കഷ്ടപാടുകളും ദുരിതവും ജീവിതാന്ത്യംവരെ കൂടെ ഉണ്ടാവുന്ന ചില ജൻമങ്ങൾ സുഖം എന്തെന്ന് അറിയാതെ ഈ ലോകം വിട്ടുപോയവർ
നിരവധി ഉണ്ടാവും.
ജീവിതം ഇങ്ങനൊക്കെയാണ് നമ്മേ പഠിപ്പിച്ചു തരുന്നത് അനുഭവിക്കാൻ യോഗമില്ല എന്ന് ചിലർ പറയും. പല സ്വപ്നങ്ങളും ആഗ്രഹങ്ങളും എല്ലാം പാതിവഴിയിൽ ഉപേക്ഷിച്ചു മറ്റൊരു വീട്ടിലേക്ക് ചെന്നു കയറുന്നവൾ, തൻ്റെ മകൾക്കെങ്കിലും തനിക്ക് കിട്ടാത്തതെല്ലാം ലഭിക്കണമെന്ന് പല അമ്മമാരും ആഗ്രഹിച്ചു പോവാറുണ്ട്.
ജീവിതത്തിൻ്റ കയ്പുനീരും ജീവിതത്തിൻ്റെ അടുക്കും ചിട്ടകളും അറിയുന്നതിന് മുന്നേ മറ്റൊരു വീട്ടിലേക്ക് കൈപിടിച്ചു കയറിയവളായിരുന്നു ഞാൻ. പറയുവാൻ പോകുന്ന കഥയിലെ കഥാപാത്രമായ ആശയും.
വീട്ടിൽ കഷ്ടപാടുകൾ ഒന്നുമില്ല. അവൾക്കൊന്നുമറിയില്ല എന്നതാണ് നേര്.
ഭർത്താവിൻ്റെ വീട്ടിൽ അധികം ആൾക്കാർ ഒന്നുമില്ലായിരുന്നു. ഭർത്താവിൻ്റെ അച്ഛനും അമ്മയും മാത്രം.
ഉള്ളത് കൊണ്ട് ഓണം പോലെ എന്ന രീതിയാണ് വീട്ടുകാർക്ക്. ഇങ്ങനെ ഒതുങ്ങി കഴിയാൻ അവൾക്ക് ആവുമായിരുന്നില്ല. അവൾ പ്രതിഷേധം കാണിക്കാൻ തുടങ്ങി,
എല്ലാരോടും വഴക്കായി.
അവൾ ആഗ്രഹിക്കുന്ന പോലെ കറങ്ങി നടക്കാനും ഇഷ്ടത്തിന് അനുസരിച്ച് വസ്തങ്ങൾ മാറി മാറി ധരിക്കാനും കഴിയില്ലെന്ന ചിന്ത അവൾക്ക് എല്ലാരോടും വെറുപ്പായി മാറി.
ഭർത്താവിൻ്റെ കൂടെ ജോലി ചെയ്യുന്ന ഒരു കൂട്ടുകാരൻ ഇടക്ക് ആ വീട്ടിൽ വരുമായിരുന്നു. അയാൾ കൊണ്ടുവരുന്ന സാധനങ്ങൾ അവൾ ശ്രദ്ധിക്കും.
അവൾ ആരും കാണാതെ ഒരോ ആവശ്യങ്ങൾ അയാളോട് പറയും . ആവശ്യങ്ങൾ കൂടി കൂടി വന്നു. അയാൾ അവളോട് അയാളുടെ താമസ സ്ഥലത്ത് ചെല്ലാൻ പറഞ്ഞു. അയാളുടെ ആവശ്യങ്ങൾ അവൾക്കനുസരിക്കേണ്ടി വന്നു അവൾക്ക് വേണ്ടുന്നത് അയാൾ വാങ്ങി കൊടുത്തു കൊണ്ടിരുന്നു.
അയാൾക്ക് മടുത്തതോ? അല്ലെങ്കിൽ അവൾക്കോ? മടുപ്പിൻ്റെയോ അകൽച്ചയുടെയോ വെറുപ്പിൻ്റെയോ ഒരു മതിൽ ഉയർന്നു അവർക്കിടയിൽ വന്നിരിക്കുന്നു.
ഒരു സുപ്രഭാതത്തിൽ ആശ എവിടേക്കോ പോയി ആർക്കും അറിയില്ല അവൾ എവിടെ പോയന്നു.
പാവം അവളുടെ ഭർത്താവും വിട്ടുകാരും അവളുടെ തിരോധാനത്തിന് പിന്നിൽ
ചില്ലറയല്ല വിഷമിച്ചത്. അവൾ ഒരു കത്ത് എഴുതി വെച്ചിരുന്നത് കൊണ്ട് അവർക്ക് ആർക്കും ജയിൽവാസം അനുഭവിക്കേണ്ടി വന്നില്ല. മാനസീകമായി തളർന്നു പോയിരുന്ന അവളുടെ ഭർത്താവ് ഒരു ദിവസം ആത്മഹത്യ ചെയ്തു.
അച്ഛനും അമ്മക്കും ഒരേ ഒരു മകൻ. വയസ്സ് കാലത്ത് തങ്ങൾക്ക് ആശ്രയമാകും എന്നു കരുതിയവൻ. തങ്ങളുടെ അന്ത്യകർമ്മങ്ങൾ ചെയ്യണ്ടവൻ അവനാണ് തങ്ങൾക്ക് മുന്നേ പോയത് ആ അച്ഛനും അമ്മയും ആകെ തളർന്നു. മകൻ്റെ പുറകെ ഒരു ദിവസം അവരും പോയി ഒരു പെണ്ണ് കാരണം ഒരു കുടുംബം മുഴുവനും നശിച്ചു പോയിരിക്കുന്നു.
നീണ്ട ഇരുപത് വർഷം കടന്നു പോയിരിക്കുന്നു. ആശയെ രണ്ട് മൂന്നു വർഷം മുന്നേ കണ്ടു എന്ന് ഒരു അയൽ വാസി പറഞ്ഞിരുന്നു ടൂറിസ്റ്റ് പ്ലെയിസിൽ വെച്ച്.
വഴിയോരത്ത് കച്ചവടം നടത്തുന്നു. ആശെ എന്നു വിളിച്ചപ്പോൾ അവൾ എഴുന്നേറ്റ് നിന്നതും, പരിഭ്രാന്തയായതും ഉടനെ അവിടെ നിന്ന് മാറിക്കളഞ്ഞതും
അത് ആശയാണെന്ന് ഉറപ്പ് വരുത്താൻ മറ്റെന്ത് തെളിവ് വേണം.
പതിനെട്ടു വയസ്സിൽ വിവാഹം കഴിഞ്ഞു. ഇരുപത്തിയേഴ് വയസ്സിൽ വിധവയായവൾ എൻ്റെ കൂട്ടുകാരി സ്മിത. ഒരു മകൾ ഉണ്ടായിരുന്നു അവൾക്ക്. വളരെ കഷ്ടപ്പെട്ടു മകളെ വളർത്തി പഠിപ്പിച്ചുജോലിക്ക് വേണ്ടി ശ്രമിക്കുന്നതിനിടയിൽ മകൾ ഒരാളുമായി അടുപ്പമായി അയളുടെ കൂടെ ഇറങ്ങിപ്പോകുകയും ചെയ്തു.
കുറേ നാൾ കഴിഞ്ഞു മകൾ അവളെ തേടി വന്നു കൂടെ ഭർത്താവും.
തനിച്ചു കഴിയുന്ന സ്മിതയെ കൂടെ കൂട്ടാൻ വേണ്ടി വന്നതായിരുന്നു മകൾ. ‘ വീടും പറമ്പും വിറ്റു കാശുമായി മകളുടെയും ഭർത്താവിൻ്റെയും കൂടെ സ്മിതയും പോയി.
ചെറുപ്പം വിട്ടുമാറാത്ത ആ അമ്മയോട് ഇടയ്ക്ക് മരുമകന് ഒരിഷ്ടം തോന്നി. ആ ഇഷ്ടത്തിൽ സ്മിത അറിയാതെ വീണു പോയി. മകൾ അത് അറിഞ്ഞപ്പോൾ അമ്മയും മകളുടെ ഭർത്താവും സ്ഥലം വിട്ടു.
കൈയ്യിലുണ്ടായിരുന്ന കാശ് തീർന്നപ്പോൾ മരുമകൻ കാമുകൻ അമ്മായി അമ്മയെ ഉപേക്ഷിച്ചു സ്ഥലം വിട്ടു. മറ്റ് വഴികൾ അടഞ്ഞപ്പോൾ സ്മിത നാട്ടിലേക്ക് തിരിച്ചു വന്നു. അവൾക്ക് മുന്നേ അവളുടെ മകൾ നാട്ടിലെത്തിയിട്ടുണ്ടായിരുന്നു
അമ്മൂമ്മയുടെ കൂടെയായിരുന്നു സ്മിതയുടെ മകൾ കഴിഞ്ഞിരുന്നത് സ്വന്തം അമ്മ ചെയ്ത ദ്രോഹത്തെ പറ്റി അവൾ എല്ലാരോടും പറഞ്ഞു. അപ്പോഴാണ് സ്മിതയുടെ വരവ്.
നാട്ടിൽ തനിക്ക് നിൽക്കാൻ ആവില്ലെന്നറിഞ്ഞു അവൾ ട്രെയിനിന് മുന്നിൽ ചാടി ജീവനോടുക്കി. ആ വിവരം അറിഞ്ഞു ഞാൻ വല്ലാതെ സങ്കടപ്പെട്ടു ഒരു പാവമായിരുന്നു അവൾ. ഭർത്താവ് മരിച്ചിട്ടും മകൾക്ക് വേണ്ടി ജീവിതം മാറ്റിവെച്ചവൾ. പക്ഷേ എവിടെയോ അവൾക്ക് ഒരു പിഴവ് പറ്റി.
മകളുടെ ഭർത്താവാണോ തെറ്റുകാരൻ? അതോ സ്മിതയോ?
ഇന്നും എന്നെ അലട്ടുന്ന ചോദ്യമാണത്?
തുടരും
🤐
ഓരോ മനുഷ്യജന്മങ്ങൾ..
നല്ല എഴുത്ത്