’കൊച്ചാർ മഹാഗണപതി ക്ഷേത്രം’
ഭക്തരെ… 🙏
തിരുവനന്തപുരം ജില്ലയിൽ ശാസ്തമംഗലം മരുതൻകുഴി റോഡിലാണ് പ്രശസ്തമായ കൊച്ചാർ മഹാഗണപതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാഗണപതിക്കാണ് ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്. ബാലഗണപതി ഭാവത്തിലാണ് ക്ഷേത്രത്തിൽ കുടികൊള്ളുന്ന ഗണപതി.
വളരെയേറെ പ്രത്യേകതകളുള്ള ക്ഷേത്രമാണ് കിള്ളിയാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന കൊച്ചാർ മഹാഗണപതി ക്ഷേത്രം.
ക്ഷേത്രത്തിലെ ആണ്ടുതോറുമുള്ള ഉത്സവം ചിങ്ങമാസത്തിലെ വിനായകചതുർത്ഥിയോടനുബന്ധിച്ച് മൂന്ന് ദിവസങ്ങളിലായി ആഘോഷിക്കുന്നു. കൊഴക്കട്ട പൊങ്കാലയാണ് ഉത്സവത്തോടനുബന്ധിച്ച് മഹാഗണപതിക്ക് സമർപ്പിക്കുന്ന പ്രത്യേക പൊങ്കാല. ഗണപതിക്ക് ഏറെ ഇഷ്ടമുള്ള ഉണ്ണിയപ്പവും, മോദകവും ഇതിനോടൊപ്പം സമർപ്പിക്കുന്നു. പ്രതിഷ്ഠാദിന മഹോത്സവം മകരമാസത്തിലാണ്.
കർക്കടക മാസത്തിലെ ബലിതർപ്പണത്തിന് അനിയന്ത്രിതമായ തിരക്കാണ് ഇവിടെ. കിള്ളിയാർ നദിയുടെ പടവുകളിൽ ഒരുക്കുന്ന ബലിതർപ്പണ തറയിൽ ക്ഷേത്രം മേൽശാന്തി കാലടി വടക്കേ മനയിൽ ബ്രഹ്മശ്രീ രാജീവ് ദാമോദരൻ പോറ്റിയാണ് ബലികർമ്മങ്ങൾക്ക് നേതൃത്വം നൽകുന്നത്.
Nice Article 🥰
നല്ല അവതരണം 🌹
❤️❤️
🙏🙏🙏🙏