കാടല്ലാക്കാടിനതിരു താണ്ടി
വ്യാഘ്രങ്ങളാകെ നാട്ടിലേറി.
രാവില്ല പകലില്ലാതലഞ്ഞിടുന്നു
നടിന്നുറക്കം കെടുത്തിടുന്നു.
പതിഞ്ഞതാം കാലൊച്ച കേട്ടതിനാൽ
കാലികളാലയിൽ ഭീതിയോടെ
നിൽക്കുന്നു പ്രാണൻ പിടച്ചിലോടെ.
കേഴുന്നു ദീനരായി ശ്വാനന്മാരും.
ഇരുളിൽത്തെളിയുന്ന കണ്ണുകളിൽ
പശിയുടെയാഴി ഒളിഞ്ഞിരിപ്പൂ
വഴിതെറ്റി വന്നതേയല്ല നീയും
കാട്ടിലിടമില്ലാതായതല്ലോ.
വേട്ടയ്ക്ക് ഗതിയില്ലാ കാടെന്നാലും
ഭക്ഷിക്കാനായിട്ടൊന്നുമില്ല.
വംശമേറി കിടാങ്ങളേറെയായി.
നാടേറാതെ തരവുമില്ല.
ദീനനായി ഖിന്നനായി വ്യാളമവൻ
വിശപ്പേറും വയറുമായി നടന്നിടുന്നു.
കാടിന്റെ കാവലാൾ കണ്ടതില്ല
നരി പോയ വഴിയേ
തിരഞ്ഞുപോകാൻ.
മർത്യനേക്കാളും ശ്രേഷ്ഠനവൻ
വിശപ്പിനു മാത്രമായാഹരിക്കുന്നു
കൂട്ടിവയ്പ്പില്ല കുമ്പിടില്ല
വെറുതെയങ്ങാരെയും കൊല്ലുകില്ല.
പകകൂട്ടി വെച്ചു നടപ്പതില്ല
ഗതികെട്ടു പോയാലോ എന്തു ചെയ്യും?
പുല്ലൽപ്പം മതിയാമോ വിശപ്പടക്കാൻ?
നരിയല്ലേ ഞാനൊരു ഗോവല്ലല്ലോ.




അതെ ഗതി കേട്ടാൽ എന്ത് ചെയ്യും
നല്ല വരികൾ
നല്ല വരികൾ