ആറന്മുള നിയോജക മണ്ഡലത്തിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘാടക സമിതി യോഗം മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ പത്തനംതിട്ട വൈഎംസിഹാളില്‍ ചേര്‍ന്നു. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ നവീകരിച്ച സര്‍ജറി ബ്ലോക്ക്, ജില്ല സ്റ്റേഡിയം ആദ്യഘട്ടം, കോട്ട പാലം, മണ്ണാകടവ് പാലം തുടങ്ങിയവ ഈ മാസം അവസാനത്തോടെ നാടിന് സമര്‍പ്പിക്കുമെന്ന് മന്ത്രി അറിയിച്ചു.
ഉദ്ഘാടനത്തോനുബന്ധിച്ച് പൊതുജനങ്ങള്‍ക്ക് വിപുലമായ ആരോഗ്യ ക്യാമ്പ്, വ്യാവസായിക മേള തുടങ്ങിയവ സംഘടിപ്പിക്കും.
ആര്‍സിസി, മെഡിക്കല്‍ കൊളജ്, സ്വകാര്യ ആശുപത്രി തുടങ്ങിയവിടങ്ങളില്‍ നിന്ന് വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ക്യാമ്പിലുണ്ടാകും. സൗജന്യമായാണ് പരിശോധന.
ജില്ലാ സ്റ്റേഡിയത്തിന്റെ ആദ്യ ഘട്ടത്തില്‍ നീന്തല്‍ കുളം, ഗ്യാലറി, ടര്‍ഫ് തുടങ്ങിയവ ഉള്‍പ്പെടുന്നു. ഇന്‍ഡോര്‍ സ്റ്റേഡിയം ഉള്‍പ്പെടെ രണ്ടാം ഘട്ടം ഏപ്രിലില്‍ പൂര്‍ത്തിയാകും. ജില്ല മെഡിക്കല്‍ ഓഫീസര്‍ എല്‍ അനിതകുമാരി, നഗരസഭ കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



