ഓർമ്മകൾക്കൊളി യേകിയി
ല്ലെങ്കിലും
ഓർത്തുവെക്കാറുണ്ടെൻ
ജന്മദിനം
ഒരുതിരികത്തി ച്ചേകയായ്
പ്രാർത്ഥിക്കും
ഓരോ നിമിഷവും
ധന്യമാകാൻ.
മധുരിക്കുമോർമകൾ
മറവിക്കു നൽകാതെ
മറതീർത്തു വെയ്ക്കുമെൻ
മാനസത്തിൽ
മറക്കാൻ കൊതിച്ചവ
മായപോൽ വന്നെന്റെ
മനതാരിലായിരം കൂടുകൂട്ടി.
അകലങ്ങളിൽ പോയ്
മറഞ്ഞവരും പിന്നെ
അരികിൽ കൂട്ടായി
നിന്നവരും
അകതാരിലാഴത്തിൽ
തീർത്തമുറിപ്പാടിൽ
അഗ്നിയായ് നൊമ്പരം
കത്തുമ്പോഴും
കരളിലൊരായിരം
വർണ്ണക്കിനാവുമായ്
കൺകളിൽ പ്രതീക്ഷതൻ
പൊൻകിരണവുമായ്
കാലുകൾ തളരാതെ
ദൂരങ്ങൾ താണ്ടിയും
കാലങ്ങളെത്ര ഞാൻ
കാത്തിരിക്കേണ്ടൂ.
നല്ല വരികൾ