ചുവരിലെ ആണിയിൽ
നിറമില്ലാത്ത ചിത്രങ്ങളിലേയ്ക്ക്
പുഞ്ചിരിയില്ലാത്ത നോട്ടങ്ങൾ…
കാലം കളറുകളുടെ ക്യാൻവാസിൽ
ആയിരുന്നല്ലോ
അവന്റെ ചിന്തകളെ വരച്ചത്
ഇന്നലകളുടെ നിറമില്ലായ്മകളെ
അവൻ
കല്ലെറിഞ്ഞോടിക്കാറുണ്ടെന്നും
നിറങ്ങൾ വേണമെന്ന്….
അമ്മ നിറങ്ങൾക്കും
അച്ഛൻ നിറങ്ങൾക്കും മുൻപ്
നിറമില്ലായ്മകളുടെ
നരച്ച ഓർമ്മകൾ ഞാത്തിയിട്ട
ഭിത്തികൾക്ക്
ഇപ്പോൾ അവൻ വരച്ചാണിമേൽ
ഞാത്തിയിട്ടുണ്ട്
നിറമില്ലാത്തൊരു അച്ഛനെയും
അമ്മയെയും…
വർദ്ധ്യക്യച്ചുളിവുകളോടെ…
നിറമുള്ളോർമ്മകളോടെ…
നല്ല രചന