Monday, February 23, 2026
Homeകേരളംപ്ലസ്‌ വൺ പ്രവേശനത്തിനുള്ള രണ്ടാമത്തെ അലോട്ട്‌മെന്റ് ജൂൺ 10, 11 തീയതികളിൽ നടക്കും

പ്ലസ്‌ വൺ പ്രവേശനത്തിനുള്ള രണ്ടാമത്തെ അലോട്ട്‌മെന്റ് ജൂൺ 10, 11 തീയതികളിൽ നടക്കും

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിൽ ആദ്യ അലോട്ട്‌മെന്റിൽ മെറിറ്റ് ക്വാട്ടയിൽ അലോട്ട്‌മെന്റ്‌ നൽകിയത് 2,49,540 വിദ്യാർഥികൾക്ക്. 2025 – 2026 അധ്യയന വർഷത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന്റെ ഒന്നാമത്തെ അലോട്ട്‌മെന്റ് 2025 ജൂൺ രണ്ടിന് പ്രസിദ്ധീകരിച്ച് പ്രവേശനം 2025 ജൂൺ മൂന്നിന് 10 മണി മുതൽ ആരംഭിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് വിവരങ്ങൾ പങ്കുവച്ചത്.

മെറിറ്റ് ക്വാട്ട , സ്‌പോർട്‌സ് ക്വാട്ട, മോഡൽ റസിഡെൻഷ്യൽ സ്‌കൂൾ എന്നീ ക്വാട്ടകളിലെ ആദ്യ അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം 2025 ജൂൺ 5ന്‌ വൈകിട്ട് 5 മണിയ്ക്ക് പൂർത്തീകരിച്ചു. ആദ്യ അലോട്ട്‌മെന്റിൽ മെറിറ്റ് ക്വാട്ടയിൽ ആകെ 3,18,574 മെറിറ്റ്‌ സീറ്റുകളിലേയ്ക്കാണ് അലോട്ട്‌മെന്റ്‌ നടത്തിയത്. 69,034 സംവരണസീറ്റുകൾ ഒഴിവായി നിലനിൽക്കുന്നുണ്.

രണ്ടാമത്തെ അലോട്ട്‌മെന്റ് ജൂൺ 10ന് പ്രസിദ്ധീകരിച്ച് പ്രവേശനം ജൂൺ 10, 11 തീയതികളിൽ നടക്കും. മൂന്നാമത്തെ അലോട്ട്‌മെന്റ് 2025 ജൂൺ 16ന് പ്രസിദ്ധീകരിച്ച് 16, 17 തീയതികളിൽ പ്രവേശനം പൂർത്തിയാക്കി 2025 ജൂൺ 18 ന് ക്ലാസുകൾ ആരംഭിക്കുന്നതാണ്. ഒന്നാമത്തെ അലോട്ട്‌മെന്റ് പ്രകാരമുള്ള ജില്ല തിരിച്ചുള്ള വിശദമായ പ്രവേശനവിവരങ്ങൾ അഡ്മിഷൻ വെബ്‌സൈറ്റിൽ ലഭ്യമാകും.

ഹയർ സെക്കൻഡറി വൊക്കേഷണൽ വിഭാഗം പ്ലസ് വൺ -എൻ എസ് ക്യൂ എഫ് അധിഷ്ഠിത കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് 02 -06 -2025 നു പ്രസിദ്ധീകരിച്ചു.

30660 മെറിറ്റ് സീറ്റുകളിലേക്കായി 25135 കുട്ടികൾക്ക് അലോട്ട്മെന്റ് നൽകിയിട്ടുണ്ട് .497 ഭിന്ന ശേഷി വിഭാഗത്തിൽ ഉൾപ്പെട്ട കുട്ടികൾക്ക് അലോട്ട്മെന്റ് നൽകി. 389 വിഎച്‌എസ്ഇ സ്കൂ‌ളുകളിൽ ആയി ആകെ 1100 ബാച്ചുകൾ നിലവിൽ ഉണ്ട്. 43 എൻഎസ്ക്യുഎഫ് അധിഷ്ഠിത കോഴ്സുകളിൽ ആണ് ഈ വർഷം പ്രവേശനം നടക്കുന്നത്. ആകെ അപ്ലിക്കേഷൻ എണ്ണം 48200

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com