Logo Below Image
Wednesday, August 20, 2025
Logo Below Image
Homeകഥ/കവിതനോവുപാടം (കവിത) ✍ അശ്വതി അജി

നോവുപാടം (കവിത) ✍ അശ്വതി അജി

ഇരുൾ വീഴും മുന്നേ എത്തിയോ
രാശങ്കകൾ.
ജീവൻ്റെ കണികകൾ ആഴത്തിൽ
പതിയുമ്പോൾ
ഹൃദയം കൊണ്ടെഴുതിയ
ഈരടിപോലെ
അതെൻ്റെ ഓമൽ കിനാക്കളാണ്.
ദൃഷ്ടിയുണ്ട് നാൾക്കുനാൾ സംരക്ഷണ
മേകാൻ കാവലാകാൻ.
കുതിച്ചു പായുന്നൊരശ്വവും
മുന്നിൽ പതറാതെ വഴിയോരത്ത്
നിഴലായ് മാറുവാൻ ക്ഷണിച്ചതാണ്
അന്നുതൊട്ടേ …
അറിയുന്നു വേണ്ടുവോളം
നടക്കാനിനിയു
മുണ്ട് നമുക്കേറേ.
ഈ ഭൂമിയും, ആകാശവും സത്യമാകും
പോലെ
പ്രത്യക്ഷത്തിൽ കണ്ടു നാം ചന്ദ്രനെയും
സൂര്യനേയും.
ശ്വസിക്കുന്ന വായുവിലുണ്ട് കിനാവിലെ
ഓർമ്മകൾക്കും ഉണ്ട്
ആശ്വാസത്തിൻ്റെ നീരുറവകൾ.
നിൻ നേർക്കു നീട്ടിയ കരങ്ങളും
ആത്മ മിത്രമായ് ചേർത്തുവയ്ക്കാൻ
കൊരുത്തല്ലോ സ്നേഹത്തിൻ്റെ
നൂലിഴകൾ.
രാപ്പകലിൻ്റെ മാറ്റവും ദിനത്തിൻ്റെ
സഞ്ചാരവും
ഘടികാരസൂചികയുടെ ചലനങ്ങളിലും
നാം തള്ളി മാറ്റുന്നു സമയങ്ങളെ.
ഇനി വേണ്ടതുണ്ട് എനിക്ക് കോളു
മാറിയൊരാകാശത്ത്
വർണ്ണപേപ്പറാൽ നിർമ്മിച്ച
പട്ടം പറപ്പിക്കണം.
അതിലെൻ്റെ പ്രതീക്ഷയുടെ
ചേർത്തുവയ്പ്പായ് നീയാം
പുതുപുലരിയെ
കണ്ടുണരണം.

അശ്വതി അജി✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com