നടൻ പൃഥ്വിരാജ് സുകുമാരന് അഭിനയിച്ച മൂന്നു സിനിമകളുടെ പ്രതിഫലത്തിൽ വ്യക്തത തേടി ആദായ നികുതി വകുപ്പിന്റെ വക്കീൽ നോട്ടീസ്. കടുവ, ജനഗണമന, ഗോൾഡ് സിനിമകളുടെ പ്രതിഫലത്തിലാണ് വ്യക്തത തേടിയത്.
സിനിമയിൽ അഭിനയിച്ചതിൽ പൃഥ്വിരാജ് പ്രതിഫലം വാങ്ങിയിരുന്നില്ല. നിർമാതാവ് എന്ന നിലയിൽ 40 കോടിയോളം രൂപ വാങ്ങിയെന്ന് കണ്ടെത്തി. നിർമാണ കമ്പനിയുടെ പേരിൽ പണം വാങ്ങിയതിൽ വ്യക്തത തേടി. കഴിഞ്ഞ ദിവസം എമ്പുരാൻ നിർമാതാവ് ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിൽ സ്ഥാപനങ്ങളിൽ ഉള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് റെയ്ഡ് നടത്തിയിരുന്നു.
ഒരു നടൻ എന്ന നിലയിൽ വരുമാനത്തിനുള്ള നികുതി ബാധ്യത ഒരു സഹനിർമ്മാതാവിനേക്കാൾ കൂടുതലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൃത്യമായ വിലയിരുത്തലിനായി ഈ കാര്യങ്ങൾ വ്യക്തമാക്കാൻ വകുപ്പ് പൃഥ്വിരാജിനോട് ആവശ്യപ്പെട്ടു. ഇത് ഒരു പതിവ് നടപടിക്രമമാണെന്നും അവരുടെ സ്റ്റാൻഡേർഡ് വെരിഫിക്കേഷൻ പ്രക്രിയയുടെ ഭാഗമാണെന്നും ആദായനികുതി ഉദ്യോഗസ്ഥർ പറഞ്ഞു.
വരുമാന വെളിപ്പെടുത്തലുകളുടെ ചില പ്രത്യേക മേഖലകളിൽ വ്യക്തത വരുത്തണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഏപ്രിൽ 29നകം മറുപടി നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
2022 ഡിസംബർ മാസത്തിൽ നടൻ പൃഥ്വിരാജ് സുകുമാരൻ ഉൾപ്പെടെയുള്ള മലയാള ചലച്ചിത്ര മേഖലയിലെ സിനിമാ നിർമ്മാതാക്കളുടെ സ്വത്തുവകകളിൽ ആദായനികുതി വകുപ്പ് വൻ റെയ്ഡ് നടത്തിയിരുന്നു. ഒരു വ്യാഴാഴ്ച രാവിലെ 7.30 ന് ആരംഭിച്ച റെയ്ഡ് പിറ്റേന്ന് പുലർച്ചെ 4.30 വരെ തുടർന്നു.
കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി 50 ഓളം സ്ഥലങ്ങളിലായി നിർമ്മാതാക്കളായ ആന്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ, ബാദുഷ, സുബൈർ, ആന്റണി പെരുമ്പാവൂർ, നടനും നിർമ്മാതാവുമായ പൃഥ്വിരാജ് സുകുമാരൻ എന്നിവരുമായി ബന്ധപ്പെട്ട സ്വത്തുക്കളിലാണ് ആദായനികുതി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്.
എമ്പുരാൻ സിനിമയിൽ പറയുന്നതുപോലെ തന്നെ ദേശീയ ഏജൻസികൾ പിറകെ വരും ….സിനിമയുടെ അണിയറയിൽ പ്രവർത്തിച്ച എല്ലാവരുടെയും ഒപ്പം അന്വേഷണ ഏജൻസികൾ വരും
അത്രയ്ക്ക് കാര്യക്ഷമം ആണല്ലോ നമ്മുടെ ഭരണ സംവിധാനം