Saturday, February 21, 2026
Homeകേരളംപത്തനംതിട്ട ജില്ലയിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

പത്തനംതിട്ട ജില്ലയിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

പത്തനംതിട്ട ജില്ലയിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി ആകെ 9,74,802 വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. സ്ത്രീകള്‍ 5,08,251, പുരുഷന്‍മാര്‍ 4,66,546, ട്രാന്‍സ്ജെന്‍ഡര്‍ അഞ്ച്.

അടൂര്‍ മണ്ഡലത്തിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അന്തിമ വോട്ടര്‍ പട്ടിക അടൂര്‍ ആര്‍ ഡി ഒ ഓഫീസില്‍ വിതരണം ചെയ്തു.

ജില്ലയിലെ ആകെ 10,47,976 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. എസ്ഐആര്‍ നടപടികളുടെ ഭാഗമായുള്ള എ എസ് ഡി പരിശോധനയ്ക്ക് ശേഷം അന്തിമ പട്ടികയില്‍ 9,74,802 വോട്ടര്‍മാരാണ് ഉള്ളത്.

ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ ആറന്മുള നിയമസഭാ മണ്ഡലത്തിലാണ്, 2,13,732 എണ്ണം. അടൂര്‍ 1,99,939, തിരുവല്ല 1,97,164, കോന്നി 1,88,793, റാന്നി 1,75,174 എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളിലെ കണക്ക്.

ജില്ലാ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബീന എസ് ഹനീഫ്, അടൂര്‍ ആര്‍ ഡി ഒ എം ബിപിന്‍ കുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ ജി വാസുദേവന്‍, ഡി സജി, ബിജു കുമാര്‍, കെ പ്രസന്നന്‍, അഡ്വ. ബിജു വര്‍ഗീസ്, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com