തണ്ടുപാറക്കൽ കുഞ്ഞഅഹമ്മദ് കുട്ടി മകൻ അബ്ദുള്ള കുട്ടി മാസ്റ്റർ,
1950ൽ വണ്ടൂരിൽ നിന്ന് വല്ലിപ്പ ബീരാൻ ഹാജി മക്കൾക്ക് വീതം നൽകിയ കരുളായ് എന്ന സ്ഥലത്തേക്ക് താമസം മാറിയ, തണ്ടുപാറക്കൽ കുഞ്ഞഅഹമ്മദും കുടുംബവും കരുളായിൽ വരുമ്പോൾ മഞ്ചേരി നിലമ്പൂർ കോവിലക സ്ഥലവും, പാലക്കാട് വെങ്കിട്ട സുബ്രമണ്യ അയ്യർ സ്ഥലവും മാത്രമായിരുന്നു,
അന്ന് വന്യമൃഗശല്യമായുള്ള കരുളായി ആയിരുന്നു, അബ്ദുള്ളകുട്ടി. മാപ്പിള ബോഡ് സ്കൂളിൽ;LP UP പഠനം കഴിഞ്ഞു, നിലമ്പൂർ മാനവേദനിൽ ചേർന്നു, കരുളായിൽ നിന്ന് 8 കുട്ടികൾ മാത്രമായിരുന്നു നിലമ്പൂരിലേക്ക് പഠിക്കാൻ പോയിരുന്നത്, അന്ന് ഇവരുടെയൊക്കെ വീട് മാത്രമേ അവിടെ ഉണ്ടായിരുന്നൊളൂ – കാടുമൂടിയ ഇടവഴിയിലൂടെ കാൽ നടയായി നിലമ്പൂരിലേക്ക് പോയി വേണം പഠിക്കാൻ, അത് കുട്ടികൾക്ക് വളരെ അധികം പ്രയാസമായി തോന്നിയപ്പോൾ, ചന്തക്കുന്നിൽ കാളികാവിലേക്കുള്ള റോഡിന്റെ സൈഡിൽ ഒരു റൂം വാങ്ങി അവിടെ നിന്നായിരുന്നു പഠിച്ചിരുന്നത്,
അരിയും സാധനങ്ങളും കരുളായി വീട്ടിൽനിന്ന് കൊണ്ടു വന്നിട്ടായിരുന്നു ഭക്ഷണം ഉണ്ടാക്കിയിരുന്നത്, പിന്നീട് മാനവേദൻ റോഡിൽ ഒരു ഓലമേഞ്ഞ വീട് അബ്ദുള്ളക്കുട്ടിയുടെ ഉപ്പ വിലയ്ക്ക് വാങ്ങി, പിന്നീട്അവിടെ നിന്നാണ് മാനവേദനിൽ പഠിക്കാൻ പോയിരുന്നത്, കൂടെ പഠിക്കാൻ ആര്യാടൻ മുഹമ്മദും ഉണ്ടായിരുന്നു. അബ്ദുള്ള കുട്ടി,9 ക്ലാസിൽ പഠിക്കുമ്പോൾ 1954ൽ ഡിസ്റ്റിക് ബോഡിലേക്ക് തെരെഞ്ഞെടുപ്പ് നടക്കുന്ന സമയത്താണ്, അബ്ദുള്ളക്കുട്ടിയും കൂട്ടുകാരും കരുളായിയിൽ നിൽക്കുമ്പോൾ ഒരു കാറ് വന്നു നിന്നു അതിൽ നിന്ന് തൊപ്പി വെച്ച ഒരാൾ ഇറങ്ങാൻ നേരത്ത് ഇരുപതിൽ കൂടുതൽ ആളുകൾ വന്ന് അവരെ തടഞ്ഞു നിർത്തുകയും തിരിച്ചു പറഞ്ഞയക്കുകയും ചെയ്തു, കുട്ടിയായ അബ്ദുള്ള കുട്ടിക്ക് ഒന്നും മനസ്സിലാകാതെ വീട്ടിലേക്ക് പോയപ്പോൾ വീട്ടിൽ ഉണ്ട് ഉപ്പയോട് ആളുകൾ സംസാരിക്കുന്നു, അവർ നിങ്ങളെ കാണാൻ വന്നതാണ് കാറിൽ പാണക്കാട് പൂക്കോയ തങ്ങളും ഉണ്ടായിരുന്നു, സിസ്റ്റിക് ബോഡിലേക്ക് മൽസരിക്കുന്ന PT ബീരാൻ കുട്ടി മൌലവി [ മാപ്പിള കവി]യും ഉണ്ടായിരുന്നു കമ്യുണിസ്റ്റ കൊടികുത്തിവാഴുന്ന കാലമായിരുന്ന കരുളായിയിൽ അവരാണ് കാറ് തിരിച്ചുവിട്ടത്,
പണ്ട് മാനവേദനിൽ 11 ക്ലാസ് വരെ പഠിക്കണം SSLC എഴുതാൻ, വണ്ടൂരിൽ പരീക്ഷ ഇല്ലാത്തത് കൊണ്ട് മുൻ എംപിTK ഹംസയും ഉണ്ടായിരുന്നു മാനവേദനിൽ പരീക്ഷ എഴുതാൻ, അബ്ദുള്ള കുട്ടി 1956 ൽ,SSLC പരീക്ഷ എഴുതി വീട്ടിൽ നിൽക്കുമ്പോൾ ആദ്യമായി രഹസ്യമായി മുസ്ലീ ലീഗിന്റെ ഒരു കമ്മറ്റി കൂടുകയും ആദ്യമായി ഒരു കമ്മറ്റിയെ തിരെഞ്ഞെടുക്കുകയും ചെയ്തു.മുഹമ്മദ് എന്ന ബാപ്പുട്ടി പ്രസിഡന്റ്, അബ്ദുള്ള കുട്ടി ജന: സെക്രട്ടറി, കുന്നത്തേറി മുഹമ്മദ് പൊറ്റേങ്ങൽ മുഹമ്മദ്, കോഴിക്കോടൻ കുഞ്ഞീൻ, എന്നിവർ കമ്മറ്റിയിൽ കരുളായി അങ്ങാടിയിൽ ഒരു ഓഫീസും തുറന്ന് ഒരു കൊടിയും വെച്ചു, രാത്രിയായാൽ കൊടിയും ഉണ്ടാവില്ല ഓഫീസിൽ ചാണക വെള്ളം പാർന്നിട്ടുണ്ടാവും ഇത് ദിവസവും തുടർന്നു, ആകെ പാടെപ്രശ്നങ്ങൾ ഉണ്ടായി,പിന്നെ പിന്നെ ഇത് കുറഞ്ഞു കുറഞ്ഞ് വന്നു, ഒരു പച്ചകൊടിയുള്ളത് രണ്ടെണ്ണമായി മാറുകയും ചെയ്തു, 1957 ൽ അബ്ദുള്ള കുട്ടിഫറോക്ക് കോളേജിൽ ചേർന്നു കൂടെ മുൻ എംപി,TK ഹംസ, കല്ലട ഹംസ, സെന്റം മുഹമ്മദാലി, മൂച്ചിക്കാടൻ മുഹമ്മദ്, കോളേജിൽ MSF രൂപീകരണ ചർച്ചകൾ വന്നു, തലശ്ശേരി കോളേജിൻ പഠിക്കുന്ന E അഹമ്മദ് MSF ന്റെ പ്രവർത്തനവുമായി ഫറോക്ക് കോളേജിലേക്ക് വന്നു.
1957 ൽ ചരിത്രത്തിൽആദ്യമായി കരുളായ് അങ്ങാടിയിൽ മാർച്ച് 13ന് ഇഖ്ബാൽ നഗറിൽ മുസ്ലീ ലീഗിന്റെ സമ്മേളനം നടന്നു, ബാഫഖി തങ്ങൾ CHമുഹമ്മദ് കോയ, അഹമ്മദ്കുരിക്കൾ, കുഞ്ഞിപേരിസാഹിബ്, Pv അലവി കുട്ടി എന്നിവർ പങ്കെടുക്കുകയും, പൂക്കോട്ടുംപാടം, നിലമ്പൂർ, ചുള്ളിയോട് എന്നിവടങ്ങളിൽ നിന്ന് കാൽ നട ജാഥകൾ വരികയും ചെയ്തു
.1967 ൽ CH വിദ്യാഭ്യാസ മന്ത്രി ആയിരുന്നപ്പോൾ കരുളായിയിൽ ഹൈസ്ക്കൂൾ കൊണ്ടുവന്നു, 1974ൽ വിദ്യഭ്യാസ മന്ത്രി ചാക്കീരി അഹമ്മദ് കുട്ടി ആയപ്പോൾ പുള്ളിയിൽup സ്ക്കൂൾ കൊണ്ടുവന്നു.അബ്ദുള്ള കുട്ടി 1964ൽ മാനവേദനിൽ അദ്യാപകനായി, അന്ന് മാനവേദനിൽ വിദ്യാർത്ഥിയായിPV അബ്ദുൾ വഹാബ് MP ഉണ്ടായിരുന്നു,, 1968ൽ ചുങ്കത്തറ ഹൈസ്ക്കൂളിൽ അദ്യാപകനായി, മുസ്ലീ ലീഗിന്റെ സചീവ പ്രവർത്തകനായി മാറുകയു ചെയ്തു, 199l ൽ CT അഹമ്മദലിയുടെയും, ET മുഹമ്മദ് ബഷീറിന്റെയും പ്രൈവറ്റ് സെക്രട്ടറിയാവുകയും, ചരിത്രത്തിൽ ആദ്യമായി 1995 ൽ കരുളായി പഞ്ചായത്ത് മുസ്ലീ ലീഗ് ഭരിക്കുകയും വനിതപ്രസിഡന്റ് ജൽസീമിയ ആവുകയും ചെയ്തു, 8 വർഷം സിൻഡികേറ്റ് മെമ്പറും മുസ്ലീ ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവും,, കുറച്ച് കാലം മുസ്ലീ ലീഗിൽ നിന്ന് വിട്ടുനിന്ന് 2005ൽ CPM അരിവാൾ ചുറ്റിക നക്ഷത്ര ചിഹ്നത്തിൽ മൽസരിച്ചു വിജയിക്കുകയും 5 വർഷം കരുളായി പഞ്ചായത്ത് പ്രസിഡന്റായും, കരുളായ് CPM ഏരിയ മെമ്പറായും, ClTU കർഷക തൊഴിലാളി യൂനിയൻ ജില്ലാ സെക്രട്ടറി ആയും, പ്രവർത്തിച്ചു,
2013 20l 6 വരെ,,3 വർഷം നിലമ്പൂർ മുസ്ലീ ലിഗ് പ്രസിഡന്റായും പ്രവർത്തിച്ചു, പാവപ്പെട്ടവരെ സഹായിച്ചും ജീവിച്ചു പോരുന്ന അബ്ദുള്ളക്കുട്ടി മാസ്റ്റർ, തണ്ടുപാറക്കൽ കുടുംബമാണ് കരുളായി പ്രദേശത്ത് അവരുടെ എല്ലാം ഉപയോഗപ്പെടുത്തി മുസ്ലീ ലീഗിനേയും പാവപ്പെട്ട ജനങ്ങളേയും സഹായിച്ച ഈ കുടുംബം ഇന്നുംനന്മയുള്ള കുടുംബമായി
ഇത് വായിക്കുമ്പോൾ ആ സന്ദർഭം മനസ്സിൽ കാണുന്ന ഒരു ഫീൽ…. അത് എഴുത്തുകാരന്റെ കഴിവ് മാത്രമാണ്…





നല്ല അവതരണം
വീണ്ടും പുതിയ അറിവുകൾ പകർന്നു നൽകിയതിന് നന്ദി
പുതിയ അറിവുകൾ.
