1950 കാലഘട്ടത്തിൽ കടന്നുവന്ന നവവധു ദേവകി.
ദേവകി വല്ലാതെ സങ്കടപ്പെട്ടു. കരിയിലകൾ തൂത്തുകൂട്ടിയ സമയത്താണോ അതോ വസ്ത്രങ്ങൾ അലക്കിയ നേരത്താണോ എപ്പോഴാണെന്ന് അറിയില്ല അവളുടെ താലി നഷ്ടപ്പെട്ടിരിക്കുന്നു.
ദേവകി താലി നഷ്ടപ്പെടാൻ സാധ്യത തോന്നിയ സ്ഥലങ്ങളിലെല്ലാം ചെന്നു നോക്കി. പക്ഷേ മാല പോയിട്ടില്ല. മാല കഴുത്തിൽ തന്നെ ഉണ്ടായിരുന്നു.
അനിയേട്ടന്റെ അമ്മ അറിഞ്ഞപ്പോൾ പറഞ്ഞു :
” വീട്ടിൽ അനർത്ഥങ്ങൾ വന്നുചേരുകയാണ്. എന്റെ മോന് ഏതോ കഷ്ടകാലവും…”
അതു കേട്ടതോടെ ദേവകിക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. അവൾ ഓടിനടന്നു താലി തിരഞ്ഞു.
ഏതു സ്ത്രീക്കും താലി നഷ്ടപ്പെട്ടാൽ ആധിയും വ്യാകുലതയുമായിരുന്നു ഫലം.
2023 ൽ കടന്നുവന്ന നവവധു ഇന്ദു.
ഈ പഴയ കേട്ടു ചിരിച്ചു.
താലി കല്യാണദിവസം അണിയാനുള്ളതാണ്. പരസ്പരം ചാർത്തുന്ന പൂമാല പോലെ. ധരിക്കുന്ന ജീൻസിനും ടോപ്പിനും താലി ചേരുമോ ? അങ്ങനെയുള്ള ദിവസങ്ങളിൽ ധരിക്കണമെന്നില്ല.
ദമ്പതികളുടെ പരസ്പര സ്നേഹത്തിന്റെ പ്രതീകമെന്ന് പറയുമെങ്കിലും കുടുംബകോടതി തിണ്ണയിൽ നിൽക്കുമ്പോൾ ഇന്ദു താലിയെക്കുറിച്ചു ഓർമ്മിച്ചതേയില്ല….
നല്ല പ്രമേയം