ജിദ്ദ :-വെസ്റ്റേൺ റീജൺ, ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സീസൺ റസ്റ്റോറന്റിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും വേറിട്ട അനുഭവമായി. ലേബർ ക്യാമ്പുകളിൽ താമസിക്കുന്ന ഇരുപതിലധികം തൊഴിലാളികൾക്ക് നാഷണൽ, ജിദ്ദ,ജില്ലാ കമ്മിറ്റി ഭാരവാഹികൾക്ക് ഒപ്പവും കൂടാതെ മെമ്പർ മാർക്ക് ഒപ്പവും ഇരുത്തി ഇഫ്താർ വിരുന്നു നൽകി, ഇത്തവണത്തെ സംഗമം കൂടുതൽ അർത്ഥപൂർണ്ണമാക്കി.
വിശുദ്ധ റമദാനിലെ അനുഗ്രഹീത ദിനങ്ങളിൽ പാവപ്പെട്ടവരുമായി ഒത്തുചേരുന്നത് വലിയ പുണ്യമാണെന്നും, ഈ കൂട്ടായ്മ സ്നേഹബന്ധങ്ങൾ കൂടുതൽ ദൃഢമാക്കാൻ സഹായിക്കുമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. ലേബർ സഹോദരങ്ങളോടൊപ്പം ഇഫ്താർ പങ്കിട്ടത് എല്ലാവർക്കും ഹൃദ്യമായ അനുഭവമായി.
റമദാൻ മാസത്തിൻ്റെ പവിത്രതയും പരസ്പര സഹായത്തിൻ്റെ പ്രാധാന്യവും യോഗത്തിൽ പങ്കെടുത്തവർ അനുസ്മരിച്ചു. പ്രവാസ ലോകത്ത് കഷ്ടപ്പെടുന്ന തൊഴിലാളികൾക്ക് ഒരുമയുടെയും സ്നേഹത്തിൻ്റെയും കൈത്താങ്ങേകുന്നത് ഒഐസിസിയുടെ പ്രധാന ലക്ഷ്യമാണെന്ന് നേതാക്കൾ പറഞ്ഞു. മതസൗഹാർദ്ദത്തിനും മാനുഷിക മൂല്യങ്ങൾക്കും പ്രാധാന്യം നൽകുന്ന ഇത്തരം കൂട്ടായ്മകൾ സമൂഹത്തിൽ ഐക്യവും സമാധാനവും വളർത്താൻ പ്രചോദനമാകുമെന്നും അവർ കൂട്ടിച്ചേർത്തു.
ജില്ലാ കമ്മിറ്റി പ്രസിഡൻ്റ് അയൂബ് ഖാൻ പന്തളം അധ്യക്ഷത വഹിച്ച ചടങ്ങിൽ മനോജ് മാത്യു അടൂർ റംസാൻ സന്ദേശം നൽകി സുജൂ തേവരുപറമ്പിൽ സ്വാഗതം പറഞ്ഞു . അനിൽ കുമാർ പത്തനംതിട്ട നേതൃത്ഥം നൽകി
ഇഫ്താർ വിരുന്ന് വിജയകരമായി സംഘടിപ്പിച്ചതിന് ഭാരവാഹികളെ യോഗം അഭിനന്ദിച്ചു. റമദാൻ വ്രതത്തിൻ്റെ സഹിഷ്ണുതയും സ്നേഹവും എല്ലാവരിലും നിറയട്ടെ എന്ന് നേതാക്കൾ ആശംസിച്ചു. ചടങ്ങിൽ ,അഷറഫ് അഞ്ചാലൻ, യാസിർ നായിഫ്, അലിതേക്കു തോട്, ഷരീഫ് അറക്കൽ, വർഗീസ് ഡാനിയൽ, മാത്യു തോമസ്,വിലാസ് അടൂർ,എബി കെ ചെറിയാൻ മാത്തൂർ, സൈമൺ വർഗീസ്, ജോസഫ് നേടിയ വിള, , നവാസ് ചിറ്റാർ, ഷിജോയ് പി ജോസഫ്, ബിനു ദിവാകരൻ, അസ്സിസ് ലാക്കൽ , ഹർഷാദ് ഏലൂർ, ഹരി കുമാർ ആലപ്പുഴ, അഷറഫ് കിഴക്കെത്തിൽ തൃശ്ശൂർ, ഇസ്മായിൽ കൂയിപ്പോയി മലപ്പുറം,എന്നിവർ പങ്ക്കെടുത്തു ഷറഫ് പത്തനംതിട്ട നന്ദിയും പറഞ്ഞു.
ചിത്രത്തിൽ: ലേബർ ക്യാമ്പുകളിലെ സഹോദരങ്ങൾക്കൊപ്പം ഒഐസിസി പത്തനംതിട്ട ടീം
അനിൽ കുമാർ പത്തനംതിട്ട