Wednesday, January 7, 2026
Homeമതംഇസ്കോൺ ക്ഷേത്രം(ഗുരുഗ്രാം - പാർട്ട്‌ - 2) ✍ ജിഷ ദിലീപ് ഡൽഹി

ഇസ്കോൺ ക്ഷേത്രം(ഗുരുഗ്രാം – പാർട്ട്‌ – 2) ✍ ജിഷ ദിലീപ് ഡൽഹി

ജിഷ ദിലീപ് ഡൽഹി

ശ്രീ ശ്രീ രാധ ദാമോദര ക്ഷേത്രം സമൂഹത്തിലെ വ്യക്തികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സമർപ്പിച്ചിരിക്കുന്ന ഒരു പരിപോഷണ കേന്ദ്രവും കൂടിയാണ്.

സമൂഹ സേവനം, ആത്മീയ പ്രബുദ്ധത, സ്നേഹത്തിന്റെയും ഭക്തിയുടെയും സംസ്കാരം വളർത്തിയെടുക്കുക എന്നിവയാണ് ഈ ക്ഷേത്ര പ്രവർത്തനത്തിലൂടെയുള്ള ശ്രമങ്ങൾ.

കൂടാതെ എല്ലാ സ്കൂളുകളിലേയും കുട്ടികൾക്ക് ഭഗവത്ഗീതയെ കുറിച്ച് അറിവ് നൽകുക, ദിവസവും ജപം പരിശീലിക്കാനും കീർത്തനങ്ങളിൽ പങ്കെടുക്കുവാനും വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

ഇസ്കോൺ സ്ഥാപകനായ പ്രഭുപാദയുടെ നിർദ്ദേശപ്രകാരം എല്ലാ ഞായറാഴ്ചയും കൃഷ്ണാവ ബോധ തത്വങ്ങൾ പങ്കെടുക്കുന്നവരെ പഠിപ്പിക്കുന്നതിനായി പതിവായി ക്ലാസുകൾ നടത്തപ്പെടുന്നു.

ക്ഷേത്രത്തിൽ നിന്നും ദൈനംദിനം പാവപ്പെട്ടവർക്ക് ആഹാരം നൽകുന്നു. ക്ഷേത്രദർശന സമയം തിങ്കൾ മുതൽ ഞായർ വരെ, രാവിലെ 4.30 മുതൽ ഉച്ചക്ക് 1 മണി വരെയും വൈകുന്നേരം 4.30 മുതൽ രാത്രി 9 വരെയുമാണ്.

കഴിഞ്ഞ വർഷം ഇസ്കോൺ ഗുരുഗ്രാം 11 വ്യത്യസ്ത സ്ഥലങ്ങളിൽ ജഗന്നാഥ രഥയാത്ര സംഘടിപ്പിച്ചിരുന്നു രഥയാത്ര നടത്തുന്നത് പുരിയിൽ വർഷംതോറും നടക്കുന്ന പ്രശസ്തമായ ശ്രീ ജഗന്നാഥ രഥയാത്രയുടെ സ്മരണക്കായാണ്.

“ഉത്സവത്തിലൂടെ സംസ്കാരം പ്രോത്സാഹിപ്പിക്കുക” എന്ന ഉത്സവ പ്രമേയത്തിലൂടെ സാംസ്കാരികവും മതപരവുമായ ഐക്യമുൾക്കൊള്ളുക ഉയർത്തിക്കാട്ടുകയെന്നതാണ് ഉദ്ദേശം.

ഇസ്കോൺ സ്ഥാപകൻ ഒരു പ്രമുഖ ആത്മീയ നേതാവും പണ്ഡിതനുമായ ഭക്തി വേദാന്ത സ്വാമി ശ്രീല പ്രഭുപാദർ ആയിരുന്നു. 69മത്തെ വയസ്സിൽ ഇന്ത്യൻ സന്യാസിയായ ഇദ്ദേഹം ശ്രീകൃഷ്ണ സന്ദേശം പാശ്ചാത്യ ലോകത്തിന് നൽകുന്നതിനായി അമേരിക്കയിലേക്ക് പോയി.

കൃഷ്ണോപദേശങ്ങൾ പ്രചരിപ്പിക്കാനുള്ള ദൗത്യത്തിൽ പ്രാരംഭഘട്ടത്തിൽ ബുദ്ധിമുട്ടുകൾ നേരിട്ടെങ്കിലും അദ്ദേഹത്തിന്റെ ആത്മീയ ഉൾക്കാഴ്ചയിലും ഭക്തിയിലും നിരവധി അനുയായികൾആകൃഷ്ടരായി. ഇത് ന്യൂയോർക്കിൽ(1966)ൽ ഇസ്കോൺ സ്ഥാപിക്കുന്നതിന് നിമിത്തമായി.

ഒരു സമർത്ഥനായ എഴുത്തുകാരനും വിവർത്തകനുമായിരുന്ന പ്രഭുപാദർ 1977 നവംബർ 14ന് ഇന്ത്യയിലെ വൃന്ദാവനിൽ വച്ച് അകാലചരമം പ്രാപിച്ചു. അദ്ദേഹത്തിന്റെ പൈതൃകം ശിഷ്യന്മാരിലൂടെയും, അദ്ദേഹം സ്ഥാപിച്ച സ്ഥാപനങ്ങളിലൂടെയും തുടരുന്നു. 12 വർഷത്തിനുള്ളിൽ 108 ക്ഷേത്രങ്ങൾ തുറന്ന് 80 പുസ്തകങ്ങൾ വിവർത്തനം ചെയ്തിരുന്നു. (നിരവധി ഭാഷകളിലേക്ക് അദ്ദേഹത്തിന്റെ കൃതികൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്).

ബഹു വാല്യങ്ങളുള്ള ശ്രീമദ് ഭാഗവതം, ഭഗവത്ഗീതയുടെ പ്രസിദ്ധമായ വിവർത്തനവും വ്യാഖ്യാനവും എന്നിവ ഉൾപ്പെടെ എഴുപതിലധികം പുസ്തകങ്ങളുടെ രചയിതാവ് ആയിരുന്നു.ആചാര്യ പ്രഭുപാദയുടെ സംഭാവനകൾക്ക് കൃഷ്ണാവബോധ പരിശീലനത്തിലും, ആത്മീയഅവബോ ധത്തിലും ശാശ്വതമായ സ്വാധീനം ചെലുത്താൻ കഴിഞ്ഞു.

ഇന്ത്യയിലേയും ലോകത്തിലേയും വിവിധ നഗരങ്ങളിലും, സംസ്ഥാനങ്ങളിലും ഇസ്കോൺ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഗുരുഗ്രാമിൽ ശ്രീ ശ്രീ രാധ ദാമോദർ മന്ദിർ കൂടാതെ സെക്ടർ 45ൽ ശ്രീ ശ്രീ രാധ ഗോപിനാഥ് ക്ഷേത്രവും, വേറെയുമുണ്ട്. ഇസ്കോൺ കൃഷ്ണനെ വിശേഷിപ്പിക്കുന്നത് സർവ്വശക്തനായ ദൈവത്തിന്റെ എല്ലാ അവതാരങ്ങളുടേയും ഉറവിടമായിട്ടാണ്.

🙏
 ജിഷ ദിലീപ് ഡൽഹി

RELATED ARTICLES

6 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com