെന്ന് ഹൈകോടതി. ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമ പ്രകാരവും കൊല്ലപ്പെട്ടയാളുടെ സ്വത്തിന് കൊലപാതകിക്ക് അവകാശം ഉന്നയിക്കാനാകില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എസ്. ഈശ്വരൻ്റെ ഉത്തരവ്.

കൊല്ലപ്പെട്ട യുവതിയുടെ പേരിൽ ബാങ്കിൽ നിക്ഷേപിച്ച തുക ലഭിക്കാനായി മാതാവ് നൽകിയ ഹരജികൾ വിചാരണ കോടതികൾ തള്ളിയതിനെതിരെ തിരുവനന്തപുരം സ്വദേശികൾ നൽകിയ ഹരജികൾ അനുവദിച്ചാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ക്രിസ്ത്യൻ സമുദായത്തിൽപ്പെട്ടവരായിരുന്നു ഹരജിക്കാർ. ക്രിസ്‌ത്യൻ സമുദായത്തിൽപ്പെട്ടവർക്ക് ബാധകമായത് ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമമാണ്. ഇത് പ്രകാരം ഭാര്യയെ കൊലപ്പെടുത്തിയ ആൾക്ക് ഭാര്യയുടെ പേരിലുള്ള സ്വത്തിൽ അവകാശമില്ലെന്ന് വ്യക്തമാക്കുന്നില്ല. ഇത് കണക്കിലെടുത്തായിരുന്നു വിചാരണ കോടതികൾ ഹരജികൾ തള്ളിയത്.

ഹിന്ദു പിന്തുടർച്ചവാകാശ നിയമത്തിൽ കൊലപാതകിക്ക് കൊല്ലപ്പെട്ടയാളുടെ സ്വത്തിൽ അവകാശമില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. ഇക്കാര്യം കോടതികളും മുമ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com