Saturday, January 24, 2026
Homeസ്പെഷ്യൽബൈജു തെക്കുംപുറത്ത് എഴുതുന്ന.. 'സ്നേഹ സന്ദേശം'

ബൈജു തെക്കുംപുറത്ത് എഴുതുന്ന.. ‘സ്നേഹ സന്ദേശം’

എല്ലാ നദികളും സമുദ്രത്തിലേക്ക് ഒഴുകിയെത്തി ഒന്നായിത്തീരുന്നു. അതുപോലെ തന്നെയാണ് വിവിധ മതങ്ങളും. സകല മതങ്ങളും ആത്മസാക്ഷാത്ക്കാരത്തിൻ്റെ അഗാധമായ പാരാവാരത്തിൽ ലയിച്ചു ചേർന്ന് ഒന്നായിത്തീരുന്നു. അതിനാൽ മതങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾക്കും വിഭിന്നതകൾക്കും യാതൊരു അടിസ്ഥാനവുമില്ല. സത്യത്തിൽ എല്ലാം ഒന്നു തന്നെയാണ് എന്നറിയുകയാണു വേണ്ടത്

രമണ മഹർഷി

ഓരോ മതവും ഓരോ വ്യത്യസ്ത നദികൾ
പല വഴികളിലൂടെ
ഒഴുകിയെത്തി ഒടുവിൽ ഒന്നായിത്തീരുന്നു
എല്ലാം ഉൾക്കൊള്ളാൻ ശേഷിയുള്ള
സമുദ്രത്തിൽ ..

എത്ര മഹത്തായ ചിന്തയാണ് രമണ മഹർഷി ലോകത്തിന് സമ്മാനിച്ചത്. വ്യത്യസ്ത വഴികളിലൂടെ ഒരു ലക്ഷ്യത്തിലേക്ക്
ഓരോ നിമിഷവും യാത്ര ചെയ്യുകയാണ് വ്യത്യസ്ത മതത്തിൽപ്പെട്ട നാം ഓരോരുത്തരും..

വഴിയിൽ വൈരമില്ല..
ലക്ഷ്യത്തിലേക്കുള്ള പ്രയാണം മാത്രം
മനസ്സിൽ സഹജരോടുള്ള
സ്നേഹം മാത്രം…

ഈ ചിന്തകൾ മനസ്സിലുണ്ടെങ്കിൽ മത വിദ്യേഷത്തിന് മനുഷ്യ ജീവിതത്തിൽ എന്ത്
സ്ഥാനം..?

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന മഹത്തായ സന്ദേശം ലോകത്തിന് നൽകിയ ശ്രീനാരായണ ഗുരുദേവൻ്റെ
വാക്കുകൾ ചേർത്ത് ഇതോടൊപ്പം ചേർത്ത് വായിക്കാം..

മതമെന്ന വികാരം മതിഭ്രമമാകാതെ വരും തലമുറക്ക് പകർന്ന് കൊടുക്കാൻ എല്ലാ മതങ്ങൾക്കും ആവണം . കുട്ടികൾക്ക് മതങ്ങളെക്കുറിച്ചുള്ള അവബോധം കുഞ്ഞിലെ പകർന്ന് നൽകണം
അത് എല്ലാം ഒന്നാണെന്നതാവണം .

യഥാർത്ഥത്തിൽ എല്ലാ മതങ്ങളും ഈശ്വര സാക്ഷാത്ക്കാരത്തിലേക്കുള്ള വ്യത്യസ്തമാർഗ്ഗങ്ങളാണെന്നും എല്ലാം ഒന്നാണെന്നും സ്ഥായിയായിട്ടുള്ളത് ഏക ദൈവം മാത്രമാണെന്നുള്ളതും കുഞ്ഞിലെ പഠിക്കാനായാൽ മത വിദ്വേഷം എന്നത് മനസ്സിൽ വളരാതെ തൻ്റെ മതമാണ് എല്ലാത്തിലും ഉദാത്തമായതെന്ന തെറ്റായ വിശ്വാസത്തിലേക്ക് പോകാതെ എല്ലാ മതങ്ങളേയും അവരുടെ വിശ്വാസങ്ങളേയും ബഹുമാനിക്കാനാവും

വ്യത്യസ്ത പാത്രയിലൂടെ ഒരേ ലക്ഷ്യത്തിലേക്ക് യാത്ര ചെയ്യുന്ന ഒരേ ജാതിയിലുള്ളവരാണ് എല്ലാ മനുഷരും എന്ന ഉദാത്തമായ ബോദ്ധ്യംവളർത്തുവാനും
കഴിയും..

മതത്തിൻ്റെ പേരിൽ നടമാടുന്ന ഹൃദയഭേദകമായ എത്രയെത്ര കാഴ്ചകൾകൾക്കാണ് നാം ഓരോ ദിവസവും സാക്ഷ്യം വഹിക്കുന്നത്..

മതം എന്തെന്ന് പോലും അറിയാത്ത പിഞ്ചുകുഞ്ഞുങ്ങളെ പോലും കൂട്ടകൊല ചെയ്യുവാൻ മടിയില്ലാതെ വികലമായി തീർന്നിരുക്കുന്നു മത വിശ്വാസം

വിവിധ മതങ്ങളെക്കുറിച്ച് മഹാത്മാ ഗാന്ധിജിയുടെ വാക്കുകൾ ഇങ്ങനെ

“വിവിധ മതങ്ങൾ ഒരു മരത്തിലെ ഇലകൾ പോലെയായിരുന്നു. രണ്ട് ഇലകൾ ഒരുപോലെയായിരുന്നില്ല, എന്നിട്ടും അവയ്ക്കിടയിലോ അവ വളർന്ന ശാഖകൾക്കിടയിലോ ഒരു വൈരാഗ്യവും ഉണ്ടായിരുന്നില്ല. എന്നിരുന്നാലും, ദൈവത്തിന്റെ സൃഷ്ടിയിൽ നാം കാണുന്ന വൈവിധ്യത്തിൽ അന്തർലീനമായ ഒരു ഐക്യമുണ്ട്.”

ഒരു മരത്തിലെ ഇലകൾ പോലെ ഓരോ മതവും.. ഒരേ മരത്തിലെ ഇലകൾക്ക്
തായ് മരവും തായ് വേരും ഒന്ന് തന്നെ .
ഇലകൾ ഒരിക്കൽ പോലും കലഹിക്കുന്നില്ല.
അവ തമ്മിൽ വൈരാഗ്യമോ വിദ്വേഷമോ ഇല്ല
ഒന്നാണെന്നറിഞ്ഞ് ഒരുമിച്ച് കഴിയുന്നവർ

ഈ ബോധ്യമാണ് ഓരോ മത വിശ്വാസിയിലും വേണ്ടത്

എനിക്ക് വ്യത്യസ്ത മതങ്ങൾ ഒരേ പൂന്തോട്ടത്തിലെ മനോഹരമായ പൂക്കളാണ്,
എന്ന് മറ്റൊരിക്കൽ ഗാന്ധിജി പറഞ്ഞു വെച്ചു. ഒരു പുന്തോട്ടത്തിലെ മനോഹരമായ പൂക്കൾ എല്ലാം വ്യത്യസ്ത രെങ്കിലും ആ ആരാമത്തിന് സൗന്ദര്യം പകരുന്നതാണ്
ഓരോ പൂവും..

സൗന്ദര്യം കൊടുത്തുന്നതല്ല അവ…
മനുഷ്യ ജീവിതത്തെ മനോഹരമാക്കുന്നതായ രിക്കണം ഓരോ മതങ്ങളും
ഓരോ മതവിശ്വാസിയും ലോകമാകുന്ന ആരാമത്തിലെ വ്യത്യസ്തമായ നിറവും സുഗന്ധവുമുള്ള മനോഹരമാ പൂക്കളായിരിക്കുവാൻ പരിശ്രമിക്കാം

മതമെന്നത് മതിഭ്രമമായാൽ
മനുഷ്യകുലത്തിന്നാകെ വിനാശം..

എന്ന ചിന്ത മനസ്സിൽ കരുതി
മതം സ്നേഹമാണെന്നും
മതിഭ്രമമാകാതിരിക്കണമെന്നുമുള്ള ബോധ്യത്തോടെ സ്നേഹത്തിൽ കഴിയാം

ഏവർക്കും അതിനാവട്ടെ
ഗുഭദിനാശംസകൾ

ബൈജു തെക്കുംപുറത്ത്✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com