സ്നേഹംഅലയടങ്ങാത്തൊരു
കടൽപ്പോലെയാണെന്നൊരിക്കൽ
നീപറഞ്ഞു.
അനുസരണയുടെ,
കടപ്പാടിന്റെ,
ഉത്തരവാദിത്തങ്ങളുടെ,
കീഴടങ്ങലിന്റെയൊക്കെ തിരകൾ
ആഞ്ഞടിക്കുന്നൊരു കടൽ.
സ്നേഹമൊരു
കുളിർ തെന്നല്ലെന്നു
പറയാനായിരുന്നു
എനിക്കിഷ്ട്ടം..
സാന്ത്വനത്തിന്റെ
ചേർത്തുനിർത്തലിന്റെയൊരുകുളിർ
ത്തെന്നൽ.
പൂത്തുനിൽക്കുന്ന
സൂര്യകാന്തിപാടങ്ങളെ
നിർവികാരതയോടെ കണ്ടുമടങ്ങിയ
നീയും മഞ്ഞയുടെയാ
മാസ്മരികതയെ
നെഞ്ചോട് ചേർക്കാൻ മോഹിച്ച
ഞാനും.
നമ്മുക്കിടയിൽ
ഒരു കടലോളംദൂരം
എങ്കിലും പ്രാണനാണ് എനിക്ക് നീ…..
അതുമാത്രം നീയറിഞ്ഞു
കൊള്ളുക………
സ്നേഹത്തിൻറെ ശക്തി വിളിച്ചോതുന്ന വരികൾ..
നന്നായിട്ടുണ്ട് ഇനിയും എഴുതു
വ്യത്യസ്താഭിരുചികൾ സ്നേഹത്തിനു തടസമല്ല .ആശയം കൊള്ളാം