Tuesday, January 6, 2026
Homeകഥ/കവിതആകാശം തൊടുന്നവൾ (കവിത) ✍ രാജൻ കൂട്ടാല തേനൂർ പാലക്കാട്‌

ആകാശം തൊടുന്നവൾ (കവിത) ✍ രാജൻ കൂട്ടാല തേനൂർ പാലക്കാട്‌

രാജൻ കൂട്ടാല തേനൂർ പാലക്കാട്‌

ത്യാഗങ്ങളേറെ സഹിച്ചുമീ പൃഥ്വിയിൽ
തനതായ കർമ്മങ്ങൾ നിർവഹിക്കാൻ
പലവേഷധാരിയായ് ജീവിതം ഹോമിച്ച്
പുണ്യം പ്രവഹിക്കും സ്ത്രീയാണവൾ..

അരുമക്കിടാങ്ങളെ പെറ്റുവളർത്താൻ
ഉദരത്തിലറയൊന്നൊരുക്കി വെച്ച്
കരുത്തോടെ പത്തുമാസം ചുമക്കും
അത്ഭുതസൃഷ്ടിയാണമ്മയവൾ..

കൂടെപ്പിറപ്പെന്നവകാശമായ് എന്നും
ഇണങ്ങിയും പിണങ്ങിയുമകലാതെയും
കൂട്ടുകൂടിക്കളിച്ചിടാൻ കൊതിപ്പവൾ
കണ്മണിയാണെന്നും പെങ്ങളവൾ..

പ്രകൃതി കനിഞ്ഞൊരാ സൗന്ദര്യത്തിൽ
പ്രണയവർണ്ണങ്ങൾക്ക് നിറം പകരാൻ
മനതാരിൽ പ്രതിഷ്ഠിച്ച ഇണയായവൾ
ജീവിതപങ്കാളിയാം പത്നിയവൾ…

തട്ടിയും മുട്ടിയും പകലന്തി മായുന്ന
ജീവിതയാത്രതൻ ദാമ്പത്യമേന്മയിൽ
സ്ത്രീജന്മ പുണ്യത്തിനർഹമായി
പിറന്നുവീഴുന്നത് പുത്രിയവൾ…

സ്വയമുരുകിത്തീർന്നാലും മടിക്കാതവൾ
വീടിൻ വിളക്കായ് പ്രഭചൊരിയും
നാരിയായ് ജന്മമെടുത്തതാം പെണ്ണവൾ
മാലാഖയെന്ന് സ്തുതിച്ചിടുന്നു..

രാജൻ കൂട്ടാല,  തേനൂർ- പാലക്കാട്‌✍

RELATED ARTICLES

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com