ഇന്ന് ഞാൻ പരിചയപെടുത്തുന്നത് നമ്മുടെ കുടുംബങ്ങളിൽ, പ്രത്യേകിച്ച് ക്രിസ്ത്യൻ കുടുംബങ്ങളിൽ ഓരോ വിശേഷ ദിവസങ്ങൾ വരുമ്പോഴും ആദ്യം വിളമ്പുന്നതും എല്ലാവരും ഇഷ്ട്ടപെടുന്നതുമായ ഒരു വിഭവം ആണല്ലോ കട്ലറ്റ്. സാധാരണ കട്ലറ്റ് ഉണ്ടാക്കാറുള്ളത് ബീഫ് വെച്ചിട്ടാണ്. എന്നാൽ ഞാൻ ഇന്നു പരിചയപെടുത്തുന്ന കട്ലറ്റ് ഫിഷ് വെച്ചിട്ടാണ്. കിടിലൻ രുചിയിൽ ഫിഷ് കട്ലറ്റ് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലോ.
ആവശ്യമായ ചേരുവകൾ












മീൻ മുള്ളില്ലാതെ കഷ്ണങ്ങൾ ആക്കിയത് (ചൂര അല്ലെങ്കിൽ വറ്റ) – അര കിലൊ
കിഴങ്ങ് – അര കിലൊ
സവാള – 2 എണ്ണം ചെറുത് (പൊടിയായി അരിഞ്ഞത്)
ഉപ്പ് – ആവശ്യത്തിന്
കുരുമുളക് തരിയോടുകൂടി പൊടിച്ചത് – 2 ടീസ്പൂൺ
ഗെരംമസാല – 1 ടീസ്പൂൺ
പച്ചമുളക് – 4 എണ്ണം
വറ്റൽ മുളക് ചതച്ചത് – 3 എണ്ണം
ഇഞ്ചി ഇടത്തരം വലിപ്പത്തിൽ – ഒരു കഷ്ണം
വെളുത്തുള്ളി – 6 അല്ലി
കറിവേപ്പില – 1 തണ്ട്
മുട്ട – 2 എണ്ണം
ബ്രെഡ് ക്രമ്പ്സ് – 1 കപ്പ്
കോക്കനട്ട് ഓയിൽ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം









നന്നായി കഴുകിയ കിഴങ്ങ് ഒരു കുക്കറിൽ ഇട്ട് നികക്കെ വെള്ളം ഒഴിച്ച് നന്നായി വേവിച്ചെടുക്കുക.
പിന്നീട് കഴുകി വൃത്തിയാക്കിയ മീൻ കഷ്ണങ്ങൾ ഒരു പാനിൽ ഇട്ട്, കുരുമുളക് പൊടിയും ആവശ്യത്തിന് ഉപ്പും നികക്കെ വെള്ളവും ചേർത്ത് നന്നായി വേവിച്ചു വെള്ളം വറ്റിച്ചു മാറ്റി വെക്കുക.
ഒരു പാൻ അടുപ്പിൽ വെച്ച് ഒരു ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില, പച്ചമുളക്, വറ്റൽ മുളക് ചതച്ചത്, സവാള പൊടിയായി അരിഞ്ഞത് ഇത്രയും ചെറുതായി അരിഞ്ഞത് ഓരോന്നായി വഴറ്റുക.
ഇതിലേക്ക് വെന്തിരിക്കുന്ന മീൻ കഷ്ണങ്ങൾ കൈ കൊണ്ട് നന്നായി പൊടിച്ചു ചേർത്ത് വഴറ്റുക.
വെന്തിരിക്കുന്ന കിഴങ്ങ് തൊലി കളഞ്ഞ് ഉപ്പ് ചേർത്ത് കൈ കൊണ്ട് പൊടിച്ചെടുത്ത് വഴറ്റിയ മീനിലേക്ക് ചേർത്ത് നന്നായി ഇളക്കി കുഴച്ചെടുക്കുക.
നാരങ്ങയുടെ വലിപ്പത്തിൽ കൈയിൽ എടുത്ത് ഉരുട്ടി എടുക്കുക. ഇഷ്ട്ടമുള്ള ഷെയ്പ്പിൽ (റൗണ്ട്, ഓവൽ) പരത്തി മാറ്റിവെക്കുക.
ഒരു ബൗളിൽ രണ്ട് മുട്ട പൊട്ടിച്ചൊഴിച്ചു കൊടുത്ത് ഒരു സ്പൂൺ ഉപയോഗിച്ച് നന്നായി അടിച്ചു മാറ്റി വെക്കുക. ബ്രെഡ് പൊടിയും മറ്റൊരു ബൗളിൽ എടുത്ത് വെക്കുക.
പിന്നീട് നേരത്തെ പരത്തി വെച്ച കട്ലറ്റ് ആദ്യം മുട്ടയിലും പിന്നീട് ബ്രെഡ് പൊടിയിലും മുക്കി മാറ്റി വെയ്ക്കുക.
എല്ലാം ഇങ്ങനെ ചെയ്ത് വെച്ചതിനു ശേഷം ഒരു ചീനച്ചട്ടി അടുപ്പിൽ വെച്ച് നന്നായി ചൂടാക്കുക. പിന്നീട് എണ്ണ ഒഴിച്ച് തിളക്കുമ്പോൾ ഓരോ കട്ലെറ്റും മീഡിയം തീയിൽ തിരിച്ചും മറിച്ചും ഇട്ട് വറത്തെടുക്കുക.
ചൂടോടുകൂടി സാലഡ്, സോസ് ഇവ ചേർത്ത് കഴിച്ചുനോക്കി അഭിപ്രായം പറയുമല്ലോ. ഈ വിഭവം ഇഷ്ടമായാൽ എല്ലാവരും ലൈക്കും കമന്റും നൽകി പ്രോത്സാഹിപ്പിക്കുമല്ലോ. അടുത്ത റെസിപ്പിയുമായി അടുത്ത ആഴ്ച വീണ്ടും വരാം.
Thanks
‘ഫിഷ് കട്ലറ്റ്’, നല്ല വിവരണം, നല്ല അവതരണം

Thanks
Thanks
ധൈര്യമായി ആർക്കും ഇനി ഫിഷ് കട്ലേറ്റ് ഉണ്ടാക്കാം അത്രയ്ക്ക് നല്ല എഴുത്ത്
Thanks
സൂപ്പർ

Thanks