ജിബിയിലെ താമസം’ ഹോം സ്റ്റേ’ ആയതു കൊണ്ടായിരിക്കാം അവിടെയുള്ളവരുമായി കൂടുതൽ ഇടപഴകാൻ അവസരം ലഭിച്ചു. പക്ഷെ ഞാനുമായിട്ട് കൂട്ടുകൂടാൻ ഭാഷ പലപ്പോഴും വിലങ്ങുതടിയാണ്. എന്നാലും എന്റെ മലയാളത്തിലുള്ള സംസാരം അവർക്ക് കേരളത്തെ പറ്റി അറിയാൻ സാധിച്ചു. കേരളത്തിലുള്ളവർക്ക് ‘ എഡ്യൂക്കേഷൻ കൂടുതലാണ്’ എന്നാണ് അവിടുത്തെ മകന്റെ അഭിപ്രായം. അവൻ മാത്രമെ കേരളത്തെ പറ്റികേട്ടിട്ടുള്ളൂ. ബാക്കിയുള്ളവർ ഡൽഹിക്കപ്പുറം ഒരു ലോകം കണ്ടിട്ടില്ല. ഞങ്ങളുടെ നാട് വിട്ടു പോകുന്നതോടെ ആകെ കളവും ചതിയുമാണ് എവിടേയും എന്നൊരു ചിന്തയാണവർക്ക് . അതുകൊണ്ട് ഒരിടത്തും പോകാൻ തോന്നാറില്ലത്രേ!
അതിഥികൾക്കായി 3 മുറികളും ഒരു ഡൈനിംഗ് റൂം കിച്ചനും ആണുള്ളത്. ഡൈനിംഗ് റൂമിലാണ് ആ വീട്ടുകാരുടെ താമസം. ഇതിനോട് ചേർന്നു തന്നെ ഇവർക്ക് താമസിക്കാനായി ഒരു മുറി കൂടി പണിയുന്നുണ്ട്. ആ പണിക്കായി രാവിലെ തന്നെ നമ്മുടെ അവിടെ കാണുന്നതുപോലെ മൂന്നാല് ബംഗാളികൾ ജോലിക്ക് എത്തിയിട്ടുണ്ട്. ഇവിടെ ഉള്ളവർ ഇത്തരം ജോലികൾ ഒന്നും ചെയ്യാറില്ല അല്ലെങ്കിൽ അതിന്റെ ആവശ്യമില്ല എന്നാണ് വീട്ടുകാർ.
ഇവിടെയുള്ളവർക്ക് ആപ്പിൾ, മട്ടർ, ഉറുളൻ കിഴങ്ങ് … പലതരം കൃഷികളുണ്ട് . അതിനു പുറമെ പശു വളർത്തലും അതിൽ നിന്നുള്ള ഉല്പന്നങ്ങളും വേറെ. കൃഷിയും നല്ല കാലാവസ്ഥയും കാരണം
വേറെയൊരു സ്ഥലത്ത് പോയി ജോലി ചെയ്യത് കഷ്ടപ്പെടേണ്ടതില്ല. വേണമെങ്കിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന നട്ടെല്ല് എന്ന വിശേഷിപ്പിക്കാവുന്ന കൃഷിയെ തെല്ലൊരു അഹങ്കാരത്തോടെ കാണുന്ന ഇത്തരം കർഷകർ ഈ കാലത്ത് വിരളം .കുന്നും മലയും നദിയുമെല്ലാം താണ്ടി പണിക്കുവേണ്ട സാധനങ്ങൾ ഇവിടെ എത്തിക്കാൻ വീട്ടുകാരും തയ്യാറാണ്. മുതലാളി ഭാവം ഒന്നുമില്ല. ഇത്തരം കടമ്പകൾ ഉള്ളതു കൊണ്ടു തന്നെ കെട്ടിട നിർമ്മാണമെല്ലാം ചിലവേറിയതാണത്രേ!
സമുദ്രനിരപ്പിൽ നിന്ന് 1600 മീറ്റർ ഉയരത്തിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തണുപ്പു ക്കാലത്ത് വീടിനു ചുറ്റും രണ്ടടിയോളം മഞ്ഞു ഉണ്ടാകും.അപ്പോഴെല്ലാം എല്ലാവരും വീട്ടിൽ തന്നെ ഒതുങ്ങി കൂടും.വീട്ടിലെ സ്ത്രീകൾ knitting യുമൊക്കെയായി സമയം ചിലവഴിക്കും. ചില മൃഗങ്ങൾ തണുപ്പുക്കാലത്ത് നിദ്രയിൽ കഴിച്ചുകൂടാറുണ്ട് ( hibernate)എന്ന് കേട്ടിട്ടുണ്ട് അതു പോലെയാകുമെന്നാണ് പറഞ്ഞത്.
അവിടുത്തെ സ്പെഷ്യൽ ഭക്ഷണമായ ‘ സിദ്ദു (siddu)’, momos പോലെ എന്നു പറയാം പക്ഷെ ഗോതമ്പുപൊടിയിലാണ് ഉണ്ടാക്കുന്നത്. വലുപ്പവും കൂടുതലാണ്. ആവിയിൽ വേവിച്ചെടുത്തത്. സ്റ്റഫിംഗിനായിട്ട് ഉറുളൻ കിഴങ്ങും വാൾനട്ടും മറ്റു മസാലകളുമാണ്. കൂടെ കൂട്ടി കഴിക്കാനായി ഒരു ചെറിയ കിണ്ണം നിറയെ ഉരുക്കിയ നെയ്യും ഗ്രീൻ ചട്ണിയും. നെയ്യിൻ്റെ അളവ് കണ്ടപ്പോൾ കണ്ണു തള്ളി പോയി. കൊളസ്ട്രോളോ അല്ലെങ്കിൽ മറ്റു ഏതെങ്കിലും അസുഖത്തെ ‘വരൂ’ എന്ന് പറഞ്ഞു വിളിക്കുന്നതുപോലെ. എന്നാൽ നെയ്യ് ചൂടാണ് അതു കഴിച്ചാൽ ശരീരം ചൂടാകും എന്നാണ് അവരുടെ മറുപടി. ഓരോ ഭക്ഷണ സാധനങ്ങളേയും ചൂട് / തണുപ്പ് എന്ന് വേർതിരിച്ചാണ് പൊതുവെ നോർത്ത് ഇന്ത്യക്കാരുടെ ഭക്ഷണരീതി. കേരളത്തിൽ ഇത്തരം ശീലങ്ങൾ ഇല്ലാത്തതു കൊണ്ട് ആദ്യകാലങ്ങളിൽ അതൊരു പുതുമയായിരുന്നു. വാൾനട്ടും നെയ്യും ഇവിടെ ചൂടാണ് . ശൈത്യക്കാലത്ത് അതെല്ലാം നല്ലതാണത്രേ! അവിടെയെല്ലാം ഓടിനടന്ന് ജോലി ചെയ്യുന്ന അവർക്ക് അത് നല്ലതായിരിക്കും അതുപോലെയാണോ നമ്മൾ!
ഹിമാചൽ പ്രദേശ് എന്നു പറയുമ്പോൾ പുരുഷന്മാർ തലയിൽ വെക്കുന്ന കമ്പിളിയിൽ തുന്നൽ പണിയായിട്ടുള്ള തൊപ്പിയാണ് കണ്ടിട്ടുള്ളത്. എന്നാൽ മണാലിയിലെ ചില പ്രദേശങ്ങളിൽ നിരവധി ഗോത്രങ്ങൾ നിലവിലുണ്ട്. അവരിൽ കല്യാണം കഴിഞ്ഞ സ്ത്രീകൾ തല ‘ ധാതു അല്ലെങ്കിൽ പട്ടൂ’( ഒരു സമചതുരത്തിലെ വർണ്ണാഭമായ തുണി) ഷാൾ കൊണ്ട് തല മൂടണമെന്നുണ്ട്. അവിടെ ധാരാളം ദേവിമാരുടെ ക്ഷേത്രം ഉള്ളതു കൊണ്ട് അവരോടുള്ള ബഹുമാന സൂചകമായിട്ടാണത്രേ !
മരങ്ങളുടെ ഇടയിലിരുന്ന് ഇടയ്ക്കിടെ കേൾക്കുന്ന കാക്കയുടെ ആ ‘കാ … കാ… ‘ വിളിയിൽ തൊണ്ടയിലൊരു കിച്ച് – കിച്ച് …. എന്റെ തൊണ്ടയിലും . കാലാവസ്ഥയിലെ വ്യത്യാസത്തിൽ ഞങ്ങൾ രണ്ടാളും ‘ same pinch’!
മികച്ച പ്രകൃതിദൃശ്യങ്ങളാൽ അനുഗ്രഹീതമായ ഹിമാചൽ പ്രദേശിലെ ഈ സ്ഥലം ആരേയും പ്രകൃതിസ്‌നേഹിയോ അല്ലെങ്കിൽ നിശബ്ദത ആസ്വദിക്കുന്ന ഒരാളായി മാറ്റി കളയും എന്നതൊരു വാസ്തവം
.
Thanks
നല്ല യാത്രാവിവരണം.
Thanks
നല്ല പ്രകൃതി ദൃശ്യങ്ങളാൽ അനുഗ്രഹീതമായ ഹിമാചൽ പ്രെദേശിലെ ഈ സ്ഥലത്തെ കുറിച്ച് നല്ല വിവരണം നൽകിയ റിറ്റയ്ക്ക് അഭിനന്ദനങ്ങൾ
Thanks
ജിബി ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത്. സൂപ്പർ വിവരണം റിറ്റ. താങ്കളുടെ എഴുത്തിൽ കൂടേ ഞാനും ലോകം കാണുന്നു.
Thanks
പുതുമയുള്ള വിവരണങ്ങൾ
Thanks
ജിബി വിശേഷങ്ങൾ വളരെ കൗതുകത്തോടെ കൂടി വായിച്ചു. അവിടുത്തെ ജനങ്ങളുടെ കാഴ്ചപ്പാടുകൾ രസകരമായി തോന്നി.
സിദ്ദു കഴിക്കുവാൻ തോന്നുന്നു.
Thanks
നല്ല അവതരണം
Thanks
Thanks