Logo Below Image
Tuesday, March 25, 2025
Logo Below Image
Homeകഥ/കവിതനാടകം (കവിത) ✍ ഇടക്കുളങ്ങര ഗോപൻ

നാടകം (കവിത) ✍ ഇടക്കുളങ്ങര ഗോപൻ

ഇടക്കുളങ്ങര ഗോപൻ

പ്രേക്ഷകരേ,
അടുത്ത ബെൽ നിങ്ങൾക്കുള്ളതാണ്.
നിങ്ങളെ ഇരുട്ടിലാക്കുകയും,
ഞങ്ങൾ തിരശീലയുയത്തി
വെളിച്ചത്തു വരുകയും ചെയ്യും.
ഇനിയുള്ള നിമിഷങ്ങൾ
ഞങ്ങൾക്കുള്ളതാണ്.
ആകാംക്ഷകളെ കോർത്തു വെച്ചു
കൊള്ളുക.
ഭ്രമവിഭ്രമങ്ങൾക്കു നടുവിൽ
രസക്കൂട്ടുകളുടെ കൂടിക്കാഴ്ച.
ഇവിടെ, വേദിയിൽ ഇരുട്ടിൽ
ചിലതുണ്ടാകും.
വെളിച്ചം തെളിച്ച് പുറത്തു
കാട്ടാത്തതാണത്.
കറുത്തവരെങ്കിലും വേഷത്തിൽ
ഞങ്ങൾ സുന്ദരീ സുന്ദരൻമാർ.
സംഭാഷണങ്ങൾ സാകൂതം
ശ്രദ്ധിക്കണം.
അവ ആവർത്തിക്കപ്പെടുന്നതല്ല.
ഇവിടെ പതിയിരിക്കുന്ന അപകടങ്ങളെ
ആരും അനുകരിക്കരുത്.
ഏറെ പരിശീലനങ്ങൾക്കു ശേഷമാണ്
രംഗത്ത് നിങ്ങൾ കാണുന്നത്.
അതിൽ, വിശപ്പ്, ദാഹം, പ്രണയം,
വിപ്ളവം, ദുഃഖദുരിതങ്ങൾ ഒക്കെ
കാണും.
നമ്മുടെ നാടിനകമാണിത്.
അകലെ ആരോ ഒരു ചിമ്മിനി വിളക്ക്
കത്തിച്ചുവെച്ചിട്ടുണ്ട്.
ദയവായി അതു കെടുത്തി
സഹകരിക്കുക.
ആകാശത്ത് നക്ഷത്ര വെളിച്ചങ്ങൾ
മാത്രം മതി.
കിനാവു കാണുന്നവരുടെ ശ്രദ്ധയ്ക്ക്
അത് നിർത്തിവെയ്ക്കുക.
ഈ ഒരു രാവുമതി കനപ്പെട്ട
ഒത്തിരി സ്വകാര്യതകൾക്ക് കാവൽ
നിൽക്കാൻ.
ആരും ഒച്ചയുണ്ടാക്കരുത്,
ഓരോ മർമ്മരവും ഏറെ സമയം
കൊല്ലികളാകും.
നിങ്ങൾക്കും, ഞങ്ങൾക്കുമിടയിൽ,
ഒരു ചുവന്ന തിരശീലമാത്രം.
ഞങ്ങളതുയർത്തുമ്പോൾ
മിഴിച്ചിരിക്കുന്ന നിങ്ങൾ,
ഹൃദയത്തിലൊരു വാതിൽ തുറക്കുക.
കാലം അടച്ചു വെച്ച സുരക്ഷിത
കവാടം.

ഇടക്കുളങ്ങര ഗോപൻ✍

RELATED ARTICLES

5 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments