ഇന്ത്യയിലെ പശ്ചിമ ബംഗാളിൽ സംസ്കാരങ്ങളുടെയും, ആഘോഷ ത്തിന്റെയും പ്രതിനിധാനമായ നിരവധി നാടോടി നൃത്തരൂപങ്ങൾ ഉണ്ട്.
ചൗവ് നൃത്തം:
ഒറീസയിലും, ബംഗാളിലും, ജാർഖണ്ഡിലും പ്രധാനമായും കണ്ടുവരുന്ന ചൗവ് നൃത്തം ഇന്ത്യയിലെ ഏറ്റവും പ്രാചീന നൃത്തരൂപങ്ങളിൽ ഒന്നാണ്.ചരിത്രപർവ്വ എന്നറിയപ്പെടുന്ന 13 ദിവസം നീണ്ടു നിൽക്കുന്ന വസന്ത ഉത്സവത്തിലാണ് നൃത്തം അവതരിപ്പിക്കുന്നത്. പ്രത്യേക തരത്തിലുള്ള ചലനങ്ങൾ, യുദ്ധതന്ത്ര ങ്ങൾ, ആയോധനകലകൾ ഇവയൊക്കെ ഇടകലർത്തിയാണ് ഈ നൃത്തരൂപം പ്രദർശിപ്പിക്കുന്നത്.
പ്രധാനമായും പുരുലിയ ജില്ലയിൽ അവതരിപ്പിക്കുന്ന ഇത് ഹിന്ദു പുരാണ ഇതിഹാസങ്ങളായ രാമായണം, മഹാഭാരതം കഥകളെ ചുറ്റിപ്പറ്റിയാണ്.
പുരുഷൻമാർ അവതരിപ്പിക്കുന്ന ഈ നാടോടി നൃത്തത്തിൽ വലുതും വർണ്ണങ്ങളാൽ ആകർഷകവുമായ മുഖംമൂടികൾ ചൗവ് നൃത്തത്തിന്റെ പ്രത്യേകതയാണ്. കൂടാതെ പശ്ചിമ ബംഗാളിലെ സൂര്യോത്സവത്തിന്റെ ഭാഗമാണിത്.
പശ്ചിമബംഗാളിലെ വ്യത്യസ്തമായ മറ്റു നാടോടി നൃത്ത രൂപങ്ങളാണ് ബൗൾ നൃത്തം, കീർത്തന നൃത്തം, ധാലി നൃത്തം, ഗംഭീര നൃത്തം, ഫക്കീർ നൃത്തം തുടങ്ങിയവ.
ബൗൾ നൃത്തം :
ആത്മീയവും നിഗൂഢവുമായ ബൗൾ നൃത്തം ആത്മീയ ശുശ്രൂഷകരുടെ ഒരു കൂട്ടമാണ്. ഈ നൃത്തത്തിന്റെ പ്രത്യേകത ബൗളുകൾ വലത് കയ്യിൽ സംഗീതോപകരണമായ (നികിത )പിടിച്ച് നൃത്തം ചെയ്യുമ്പോൾ ഗാനങ്ങളും ആലപിക്കുന്നു.
കീർത്തന നൃത്തം :
ഭഗവാൻ കൃഷ്ണന്റെ കേളികളാണ് കീർത്തന നൃത്ത പ്രമേയം. ഭക്തി ആരാധനയുടെ ആചാരപരമായ ഒരു ഭാഗമായ കീർത്തന നൃത്തം 500 വർഷം പഴക്കമുള്ള ബംഗാളി സംസ്കാരത്തിലെ ഒരു നാടോടി നൃത്ത രൂപമാണ്.
ധാലി നൃത്തം :
പശ്ചിമബംഗാളിന്റെ വിവിധ ഭാഗങ്ങളിൽ അവതരിപ്പിക്കുന്ന ധാലി നൃത്തം യുദ്ധരംഗങ്ങളും, യോദ്ധാവിന്റെ ആത്മാവ് പ്രദർശിപ്പി ക്കുന്ന നാടോടിനൃത്ത രൂപങ്ങൾ പോലുള്ള ഒരു നൃത്തരൂപമാണ്. സമൂഹത്തിന്റെ പോരാട്ട വീര്യം പ്രദർശിപ്പിക്കുന്ന ഈ നൃത്തത്തിൽ രണ്ടുകൂട്ടം യോദ്ധാക്കൾ (നർത്തകർ) വാളുകളായി മുളയും, പരിചയയായി വടിയും പിടിച്ച് പരസ്പരംപോരടിക്കുന്നു.
ഗംഭീര നൃത്തം :
മുമ്പ് കാർഷിക ഉത്സവങ്ങൾക്കായി അവതരിപ്പിച്ചിരുന്ന ഗംഭീര നൃത്തം ബംഗാളിലെ പുരാതന നാടോടി നൃത്തരൂപമാണ്. ഇപ്പോൾ പശ്ചിമ ബംഗാളിന്റെ പൈതൃക ഉത്സവം ആഘോഷിക്കുന്നതിനും അവതരിപ്പി
ക്കുന്നു. പിന്നീട് ശക്തിദേവി ഭക്തർ പങ്കെടുക്കാൻ തുടങ്ങിയതോടെ ഈ നൃത്തം ഭക്തിപരമായ കാഴ്ചപ്പാടിലേക്ക് മാറി. ഇതിന്റെ പ്രത്യേകത എന്തെന്നാൽ മുത്തച്ഛന്റെയും ചെറുമകളുടെയും വേഷം രണ്ട് പുരുഷന്മാർ വേഷം ധരിച്ച് അവതരിപ്പിക്കുന്നു എന്നതാണ്.
ഫക്കീർ നൃത്തം :
മദർ പീറിന്റെ അനുയായികളോ ഫക്കീറുകളോ അവതരിപ്പിക്കുന്ന ഫക്കീർ നൃത്തം ആത്മീയതയിലാണ് വിശ്വാസം അർപ്പിച്ചിരിക്കുന്നത്. മദർ പീറിനുള്ള വഴിപാടുകൾ കത്തിക്കാനായി , ഇവർ തീ കത്തിക്കുകയും അതിനു ചുറ്റും കൂട്ടമായി നൃത്തം ചെയ്യുകയുംചെയ്യുന്നു.
നാടോടി നൃത്തം നാടോടി സംസ്ക്കാര ത്തിന്റെ ഭാഗമാണ്. ബംഗാളി സംസ്ക്കാര ത്തിന്റെ വ്യത്യസ്ത നാടോടി രൂപങ്ങൾ അതിന്റെ വ്യത്യസ്ത വശങ്ങൾ പ്രദർശിപ്പിക്കുന്നു. ഒട്ടേറെ പൈതൃക ത്താലും സംസ്കാരത്താലും അനുഗ്രഹീതമായ സംസ്ഥാനമാണ് പശ്ചിമബംഗാൾ.
തുടരും..
Super
ബംഗാളിലെ വിവിധ നൃത്തരൂപങ്ങൾ പരിചയപ്പെടുവാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം