Saturday, February 14, 2026
HomeUncategorizedഗവി മേഖലയിലെ ഉന്നതികള്‍ ഭക്ഷ്യ കമ്മീഷന്‍ സന്ദര്‍ശിച്ചു: മൂഴിയാര്‍ അങ്കണവാടി സ്മാര്‍ട്ടാക്കാന്‍ ഇടപെടും

ഗവി മേഖലയിലെ ഉന്നതികള്‍ ഭക്ഷ്യ കമ്മീഷന്‍ സന്ദര്‍ശിച്ചു: മൂഴിയാര്‍ അങ്കണവാടി സ്മാര്‍ട്ടാക്കാന്‍ ഇടപെടും

ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 ന്റെ ഭാഗമായി വിവിധ വകുപ്പുകള്‍ നടപ്പാക്കുന്ന പദ്ധതികളുടെ നിര്‍വഹണ പുരോഗതി വിലയിരുത്തുന്നതിന് പത്തനംതിട്ട ജില്ല സന്ദര്‍ശനത്തിന്റ ഭാഗമായി സീതത്തോട് പഞ്ചായത്തിലെ സായിപ്പന്‍കുഴി, മൂഴിയാര്‍, ഗവി ഗോത്ര വര്‍ഗ ഉന്നതികളില്‍ സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. ജിനു സഖറിയ ഉമ്മന്‍, ജില്ലയുടെ ചുമതലയുള്ള അംഗം ഷീല വിജയകുമാര്‍, കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറി ബിജു ശങ്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി.

ഉന്നതികളിലെ ഗുണഭോക്താക്കളെ കമ്മീഷന്‍ നേരില്‍ കണ്ട് ഭക്ഷ്യ ഭദ്രതാ നിയമ പ്രകാരമുള്ള പദ്ധതി ആനുകൂലും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കി. മൂഴിയാര്‍ ഉള്‍പ്പെടെയുള്ള ഉന്നതികളില്‍ സഞ്ചരിക്കുന്ന റേഷന്‍ കട വഴി റേഷന്‍ ആനുകൂല്യം ലഭിക്കുന്നു എന്ന് ബോധ്യമായി.

മൂഴിയാറില്‍ പ്രവര്‍ത്തിക്കുന്ന 100-ാം നമ്പര്‍ അങ്കണവാടി, ഗവി കൊച്ചു പമ്പയിലെ 103-ാം നമ്പര്‍ അങ്കണവാടി എന്നിവ സന്ദര്‍ശിച്ചു. അങ്കണവാടികളില്‍ പോഷകാഹര വിതരണം ഉറപ്പാക്കി. സെന്ററിന്റെ ചുമതലയുളള ഉദ്യോഗസ്ഥര്‍ സമയബന്ധിതമായി പരിശോധന നടത്താനും അങ്കണവാടികളില്‍ സ്ഥിരമായി കുട്ടികളെ എത്തിക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശവും നല്‍കി.

മൂഴിയാര്‍ അങ്കണവാടി സ്മാര്‍ട്ട് അങ്കണവാടി ആയി ഉയര്‍ത്താന്‍ കമ്മീഷന്‍ ഇടപെടും.
ഉച്ചഭക്ഷണ പദ്ധതി വിലയിരുത്താന്‍ കമ്മീഷന്‍ മൂഴിയാര്‍ സര്‍ക്കാര്‍ യു.പി.എസ്, ഗവി. ജിഎല്‍പിഎസ് എന്നിവ സന്ദര്‍ശിച്ചു.

ഗവിയില്‍ പ്രവര്‍ത്തിക്കുന്ന 145-ാം നമ്പര്‍ റേഷന്‍ ഡിപ്പോയുടെ പ്രവര്‍ത്തനം വിലയിരുത്തി. ജില്ലാ സപ്ലൈ ഓഫീസര്‍ കെ ആര്‍ ജയശ്രീ, ഐസി ഡി എസ് ജില്ലാ പ്രോഗ്രാം ഓഫീസ് സീനിയര്‍ സൂപ്രണ്ട് സുഭാഷ്, പട്ടിക വര്‍ഗവകുപ്പ് എഡിറ്റിഒ ശശിധരന്‍, കോന്നി താലൂക്ക് സപ്ലൈ ഓഫീസര്‍ ഹരീഷ്. കെ. പിള്ള, ജില്ലാ നൂണ്‍ ഫീഡിങ് സൂപ്പര്‍വൈസര്‍ വിജയശ്രീ, ശ്രീദേവി, റേഷനിങ് ഇന്‍സ്പെട്കര്‍മാര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍, വനം, പോലിസ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ കമ്മീഷനെ അനുഗമിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com