Logo Below Image
Sunday, August 17, 2025
Logo Below Image
Homeമതം"ബൈബിളിലൂടെ ഒരു യാത്ര" - (117)

“ബൈബിളിലൂടെ ഒരു യാത്ര” – (117)

പ്രീതി രാധാകൃഷ്ണൻ

മലയാളി മനസ്സിന്റെ പ്രിയപ്പെട്ട വായനക്കാരെ വീണ്ടും വരുന്ന യേശുക്രിസ്തുവിന്റെ നാമത്തിൽ എല്ലാവർക്കും സ്നേഹവന്ദനം.

ദൈവം എല്ലാവരെയും ഒരുപോലെയാണ് സ്നേഹിക്കുന്നത്. എന്നാൽ മനുഷ്യൻ ഈ ലോകത്തിലൊന്നിലും തൃപ്തരല്ല. ആവശ്യങ്ങൾക്കതീതമായി മനുഷ്യന്റെ സ്വഭാവ വൈകൃതങ്ങളിലേയ്ക്ക് പോകുമ്പോളാണ് കൂടുതൽ ആക്രമണ സ്വഭാവമുടലെടുക്കുന്നത്.

ഫിലിപ്പിയർ 3 : 11

“അവന്റെ കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മയെയും അനുഭവിച്ചറിയേണ്ടതിന്നും ഇങ്ങനെ വല്ലവിധേനയും മരിച്ചവരുടെ ഇടയിൽ നിന്നുള്ള പുനരുത്ഥാനം പ്രാപിക്കേണം എന്നുവെച്ചും ഞാൻ അവന്റെ നിമിത്തം എല്ലാം ഉപേക്ഷിച്ചു ചവറുമെന്നു എണ്ണുന്നു”

ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് അവിശ്വാസികളിൽ നിന്ന് നിന്ദ, പരിഹാസം, സുവിശേഷം നിമിത്തമുള്ള ഉപദ്രവങ്ങൾ നേരിടുമെന്ന് കർത്താവും അപ്പോസ്തോലന്മാരും പറഞ്ഞിട്ടുണ്ട്. ദൈവീക കാഴ്ച്ചപ്പാടില്ലാത്ത മനുഷ്യരെ ദുഷ്ടനായ സാത്താൻ പ്രേരിപ്പിച്ചിട്ടാണ് നീച പ്രവർത്തികൾ ചെയ്യുന്നത്.

മത്തായി 5 : 11, 12

എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ, സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ടു സന്തോഷിച്ചുല്ലസിപ്പിൻ; നിങ്ങൾക്കു മുമ്പെയുണ്ടായിരുന്ന പ്രവാചകന്മാരെയും അവർ അങ്ങനെ തന്നെ ഉപദ്രവിച്ചുവല്ലോ.”

സുവിശേഷം നിമിത്തം നിന്ദയും, കഷ്ടതയും, സഹിക്കുമ്പോളാണ് ക്രിസ്തുവിനോടു കൂടെ നാം കൂട്ടായ്മ ഉള്ളവർ ആകുന്നത്. ഈ കഷ്ടങ്ങൾ നമ്മെ സഹിഷ്ണുതയും തികവുമുള്ളവർ ആകുകയും ചെയ്യുമെന്ന് മാത്രമല്ല ഭൂമിയിൽ വെച്ചു തന്നെ ഉയരുകയും നിത്യതയിൽ പ്രതിഫലം ലഭിക്കുവാൻ ഇടയ്ക്കുകയും ചെയ്യും.

യോഹന്നാൻ 10 : 10

“മോഷ്ടിപ്പാനും അറുപ്പാനും മുടിപ്പാനും അല്ലാതെ കള്ളൻ വരുന്നില്ല; അവർക്കു ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നത് ”

ഐക്യത നഷ്ടപ്പെടുത്തി സഭയെയും സമൂഹത്തെയും, കുടുംബങ്ങളെയും നശിപ്പിക്കാൻ ശത്രുവായ പിശാച് ശ്രമിക്കുന്നു. എന്നാൽ ഐക്യതയോടെ നിൽക്കുന്നയിടത്തു വലിയ ദൈവ പ്രവർത്തി വെളിപ്പെടും. പെന്തക്കോസ്തു നാളിൽ എല്ലാവരും ഒറ്റ മനസ്സോടെ കൂടിയിരുന്നസ്പ്പോൾ പരിശുദ്ധാമാവിന്റെ പ്രവർത്തി അവിടെ വെളിപ്പെട്ടു.

1 തിമോഥെയോസ് 2 : 1, 2

“എന്നാൽ സകലമനുഷ്യർക്കും നാം സർവ്വഭക്തിയോടും ഘനത്തോടും കൂടെ സാവധാനതയും സ്വസ്ഥതയുമുള്ള ജീവനം കഴിക്കേണ്ടതിന്നു,വിശേഷാൽ രാജാക്കന്മാർക്കും സകല അധികാരസ്ഥന്മാർക്കും വേണ്ടി യാചനയും പ്രാർത്ഥനയും പക്ഷവാദവും സ്തോത്രവും ചെയ്യേണം എന്നു ഞാൻ സകലത്തിന്നും മുമ്പെ പ്രബോധിപ്പിക്കുന്നു.”

സഭയിലും വിശ്വാസികളുടെ കുടുംബ ബന്ധത്തിലും അവരെ ബന്ധിപ്പിക്കുന്ന ശ്രേഷ്ഠമായ ഘടകമാണ് പരിശുദ്ധാത്മാവ്. ഈ ഐക്യതയ്ക്ക് ആത്‍മാവിന്റെ ഐക്യതയെന്നാണ് വിളിക്കുന്നത്.ഒന്നിച്ചു പ്രാർത്ഥിക്കുകയും ക്രിസ്തുവിൽ പരസ്പരം സ്നേഹിക്കുകയും ചെയ്യുന്ന വ്യക്തികളും, കുടുംബവും, സഭയും അനുഗ്രഹിക്കപ്പെടും. എന്നാൽ ദൈവ സ്നേഹമില്ലാതെ വെറുപ്പും വിദ്വേഷവും, കലഹവുമുള്ള ഇടങ്ങളിലൊക്കെ സമാധാനം നഷ്ടപ്പെടും.

പ്രിയരേ ദൈവ സ്നേഹത്തിലും, കൃപയിലും ആശ്രയിച്ചു ദൈവ രാജ്യത്തിന്റെ ഓഹരിക്കാരാകാം. ഈ വചനങ്ങളാൽ എല്ലാവരെയും കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ ആമേൻ

പ്രീതി രാധാകൃഷ്ണൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ