നാടകത്തിന് വേണ്ടി ജീവിതം ഉഴുഞ്ഞ് വെച്ച, നിലമ്പൂരിന്റെ തേക്കിൻ പെരുമയോളം വളർന്ന, മഹാനടൻ.. അതെ, ‘”നിലമ്പൂർ മണി” “
————————–
തൃത്താലയിൽ നിന്ന് 1955 ൽ നിലമ്പൂർമുക്കട്ടയിലേക്ക് താമസമാക്കിയ ‘കാരേക്കാട്ടിൽ മുഹമ്മദ് ഭാര്യ പാത്തുമ്മു. തൃത്താല സ്ക്കൂളിൽ നിന്ന് സ്ഥലമാറ്റത്തിലൂടെയാണ് മുക്കട്ടയിലെത്തിയത്.
ഏറനാട് താലൂക്കിൽ സർക്കാർ ജോലിയുള്ള ആദ്യ വനിതയാണ് പാത്തുമ്മു .ഇവരുടെ മകനാണ്.അബ്ദുൾ റസാക്ക് ‘ എന്ന “നിലമ്പൂർ മണി “. രണ്ടാം വയസ്സിൽ ഉമ്മയുടെ കയ്യും പിടിച്ച് നിലമ്പൂരിലെത്തി..മണി മുക്കട്ട സ്കൂളിലും പിന്നീട് മാന വേദനിലും പഠിച്ചു. സക്കൂളിൽ പഠിക്കുമ്പോൾ യൂത്ത് വെസ്റ്റവെലിന് ഒന്ന് രണ്ട് നാടകത്തിൽ അഭിനയിച്ചിരുന്നു’ പഠനത്തിന് ശേഷം കുറച്ച് കാലം വെറുതെ നിന്നു. ആ ഇടയ്ക്ക് മുക്കട്ട സ്ക്കൂൾ വാർഷികത്തിന് വലിയ ആളുകളുടെ നാടകം മാനു മുഹമ്മദ് സംവിധാനം ചെയ്തു. അതിൽ മണി അഭിനയിക്കുകയും ചെയ്തു. അങ്ങിനെ മൂന്നോളം നാടകത്തിൽ അഭിനയിച്ചു. പിന്നീട് മെറ്റൽ ലാബ് ജോലിയുമായി ബാഗ്ലൂരിൽ അവിടെ നിന്ന് കപ്പൽ വഴി ആഡമാനിലേക്ക്, അവിടെ സെട്രൽ PWD ജോലിയുമായി മൂന്ന് വർഷം.
വീണ്ടും നിലമ്പൂരിലേക്ക് നിലമ്പൂർ ആയിഷാത്ത സംവിധാനം ചെയ്ത ജന്മസിദ്ധി എന്ന നാടകത്തിൽ അഭിനയിച്ചു. കൂടെ പാൽവണ്ടർ, മാനുവും ഒരു കഥാപാത്രമായി കൂടെ ഉണ്ടായിരുന്നു, കുട്ടികാലത്ത്,നിലമ്പൂർ ആയിഷ നിലമ്പൂർ ബാലൻ എന്നിവരെ കുറിച്ച് കൂടുതൽ അറിയുകയും ഇവർക്ക് ലഭിച്ച് കൊണ്ടിരിക്കുന്ന പ്രശസ്തിയും സ്വീകാര്യതയുമെല്ലാം കണ്ടു നാടകത്തെ വളരെ അധികം ഇഷ്ട്ടപ്പെട്ടു. സംഗമം തിയേറ്റേഴ്സിന് വേണ്ടി നാല് നാടകം അഭിനയിച്ചു. അതിൽ ഒരു നാടകം -നാടക ആചാര്യൻഎൻ എൻ പിള്ള കാണാൻ ഇടയായി. അതോടുകൂടി അദ്ദേഹത്തിന്റെ വിശ്വകേരള കലാസമിതിയിലേക്ക് മണിയെ ക്ഷണിച്ചു. അങ്ങിനെ അദ്ദേഹത്തിന്റെ നാടകവുമായി വിദേശ പര്യാടനത്തിൽ ഏഴ് നാടകങ്ങൾ കളിക്കുകയുണ്ടായി.
കേരളത്തിലുള്ള ഒട്ടുമിക്ക നാടക ഗ്രൂപ്പിലും മണി കളിച്ചു. അത് കൊണ്ടു തന്നെ ഒട്ടുമിക്ക നാടക കലാകാരുമായിട്ട് മണി നല്ല ബന്ധത്തിലുമാണ്. വർഷത്തിൽ പത്ത് മാസം നാടക ജീവിതവുമായി മുന്നോട്ട് പോകുന്ന മണി 40 വർഷമായി നാടകത്തിൽ അഭിനയം തുടങ്ങിയിട്ട്. എഴുപതിൽപരം അവാർഡുകൾ കിട്ടി, കൊല്ലം കോട്ടയം തിരുവനന്തപുരം സ്ഥലങ്ങളിലാണ് കൂടുതലും നാടകം കളിച്ചത്. നാടകത്തിന് വേണ്ടി ജീവിതം ഉഴുഞ്ഞു വെച്ചവർക്കേ നാടകത്തിൽ അഭിനയിക്കാൻ കഴിയൂ…..
ശബ്ദവും ശരീരവും നടൻ ശ്രദ്ധിക്കണം ഒരു കലാക്കാരന് പത്ത് കണ്ണ് വേണം, എല്ലാ വിഭാഗം ആളുകളെയെല്ലാം കണ്ട് അവരെ പഠിച്ച് എന്നെങ്കിലും ആ കഥാപാത്രങ്ങൾ അഭിനയിക്കാൻ കിട്ടിയാൽ.ആ കഥാപാത്രം അഭിനയിക്കാൻ വേണ്ടിയാണ് ‘ എല്ലാവരെയും കണ്ടു പഠിക്കണമെന്ന് മണി പറയുന്നു. സംഗീത നാടക അക്കാദമിയുടെ പ്രൊഫഷണൽ നാടക മത്സരത്തിൽ ഭക്ത കവി പൂന്താനം എന്ന നാടകത്തിന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്, എം ടി.എൻ എൻ പിള്ള, കെ ടി മുഹമ്മദ് ,എന്നിവരുടെ കൂടെ പ്രവർത്തിച്ചിട്ടുണ്ട്, നാടകത്തിൽ അഭിനയിക്കാൻ പോയാൽ. സ്വന്തം ബന്ധുക്കളുടെമരണമോ കല്യാണമോ ഉണ്ടായാൽ തന്നെ പങ്കെടുക്കാൻ കഴിയാത്ത ഒരു കലയാണ് നാടകം.
നാടകത്തിൽ അഭിനയിച്ചവരും അഭിനയിക്കുന്നവരുമായ കുറേ കലാക്കാരൻമാർ നിലമ്പൂരിൽ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും നിലമ്പൂർ മണിയെ പോലെ കുറേ പേർ നമ്മുടെ ഇടയിലൂടെ ജീവിക്കുന്നുണ്ടെന്ന ഒരു ഓർമ്മപ്പെടുത്തലാണ്, എന്റെ ഈ എഴുത്ത്.




👍