ബന്ദിപ്പൂർ വനം താണ്ടി
വയനാടൻ കാറ്റ് പിന്തുടർന്ന്
പാടങ്ങളും നീലാകാശവും
ചേരുന്നൊരു നാട്ടിൽ എത്തും
ഗുണ്ടൽപേട്ട് എന്നൊരു
യാത്ര ബോർഡുമായി
നമ്മുടെ ആനവണ്ടി
കടന്നുപോം,
ഈ ഗുണ്ടൽപേട്ട് ഒന്ന് കഴിഞ്ഞാൽ
നിറയെ മനോഹര പാടം
സൂര്യകാന്തി പൂവും
ജമന്തിയും,
ചെണ്ടുമല്ലി പൂക്കളും പൂത്തുലഞ്ഞു
നിൽക്കും വിവിധ വർണ്ണ പാടം,
ഈ പാടങ്ങളിൽ
ഞാനൊന്നു ഇറങ്ങുന്നു
നടന്നു നടന്നു അങ്ങ്
അറ്റമെത്തുന്നു,
എന്തൊരു കുളിർ
മനോഹര കിളി നാദം
വിസ്മയം തീർക്കും കാറ്റും, തഴുകി
പോകും മഴ ചാറ്റും
ഇത്ര ഭംഗി നിൻ്റെ
കിന്നാരം ചൊല്ലുന്ന
പൂ പാടങ്ങളിൽ, എത് മല്ലിശ്വരൻ
തുനിഞ്ഞത്
വേഗം ഏറ്റുന്ന് തരുണമാർന്ന് ഈ
കാറ്റിൽ, പുതു യുഗ ചിന്ത വീണ്ടും
പഴമ വിട്ടു ഉണരുന്നു,
കർമസാക്ഷിയാം പ്രിയതമൻ്റെ,
സഞ്ചാരം ദിക്കുക്കളിൽ
പിന്തുടർന്ന് സൂര്യകാന്തി പൂവിൻ്റെ
കാമുകി ഭാവം!
ഈ മണ്ണിൽ പ്രകൃതി
വലിയൊരു കാവ്യം ചമയ്ക്കുന്നു,
കണ്ടവർ കേട്ടവർ അതിൻ്റെ
വൃത്തത്തിൽ സുന്ദര വരികൾ
പോലെ മാറിടുന്നു!
മനോഹരി ഗുണ്ടൽപേട്ട്
നിൻ്റെ ഈ വസന്ത പൂവിളിയിൽ,
ഓണമിന്ന് എനിക്ക് എത്രയോ
പ്രാപ്യം!
ഓണത്തപ്പനും, പ്രജയാം
അടിയനും
ഈ മനോഹരിയുടെ
ഭംഗിയിൽ ലയിച്ചിടട്ടെ!




👍