1. തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇ.സി.ഐ.) , 2026 ഫെബ്രുവരി 24 ചൊവ്വാഴ്ച ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇ.സി.ഐ.യുടെയും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെയും (എസ്.ഇ.സി.) ദേശീയ വട്ടമേശ സമ്മേളനം സംഘടിപ്പിക്കും. 27 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വട്ടമേശ സമ്മേളനം നടക്കുന്നത്. 1999 ലാണ് ഇത്തരമൊരു സമ്മേളനം അവസാനമായി നടന്നത്.
2.മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ ഗ്യാനേഷ് കുമാറാണ് വട്ടമേശ സമ്മേളനത്തിന്അധ്യക്ഷത വഹിക്കുന്നത്.തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഡോ. സുഖ്ബീർ സിംഗ് സന്ധു, ഡോ. വിവേക് ജോഷി എന്നിവരും സന്നിഹിതരായിരിക്കും.
3.എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർമാരും അവിടങ്ങളിലെ നിയമ-സാങ്കേതിക വിദഗ്ധരും പങ്കെടുക്കും. 36 സംസ്ഥാനങ്ങൾ / കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാരും (സി.ഇ.ഒ.മാർ) സമ്മേളനത്തിൽ പങ്കെടുക്കും.
4., അതത് നിയമ ചട്ടക്കൂടുകൾക്കുള്ളിലായി തിരഞ്ഞെടുപ്പ് പ്രക്രിയകളുമായും ലോജിസ്റ്റിക്സുമായും ബന്ധപ്പെട്ട് ഇ.സി.ഐ.യുടെയും എസ്.ഇ.സി.യുടെയും പ്രവർത്തനത്തിൽ സമന്വയം പ്രോത്സാഹിപ്പിക്കുക എന്നതാണ് വട്ടമേശ സമ്മേളനത്തിൻ്റെ പ്രാഥമിക ലക്ഷ്യം. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ സഹകരണ ഫെഡറലിസത്തിൻ്റെ മനോഭാവം ശക്തിപ്പെടുത്തുന്നതിനും ആശയങ്ങളുടെ ക്രിയാത്മകമായ കൈമാറ്റത്തിനും ഈ ചർച്ചകൾ വേദിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
5.ഏകദിന സമ്മേളനത്തിൽ, സാങ്കേതികവിദ്യ, ഇവിഎമ്മുകൾ, വോട്ടർ പട്ടിക എന്നിവയുടെ പങ്കിടൽ, തിരഞ്ഞെടുപ്പ് പ്രക്രിയകൾ ശക്തിപ്പെടുത്തൽ എന്നിവയിൽ പ്രധാനമായും ചർച്ചകൾ കേന്ദ്രീകരിക്കും
6.തിരഞ്ഞെടുപ്പ് സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിൽ അടുത്തിടെ ആരംഭിച്ച ഇസിനെറ്റ് (ECINET)ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൻ്റെ സാധ്യതകൾ എന്നിവയുൾപ്പെടെ പ്രധാന സാങ്കേതികവും പ്രവർത്തനപരവുമായ സംരംഭങ്ങളെക്കുറിച്ച് കമ്മീഷനിലെ മുതിർന്ന ഉദ്യോഗസ്ഥർ അവതരണങ്ങൾ നടത്തും.
7.ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ (ഇവിഎമ്മുകൾ) വിശ്വാസ്യത, സുതാര്യത, സുരക്ഷ എന്നിവയെക്കുറിച്ചും അവതരണങ്ങൾ എടുത്തുകാണിക്കും.
8.1950 ലെ ജനപ്രാതിനിധ്യ നിയമവുമായി ബന്ധപ്പെട്ട്, സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ തിരിച്ചുള്ള വോട്ടർമാരുടെ യോഗ്യതയെക്കുറിച്ച് താരതമ്യപ്പെടുത്തിയുള്ള അവതരണം,വോട്ടർ പട്ടിക തയ്യാറാക്കലുമായി ബന്ധപ്പെട്ട നിയമ ചട്ടക്കൂടുകളെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുകയും ചർച്ചകൾ സുഗമമാക്കുകയും ചെയ്യും.
9.73-ഉം 74-ഉം ഭരണഘടനാ ഭേദഗതികളുടെ വ്യവസ്ഥകൾ പ്രകാരം അതത് സംസ്ഥാനങ്ങളുടെ നിയമപ്രകാരമാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുകൾ രൂപീകരിക്കുന്നത് .
ഭരണഘടന അനുഛേദം യഥാക്രമം 243K, 243ZA പ്രകാരം പഞ്ചായത്തുകളിലേക്കും മുനിസിപ്പൽ സ്ഥാപനങ്ങളിലേക്കുമുള്ള വോട്ടർ പട്ടിക തയ്യാറാക്കൽ, എല്ലാ തിരഞ്ഞെടുപ്പുകളുടെയും മേൽനോട്ടം, നിർദ്ദേശം, നിയന്ത്രണം എന്നിവ നിർവഹിക്കുന്നതിനുള്ള ചുമതല എസ്ഇസികളിൽ നിക്ഷിപ്തമായിരിക്കുന്നു.



