Sunday, February 22, 2026
Homeകേരളംഗുരു നിത്യചൈതന്യയതി : സാംസ്‌കാരിക സമുച്ചയത്തിന്‍റെ നിര്‍മ്മാണോദ്ഘാടനം നടന്നു

ഗുരു നിത്യചൈതന്യയതി : സാംസ്‌കാരിക സമുച്ചയത്തിന്‍റെ നിര്‍മ്മാണോദ്ഘാടനം നടന്നു

അപരനെ തന്നിലൊരാളായി കാണാൻ പഠിപ്പിച്ച സ്നേഹദർശനമാണ് ഗുരു നിത്യചൈതന്യയതി :മന്ത്രി സജി ചെറിയാന്‍

ഗുരു നിത്യചൈതന്യയതി സാംസ്‌കാരിക സമുച്ചയത്തിന്റെയും അന്താരാഷ്ട്ര പഠന ഗവേഷണകേന്ദ്രത്തിന്റെയും നിര്‍മാണോദ്ഘാടനം മന്ത്രി നിർവഹിച്ചു

അപരനെ തന്നിലൊരാളായി കാണാൻ പഠിപ്പിച്ച സ്നേഹദർശനമാണ് ഗുരു നിത്യചൈതന്യയതിയെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ.
ഗുരു നിത്യചൈതന്യയതി സാംസ്‌കാരിക സമുച്ചയത്തിന്റെയും അന്താരാഷ്ട്ര പഠന ഗവേഷണകേന്ദ്രത്തിന്റെയും നിര്‍മാണോദ്ഘാടനം മ്ലാന്തടം ശ്രീ ഗുരുമുരുക ക്ഷേത്രം ഓഡിറ്റോറിയത്തില്‍
നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ലോകമെമ്പാടും ആയിരക്കണക്കിന് ശിഷ്യന്മാരുള്ള ഗുരു നിത്യ ചൈതന്യയതി വിഭജനങ്ങളില്ലാത്ത ലോകത്തെ കുറിച്ചാണ് സംസാരിച്ചത്. കലയും സാഹിത്യവും സംഗീതവും ആത്മീയതയുടെ അവിഭാജ്യ ഘടകമാണെന്ന് വിശ്വസിച്ച ഗുരുവിന്റെ സ്മരണകളുള്ള സാംസ്കാരിക സമുച്ചയം വരും തലമുറയ്ക്ക് പ്രയോജനമാകും .

വർഗ്ഗീയത വെല്ലുവിളിയായി നമ്മുടെ മുന്നിലുണ്ട്. മനുഷ്യർക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ സിനിമയും കലയും ദുരുപയോഗം ചെയ്യപ്പെടുന്നു.
കേരളം കാലങ്ങളായി കാത്തുസൂക്ഷിക്കുന്ന മതസൗഹാർദ്ദത്തെയും സാഹോദര്യത്തെയും തകർക്കാനും ലോകത്തിന് മുന്നിൽ നാടിനെ അപമാനിക്കാനുമാണ് ചിലർ ശ്രമിക്കുന്നത്.
വർഗ്ഗീയ അജണ്ടകളെയും വ്യാജ പ്രചരണങ്ങളെയും ചെറുത്തു തോൽപ്പിക്കുന്നതിന് നിത്യചൈതന്യയതിയെ പ്പോലെയുള്ള ഗുരു മഹാന്മാരുടെ ചിന്തകൾ കരുത്തു പകരും

സംസ്ഥാന സർക്കാർ ഏഴു കോടി രൂപ ചെലവഴിച്ചാണ് ബൃഹത്തായ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പഠിതാക്കൾക്ക് ഗുരുവിന്റെ ദർശനങ്ങൾ പഠിക്കാനും പങ്കുവെക്കാനും ഉള്ള ഒരു വിജ്ഞാന കേന്ദ്രമായി ഗവേഷണ കേന്ദ്രം മാറുമെന്നും മന്ത്രി പറഞ്ഞു.

ഗുരു നിത്യചൈതന്യയതിക്ക് ജന്മനാട്ടിൽ സ്മാരകമെന്ന ജനങ്ങളുടെ ആഗ്രഹമാണ് യഥാർഥ്യമാകുന്നതെന്ന് അധ്യക്ഷ പ്രസംഗത്തിൽ കെ യു ജനിഷ് കുമാർ എംഎൽഎ പറഞ്ഞു. പദ്ധതിക്കായി അരുവാപ്പുലം ഗ്രാമപഞ്ചായത്താണ് ഒരു ഏക്കർ ഭൂമി മ്ലാന്തടം മുറ്റാക്കുഴി വായനശാല ജംഗ്ഷനിൽ വാങ്ങി നൽകിയത്. വിവിധ സർവ്വകലാശാലകളിൽ ഗുരുവിന്റെ ചിന്തകളും എഴുത്തുകളും പഠനത്തിന്റെ ഭാഗമാകുന്നുവെന്നും എംഎൽഎ പറഞ്ഞു.

പൊതുമേഖലാ സ്ഥാപനമായ ‘കെൽ’ നാണ് നിർമാണ ചുമതല.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിന്‍ പീറ്റര്‍, വൈസ് പ്രസിഡന്റ് ക്ഷേമ ശേഖർ, ജില്ലാ പഞ്ചായത്ത് അംഗം എസ് സന്തോഷ്‌ കുമാർ, അരുവാപുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി രേഷ്മ, അംഗങ്ങളായ എൻ ബിമൽ കുമാർ, ശ്രീലത, സെക്രട്ടറി വി എൻ അനിൽ, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് രേഷ്മ മറിയം റോയി, കെപ്കോ മുൻ ചെയർമാൻ കെ പത്മകുമാർ, സംഘാടക സമിതി രക്ഷാധികാരി ടിപി സുന്ദരേശൻ, സിഡിഎസ് ചെയർപേഴ്സൺ മിനി രാജീവ്,
ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com