Monday, December 23, 2024
HomeUS Newsസമൂഹ വിവാഹ നിധി ഫിലഡൽഫിയാ ഡ്ബ്ള്യൂ എം സിയുടെ ക്രിസ്മസ് - ന്യൂഇയർ സമ്മാനം

സമൂഹ വിവാഹ നിധി ഫിലഡൽഫിയാ ഡ്ബ്ള്യൂ എം സിയുടെ ക്രിസ്മസ് – ന്യൂഇയർ സമ്മാനം

(പി ഡി ജോർജ് നടവയൽ)

ഫിലഡൽഫിയ: ഡ്ബ്ള്യൂ എം സി ഫിലഡൽഫിയാ പ്രൊവിൻസിൻ്റെ ക്രിസ്മസ്- ന്യൂഇയർ സമ്മാനം സമൂഹ വിവാഹ നിധിയായിരിക്കണമെന്ന് ഡ്ബ്ള്യൂ എം സി ഫിലഡൽഫിയാ പ്രൊവിൻസിൻ്റെ ക്രിസ്മസ്- ന്യൂഇയർ ആഘോഷ സമ്മേളന യോഗം തീരുമാനിച്ചു. ഫിലഡൽഫിയാ ഡ്ബ്ള്യൂ എം സി പ്രസിഡൻ്റ് നൈനാൻ മത്തായി അദ്ധ്യക്ഷനായി. ഡ്ബ്ള്യൂ എം സി ഫിലഡൽഫിയാ പ്രൊവിൻസിൻ്റെ ക്രിസ്മസ്- ന്യൂഇയർ സമ്മാനമായി, കേരളത്തിൽ നിർദ്ധനരായ യുവതീ യുവാക്കളുടെ സമൂഹ വിവാഹത്തിന് നേതൃത്വം നൽകുമെന്ന് പ്രസിഡൻ്റ് നൈനാൻ മത്തായി പ്രസ്താവിച്ചു. ഫിലഡൽഫിയാ ഡ്ബ്ള്യൂ എം സി ചെയർ മറിയാമ്മ ജോർജ് ക്രിസ്മസ്- ന്യൂ ഇയർ സന്ദേശം നൽകി. പങ്കു വയ്ക്കലിൻ്റെ സന്ദേശമാണ് തിരുപ്പിറവി നൽകുന്നത് എന്നതിനാൽ നിരാലംബരെ സഹായിക്കുന്നതിൽ മുന്നിട്ടു നിൽക്കുവാൻ ഈ കൂട്ടായ്മ എന്നും ബദ്ധ ശ്രദ്ധരായിരിക്കുമെന്ന് മറിയാമ്മ ജോർജ് വ്യക്തമാക്കി. സെക്രട്ടറി ലൂക്കോസ് മാത്യൂ സ്വാഗതവും ട്രഷറാർ തോമസ് കുട്ടി വർഗീസ് നന്ദിയും പറഞ്ഞു. വിമൻസ് ഫോറം ചെയർ ഷൈലാ രാജൻ എം സി യായി. ജോസ് ആറ്റുപുറം, ജോ തോമസ്,പ്രസാദ് ബേബി,  ആലീസ് ജോസ്, തോമസ് ഡാനിയേൽ, ലീലാമ്മ വർഗീസ്, ലീതു ജിതിൻ, ഡാൻ തോമസ്, ജെസ്സി മാത്യൂ, ജോസ് നൈനാൻ, ജെയിംസ് പീറ്റർ, തങ്കച്ചൻ സാമുവേൽ, റൂബി തോമസ്, ജോർജ് നടവയൽ എന്നിവർ ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങളിൽ വിവിധ കൾച്ചറൽ പ്രോഗ്രാമുകൾ അവതരിപ്പിച്ചു.

ജനറൽ ബോഡി സമ്മേളനത്തിൻ്റെ ഭാഗമായി ജനറൽ സെക്രട്ടറി ലൂക്കോസ് മാത്യൂ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറാർ തോമസ് കുട്ടി വർഗീസ് വരവു ചിലവു കണക്കുകളും അവതരിപ്പിച്ചു. ഫിലഡൽഫിയ ബെൻസേലം എലൈറ്റ് റസ്റ്റോറൻ്റിൽ ക്രമീകരിച്ച ക്രിസ്മസ്- ന്യൂ ഇയർ പാർട്ടി വിരുന്നും ഉണ്ടായിരുന്നു.

(പി ഡി ജോർജ് നടവയൽ)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments