അക്ഷരമുത്തുകൾ വാരിവിതറും
അക്ഷയപാത്രമെനിക്കു തരൂ.
അറിവിൻ്റെ പൊരുളാം ആയുധങ്ങൾ
അടരാതെ എന്നുള്ളിലുണ്ടാവണേ.
അനർഗമായെന്നും ഒഴുകി നടക്കണം
അതിലോലമായ് നിറഞ്ഞീടണം.
അനുരാഗിയായെൻ തൂലികയിൽ
അതിവേഗമോടെന്നും വന്നീടണം.
അജ്ഞതയകറ്റി വെട്ടമേകണം
അക്ഷരജ്വാല ഉയർന്നിടേണം.
അറിവാം ദൈവമേ നമിക്കുന്നു ഞാൻ
അനർത്ഥമില്ലാതെ നടത്തിടേണേ.
നന്നായിട്ടുണ്ട്